കലിപ്പന്റെ കാന്താരി [ Wayne - Review ]
📺 Wayne (2019)
🎭 Series | TV-MA | 30 min | Action, Comedy
🔊 Language : English
✍️ സീരിസിന്റെ പിന്നിൽ പ്രവർത്തിച്ചവരിൽ deadpool റൈറ്റേഴ്സും ഉണ്ടെന്ന് അറിഞ്ഞപ്പോൾ പിന്നെ എങ്ങനെ കാണാതിരിക്കും. അതികം ആരും സംസാരിച്ചു കേൾക്കാത്ത ഒരു സീരിസ് ആണ് Wayne. Underrated എന്ന് തന്നെ പറയാം. നല്ലതുപോലെ എൻജോയ് ചെയ്തു കാണാവുന്ന സീരിസ് ആണ് wayne.
💢 അച്ഛന്റെ മരണ ശേഷം അച്ഛന്റെ കാർ എടുക്കാൻ wayne ഉം wayne ന്റെ കാമുകിയായ del കൂടി ഒരു മനോഹരമായ യാത്ര പോകുന്നു. കാർ കൈവശം വെച്ചിരിക്കുന്നത് ആരാണെന്നും അതെങ്ങനെ അവർക്ക് കിട്ടിയെന്നും ഞാൻ പറഞ്ഞു നശിപ്പിക്കുന്നില്ല.
💢 മനോഹരമായ യാത്ര എന്ന് കേൾക്കുമ്പോൾ റൊമാന്റിക് ആണെന്ന് കരുതരുത്. ഇടി പൊരിഞ്ഞ ഇടിയാണ്. അവരുടെ ഇടയിലെ പ്രശ്നങ്ങളും അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ചെറുതൊന്നുമല്ല. ഇത്രേം പെർഫെക്ട് ആയ ഒരു കപ്പിൾസിനെ അടുത്ത് കണ്ട സീരീസിലോ സിനിമയിലോ കണ്ടിട്ടില്ല. എന്താ ചേർച്ച. രണ്ട് കഥാപാത്രങ്ങളോടും ഒരു പ്രത്യേക ഇഷ്ട്ടം തോന്നും.
💢 വരുന്ന ഓരോ കഥാപാത്രങ്ങളും നമ്മുടെ ഇഷ്ട്ടം പിടിച്ചു പറ്റും. അതിപ്പോൾ വില്ലൻ ആണെങ്കിൽ പോലും. Del ന്റെ സഹോദരങ്ങൾ ഒക്കെ ഒരു രക്ഷയും ഇല്ലാത്ത കഥാപാത്രങ്ങൾ ആണ്. അതുപോലെ തന്നെ പോലീസ് ഓഫിസേഴ്സ്, സാർ, wayne ന്റെ സുഹൃത്ത്. എല്ലാവരും കിടുവാണ് ഒന്നിനൊന്നു മികച്ച പെർഫോമൻസും.
💢 മികച്ച അവതരണം. സിനിമാട്ടോഗ്രഫി ബാക്ക്ഗ്രൗണ്ട് സ്കോർ രണ്ടും തീ പോലെ നിൽക്കും. ഒരു എപ്പിസോഡ് 30 മിനിറ്റ് മാത്രമാണ് ഉള്ളത് അതുകൊണ്ട് തന്നെ ഓരോ എപ്പിസോഡും തീരുന്നത് അറിയില്ല.മിസ്സ് ആക്കണ്ട തീർച്ചയായും കണ്ടു നോക്കുക
Download Link :- Click here [ Telegram ]
കലിപ്പന്റെ കാന്താരി [ Wayne - Review ]
Reviewed by Mcorner
on
August 14, 2020
Rating:
Reviewed by Mcorner
on
August 14, 2020
Rating:


Ithil 3rd episode illallo
ReplyDeleteSorry bro sradhichilla
Delete3 rd episode link tharo
ReplyDelete