Ads

Holmes എന്ന് പേരിൽ മാത്രം ഒതുങ്ങി പോയ്‌ [ Enola Holmes - Review ]


🎬 Enola Holmes


⏳️ 2020 ‧ Mystery / Thriller ‧ 2h 3m


🌐 Language :- English


✍️ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു ചിത്രം. ഒരുപാട് ഫാക്ടുകൾ ഉണ്ട് പ്രതീക്ഷ കൊടുക്കാൻ. എന്നാൽ അതൊക്കെ വെറുതെ ആയെന്ന് പറയാം. ഒരു ശരാശരി അനുഭവത്തിൽ ഒതുങ്ങി. Millie Bobby Brown നെ മാറ്റി നിർത്തിയാൽ വേറൊന്നും പറയാനില്ല.



💢 കണ്ടു മടുത്ത ക്ലിഷേ സ്റ്റോറി തന്നെയാണ്. ജീവന്റെ ജീവനായ അമ്മയെ പെട്ടന്ന് ഒരു ദിവസം കാണാതാകുന്നു. തുടർ നമ്മുടെ enola യുടെ അമ്മയെ അന്വേഷിച്ചുള്ള യാത്രയാണ് കാണിക്കുന്നത്. ഈ യാത്രയിൽ വന്ന് ചേരുന്ന മറ്റു കഥാപാത്രങ്ങൾ. അങ്ങനെ കണ്ടതും പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്നതുമായ കഥ.



💢 Millie Bobby Brown പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം. നല്ല കിടിലൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ പ്രൊഡക്ഷൻ ഗംഭീരമായിട്ടുണ്ട്. ആ കാലഘട്ടത്തിന്റെ ഫീൽ നന്നായി അനുഭവിക്കാം. നല്ല റിച്ച് ആയിട്ടുള്ള ഫ്രെയിമുകൾ.


💢 സിനിമ കാണാൻ എന്നെ ഏറ്റവും പ്രേരിപ്പിച്ച ഘടകം Henry Cavill തെന്നെയാണ്. sherlock കഥാപാത്രം ആ പേരിൽ മാത്രം ഒതുങ്ങി പോയി. പക്ഷെ കിട്ടിയ അവസരം അദ്ദേഹം നന്നായി ഉപയോഗിച്ചതായി കാണാം. ആ ആറ്റിട്യൂട് കാര്യങ്ങൾ എല്ലാ നന്നായി ഇഷ്ട്ടപ്പെട്ടു.



💢 Forth wall breaking എനിക്ക് ഇഷ്ട്ടപ്പെട്ടു. പക്ഷെ എല്ലാവർക്കും അത് ഇഷ്ട്ടപ്പെടണം എന്നില്ല ചിലർക്ക് അതൊരല്പം വെറുപ്പിക്കൽ ആയി തോന്നാം. Sherlock holmes എന്ന ബ്രാൻഡ് നെയിം പുറത്ത് നിന്ന് നോക്കുമ്പോൾ സിനിമയ്ക്ക് ഭംഗി കൂട്ടാൻ വേണ്ടി മാത്രം ഉപയോഗിച്ചതായി കാണാം. പിന്നെ കൂടുതൽ ഒന്നും പറയാൻ ഇല്ലാ. പ്രതീക്ഷകൾ ഒന്നും വേണ്ടാ. 

Holmes എന്ന് പേരിൽ മാത്രം ഒതുങ്ങി പോയ്‌ [ Enola Holmes - Review ] Holmes എന്ന് പേരിൽ മാത്രം ഒതുങ്ങി പോയ്‌ [ Enola Holmes - Review ] Reviewed by Mcorner on September 23, 2020 Rating: 5

No comments

Related Posts No. (ex: 9)

yes