Ads

Creepy [ Servant - Review ]

 


Servant

🎭 Series | TV - MA | 30 min | Drama / Horror 

🌐 Language : English

കഴിഞ്ഞ ദിവസം babadook എന്ന സിനിമയുടെ വിശേഷങ്ങൾ ആയിരുന്നു പറയാൻ ഉണ്ടായിരുന്നത്. ഇന്ന് അതുപോലെ തന്നെ ഫീൽ തരുന്ന സീരിസിന്റെ വിശേഷങ്ങൾ ആണ്. Night Shyamalan തന്നെയാണ് സീരീസ് കാണാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. അതുപോലെ തന്നെ apple TV+ സീരീസുകൾ നല്ല ക്വാളിറ്റി ഉള്ളതാണെന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ കാണണമെന്ന് ഉറപ്പിച്ചു.




ഡൊറോത്തിയുടെയും ഷോണിന്റെയും കുഞ്ഞിനെ നോക്കാനായി വരുന്നതാണ് ലിയാൻ. ആദ്യം മുതലേ ഒരു വശപ്പെശക്‌ തോന്നും. വൈകാതെ തന്നെ ഒരു ഉത്തരവും ലഭിക്കും. ആദ്യത്തെ എപ്പിസോഡ് തീർക്കുന്നത് തന്നെ ഒരു ഞെട്ടലോടെ ആണ്.



സീരീസ് നല്ലൊരു ഹൊറർ മിസ്‌ട്രി മൂഡ് സമ്മാനിക്കുന്നുണ്ട്. അതിന് ഏറ്റവും വലിയ പങ്കു വഹിക്കുന്നത് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ക്യാമറ വർക്കുമാണ്. ക്ലോസ് ആയിട്ടുള്ള ഷോട്ടുകളിൽ കഥാപാത്രങ്ങളുടെ മുഖത്ത് ഒരു ക്രീപ്പി ഫീൽ അനുഭവപ്പെടുന്നു. അതുപോലെ തന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സെയിം ഫീൽ ആണ്. ഒരു ഡാർക്ക്‌ ടോൺ സീരിസിനുണ്ട്. കഥാപാത്രങ്ങളുടെ പെർഫോമൻസും സീരീസിനെ മികച്ചതാക്കുന്നു. ഓരോ കഥാപാത്രങ്ങളിലെയും നിഘൂടത അവസാന എപ്പിസോഡ്കളിൽ ചുരുളഴിയുന്നു. അടുത്ത സീസണിന് വേണ്ടി കട്ട വെയ്റ്റിംഗ് എന്ന് പറയാൻ പാകത്തിനുള്ള ഒരു എൻഡിങ്ങും സമ്മാനിക്കുന്നു.



30min മാത്രം ദൈർഖ്യമുള്ള 10 എപ്പിസോഡ്കൾ മാത്രമാണ് ആദ്യത്തെ സീസണിൽ ഉള്ളത്. തീർച്ചയായും നിങ്ങൾക്ക് കണ്ടുനോക്കാവുന്നതാണ്.

Creepy [ Servant - Review ] Creepy [ Servant - Review ] Reviewed by Mcorner on November 05, 2020 Rating: 5

No comments

Related Posts No. (ex: 9)

yes