ശക്തിയില്ല ബുദ്ധിയാണ് പ്രധാനം [ The Admiral Roaring Currents - Review ]
🎬 The Admiral: Roaring Currents
⏳️ 2014 ‧ War/Action ‧ 2h 7m
🌐 Language :- Korean
✍️ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമ choi min-sik ന്റെ മികച്ച സിനിമകളിൽ ഒന്നാണ്. ഒരൊന്നൊന്നര ദൃശ്യ വിരുന്ന്.
💢 330 പടക്കപ്പലുകളായി വന്ന ജപ്പാനെ വെറും 12 പടക്കപ്പലുകൾ കൊണ്ട് മുട്ടുകുത്തിച്ച Yi sun-sin ന്റെ കഥ. Yi sun-sin ന്റെ ബുദ്ധിപരമായ മുന്നേറ്റങ്ങൾ കൊണ്ടാണ് കൊറിയ ജപ്പാനെ തോൽപ്പിക്കുന്നത്. Yi sun-sin വിജയിക്കാനായി അവിടുള്ള ജനങ്ങളും എന്തിനേറെ പറയുന്നു പ്രകൃതി വരെ കൂടെ നിൽക്കുന്നു.
💢 Choi min-sik ന്റെ പ്രകടനം തന്നെയാണ് എടുത്തു പറയേണ്ടത്. ഓരോ നോട്ടം വരെ ഇജ്ജാതി മാസ്സ്. വളരെ പവർഫുൾ ആയിട്ടുള്ള കഥാപാത്രം. യുദ്ധ രംഗങ്ങളിൽ ഛായാഗ്രഹണം ഒന്നും പറയാനില്ല അന്യായം ആണ്. 300 കപ്പലുകളെ എങ്ങനെ നേരിടുന്നു എന്നത് കണ്ട് തന്നെ അറിയണം.
💢 അതുവരെ ഉണ്ടായിരുന്ന സകലമാന റെക്കോർഡ്കളും തിരുത്തി കുറിച്ച സിനിമയാണ് The admiral roaring currents. Box office വലിയൊരു കുലുക്കം തന്നെയുണ്ടാക്കി. കുറച്ചു വർഷത്തേക്ക് ആ റെക്കോർഡ് നിലനിൽക്കുകയും ചെയ്തു.
💢 എത്ര വലിയ ശക്തിയുള്ള സൈന്യം ഉണ്ടെങ്കിലും ബുദ്ധി കൊണ്ട് ആ ശക്തിയെ മുട്ടുകുത്തിക്കാം എന്ന് സിനിമ കാണിച്ചു തരുന്നു. മിസ്സ് ആക്കണ്ട തീർച്ചയായും കാണുക.
Download Link :- Click here
ശക്തിയില്ല ബുദ്ധിയാണ് പ്രധാനം [ The Admiral Roaring Currents - Review ]
Reviewed by Mcorner
on
August 23, 2020
Rating:
Reviewed by Mcorner
on
August 23, 2020
Rating:

No comments