ഇത്രയും പ്രതീക്ഷിച്ചില്ല [ Dead Snow - Review ]
⏳️ 2009 ‧ Horror/Comedy ‧ 1h 32m
🌐 Language :- Norwegian
✍️ വീണ്ടും സോമ്പി. സോമ്പി സിനിമകൾ ഇഷ്ട്ടമുള്ളവർ തീർച്ചയായും കണ്ടു നോക്കേണ്ട സിനിമയാണ് dead snow. ഈ സിനിമ നിങ്ങളെ പേടിപ്പിക്കുന്നതിന് ഒപ്പം തന്നെ നല്ല രീതിയിൽ എന്റർടൈൻ ചെയ്യിക്കുമെന്ന് തന്നെ പറയാം.
💢 നോർവേയിൽ ആ മഞ്ഞു മലകൾക്ക് മുകളിലുള്ള ക്യാബിനിൽ അടിച്ചുപൊളിക്കാനായി 7 പേര് എത്തുന്നു. ഒരു ദിവസം രാത്രി ഒരു അപരിചിതനായ വ്യക്തി അവിടെത്തുന്നു. അവിടെ വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ അവരോടു പറയുന്നു. പേടിപ്പെടുത്തുന്ന ആ കാര്യങ്ങൾ എന്താണെന്ന് സിനിമ കണ്ട് മനസിലാക്കുക. പിന്നീട് അവര് നേരിടേണ്ടി വരുന്ന പ്രേശ്നങ്ങൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
💢 ഈ സിനിമ കണ്ടപ്പോൾ എന്താണെന്ന് അറിയില്ല overlord എന്ന സിനിമയായി കണക്ട് ആയപോലെ. ചെറിയൊരു സാമ്യം.
💢 പേടിപ്പിക്കും, ത്രില്ലടിപ്പിക്കും, അതുപോലെ തന്നെ ചിരിപ്പിക്കും. അതുകൊണ്ട് ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല. ഇതുപോലെ ഒരു അടിച്ചുപൊളിയിൽ കണ്ടു വരുന്ന ശക്തമായ കുൽസിത പ്രവർത്തികൾ ഒന്നും ഈ സിനിമയിൽ ഇല്ലാ. ചെറുതായിട്ടൊളൂ ധൈര്യമായി കാണാം. പക്ഷെ blood and gore നല്ലതുപോലെയുണ്ട്. ചോരക്കളി എന്ന് തന്നെ പറയാം. കുടൽമാല കൊണ്ട് ഹാരം ചാർത്തുക. തല ഞെക്കി പൊട്ടിച്ചു തലച്ചോർ വെളിയിൽ എടുക്കുന്ന രസകരമായ കാര്യങ്ങൾ കൊണ്ട് സമ്പന്നമാണ് സിനിമ.
💢 കൂടുതൽ പറഞ്ഞു നശിപ്പിക്കുന്നില്ല. ഇതൊക്കെ കാണാനുള്ള ത്രാണിയുണ്ടെങ്കിൽ തീർച്ചയായും കണ്ടു നോക്കുക.
Download Link :- Click here [ Telegram ]
ഇത്രയും പ്രതീക്ഷിച്ചില്ല [ Dead Snow - Review ]
Reviewed by Mcorner
on
July 21, 2020
Rating:
Reviewed by Mcorner
on
July 21, 2020
Rating:


No comments