Ads

വെറൈറ്റി slasher [ The Maid - Review ]


🎬 The Maid

⏳️ 2020 ‧ Thriller/Horror ‧ 1h 42m

🌐 Language :- Thai

✍️ ഡൌൺലോഡ് ചെയ്തിട്ട് കുറച്ചു ദിവസം ആയെങ്കിലും sub കിട്ടാത്തത് കാരണം സിനിമ കാണാൻ സാധിച്ചില്ല. അങ്ങനെ അവസാനം sub ഒക്കെ ഒപ്പിച്ചു കണ്ടു. മുൻപ് കണ്ടിട്ടുള്ള കഥകളുടെ ഒരു മിക്സ്‌ പോലെ ഉണ്ടായിരുന്നു. വലിയ പുതുമ ഒന്നും ഇല്ലാ. ഒരു  വട്ടം കണ്ടിരിക്കാവുന്ന അത്യാവശ്യം കൊള്ളാവുന്ന ഒരു usual horror film. 

💢 ഒരു വലിയ വീട്ടിൽ ജോലിക്ക് വരുന്ന നായകി. അവിടത്തെ കുട്ടിയെ നോക്കൽ ആണ് പ്രധാന പണി. ഒരു വലിയ വീട് എന്ന് പറയുമ്പോൾ തന്നെ അറിയാലോ നമ്മുടെ പ്രേതവും ആ വീട്ടിൽ തന്നെയുണ്ട്. പിന്നെ അങ്ങോടു പേടിപ്പിക്കലും പരുപാടികളും. കഥയിൽ വഴിത്തിരിവായി പ്രേതത്തിന്റെ ഫ്ലാഷ്ബാക്ക്. 


💢 ബാക്ക്ഗ്രൗണ്ട് മ്യൂസിക് അതുപോലെ ക്യാമറ മികച്ചൊരു അനുഭവം സമ്മാനിക്കുന്നുണ്ട്. Jump scare സീനുകൾ കൊള്ളാം. രാത്രി കാണാൻ ശ്രമിക്കുക അപ്പൊ നല്ലതുപോലെ പേടി തോന്നും. ഒരു jump scare സീൻ കഴിഞ്ഞു ഒന്ന് ശ്വാസം എടുക്കുന്നതിന് മുൻപ് തന്നെ അടുത്ത jump scare സീൻ വരുന്ന പരുപാടി ഇഷ്ട്ടായി. അതുപോലെ അടുപ്പിച്ചു കുറച്ചു സീനുകൾ. 

💢 Spooky അതുപോലെ തന്നെ slasher സ്വഭാവം ആണ് സിനിമയ്ക്ക്. ആദ്യ പകുതി spooky യും രണ്ടാം പകുതി slasher ഉം. കുറച്ചൊക്കെ വ്യത്യസ്ത തോന്നിയത് ഇതുപോലെയുള്ള കാര്യത്തിലാണ്. പ്രധാന കഥാപാത്രത്തെ മാറ്റി നിർത്തിയാൽ മറ്റു കഥാപാത്രങ്ങളിൽ ഒരു പൂർണ കണ്ടെത്താൻ പറ്റിയില്ല. എവിടെയോ എന്തൊക്കെയോ തകരാറുള്ളപോലെ. ഒരു കുരങ്ങിന്റെ പാവയെ ആദ്യം മുതൽ കാണിക്കുന്നുണ്ട്. ഇടയ്ക്ക് വന്ന് പേടിപ്പിക്കും. പക്ഷെ ആ പാവയും പ്രേതവും തമ്മിൽ എന്താണ് ബദ്ധം എന്ന് മനസിലായില്ല. 

💢 കുറച്ചു പേടിക്കാൻ താല്പര്യം ഉള്ളവർ കണ്ടു നോക്കുക. ആദ്യം ഭയവും പിന്നെ ചോരക്കളിയൊക്കെയായി നല്ലൊരു അനുഭവം കിട്ടുമായിരിക്കും. ഞാൻ ഏതായാലും സംതൃപ്തൻ ആണ്. പിന്നെ ട്വിസ്റ്റ്‌ ഒക്കെ വെച്ചിട്ടുണ്ട് പക്ഷെ അതൊക്കെ predictable ആയിത്തോന്നി

Download Link :- Click here
വെറൈറ്റി slasher [ The Maid - Review ] വെറൈറ്റി slasher [ The Maid - Review ] Reviewed by Mcorner on September 20, 2020 Rating: 5

No comments

Related Posts No. (ex: 9)

yes