Ads

പേടിപ്പിക്കാൻ ജമ്പ് സ്കെയറിന്റെ ആവശ്യം ഇല്ലാ [ The Babadook _ Review ]

 


🎬 The Babadook

⏳️ 2014 ‧ Horror/Thriller ‧ 1h 35m

🌐 Language :- English

✍️ ഇഷ്ട്ട ഹൊറർ സിനിമകളുടെ ലിസ്റ്റ് എടുത്താൽ അതിൽ തീർച്ചയായും മുൻപന്തിയിൽ ഈ സിനിമ ഉണ്ടാകും. മുൻപ് എപ്പോഴോ കണ്ടതാണ്. ഈ അടുത്ത് HPCയിൽ ഒരു പോസ്റ്റ്‌ കണ്ടിരുന്നു. ഹൊറർ genre യിൽ കൂടുതൽ ഭയപ്പെടുത്തിയ 10 സിനിമകളുടെ ലിസ്റ്റ്. ആ ലിസ്റ്റിൽ babadook സിനിമയും ഉണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് കുറച്ചു പേര് ഈ സിനിമയെ ഉറക്ക ഗുളിക എന്ന് പറയുന്നത് എന്ന് മനസിലായിട്ടില്ല. അതുപോലെ തന്നെയാണ് it follows.



💢 അമ്മയും, മകനും, അവരുടെ ഇടയിലേക്ക് വരുന്ന ബാബാഡൂക് എന്ന ബുക്കും. പ്ലോട്ട് അതികം വിശദീകരിക്കേണ്ട ആവശ്യം ഇല്ലാ കണ്ട് ആസ്വദിക്കുക.



💢 ജമ്പ് സ്‌കെയർനെ ഡിപെൻഡ് ചെയ്യാതെ കണ്ടിരിക്കുന്ന പ്രേക്ഷനെ പേടിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. Babadook അതുപോലൊരു സിനിമയാണ്. നമ്മെ വേട്ടയാടും. Hereditary പോലെ വല്ലാത്തൊരു ബുദ്ധിമുട്ട് ആയിരിക്കും സിനിമ കണ്ടിരിക്കാൻ.



💢 ബാക്ക്ഗ്രൗണ്ട് മ്യൂസിക് നമ്മെ നല്ലതുപോലെ വേട്ടയാടും. അതുപോലെ തന്നെ മികച്ച എഡിറ്റിംഗ്. ക്യാമറ ആംഗിളിൽ തന്നെ ഒരു വശപ്പെശക്‌ തോന്നും. പെർഫോമൻസിന്റെ കാര്യത്തിൽ സിനിമ വേറെ ലെവൽ ആണ്. ഞെട്ടിക്കുന്ന രീതിയിൽ ആണ് ആ അമ്മയുടെയും ആ പയ്യന്റെയും പെർഫോമൻസ്. ഇതുവരെ ഈ സിനിമ കാണാത്ത ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമിക്കുക.

Download Link :-  Click here [ Telegram ]

പേടിപ്പിക്കാൻ ജമ്പ് സ്കെയറിന്റെ ആവശ്യം ഇല്ലാ [ The Babadook _ Review ] പേടിപ്പിക്കാൻ ജമ്പ് സ്കെയറിന്റെ ആവശ്യം ഇല്ലാ [ The Babadook _ Review ] Reviewed by Mcorner on November 02, 2020 Rating: 5

No comments

Related Posts No. (ex: 9)

yes