Ads

survival thriller [ Welcome home - Review ]


🎬 Welcome home

⏳️ 2020 ‧ Horror / Thriller ‧ 2h 06m

🌐 Language :- Hindi

✍️ ഇത് യഥാർത്ഥത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയെന്ന് പറഞ്ഞാണ് തുടങ്ങുന്നത്. അത് കണ്ടപ്പോൾ കാണാൻ കൂടുതൽ താല്പര്യം തോന്നി. സിനിമ കണ്ട് കഴിഞ്ഞപ്പോൾ വലിയൊരു ഞെട്ടലും. 

💢 ഖുബാല എന്ന ഗ്രാമത്തിൽ സെൻസസ്‌ എടുക്കാൻ ചെല്ലുന്നതാണ് അനുജയും നേഹയും. ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്. അടുത്ത് ഒന്നും ഒരാൾ സഞ്ചാരം പോലുമില്ല. ആ വീട്ടിലുള്ളവരിൽ എന്തൊക്കെയൊ പന്തികേട് ഉണ്ടെന്ന് മനസിലാക്കുന്നു. എല്ലാം കഴിഞ്ഞു അവർ അവിടെനിന്നും വേഗം തന്നെ തിരിക്കുന്നു. തിരിച്ചു എത്തിയതിനു ശേഷവും അനുജയുടെ മനസ്സിൽ ആ വീട്ടിൽ ഉണ്ടായിരുന്ന ഗർഭിണിയായ സ്ത്രീയുടെ ശരീരത്തിൽ കണ്ട മുറിവേറ്റ പാടുകൾ അവിടെ ഉള്ളവരുടെ പെരുമാറ്റം എല്ലാം കൊണ്ടും വീണ്ടും അവിടേയ്ക്കു ഒന്നുകൂടി പോകാൻ തീരുമാനിക്കുന്നു. എന്നാൽ നേഹ അതിന് സമ്മതിക്കുന്നില്ല. പക്ഷെ അനുജയുടെ നിർബദ്ധത്തിനു വഴങ്ങി അനുജയും നേഹയും വീടും ആ ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിലേക്ക് പോകുന്നു. 

💢 ഒരു മികച്ച survival horror thriller ആണ് welcome home. മികച്ച ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊണ്ടും ക്യാമറ വർക്ക്‌ കൊണ്ടും നല്ലൊരു അനുഭവം സിനിമ സമ്മാനിക്കുന്നു. 

💢 തുടക്കത്തിൽ തന്നെ അവര് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സിനിമ കാണിക്കുന്നു. ആ വീട്ടിൽ എത്തിയതിനു ശേഷം അതിന്റെ എക്സ്ട്രീം ലെവൽ കാണിച്ചു തരുന്നു. എല്ലാവർക്കും മികച്ച പെർഫോമൻസ് ആണ് കാഴ്ച്ച വെച്ചത്. 

💢 ആദ്യം പറഞ്ഞതുപോലെ സിനിമയുടെ അവസാനം ഇത് യഥാർത്ഥ സംഭവം ആണെന്ന് കാണിക്കുമ്പോൾ സിനിമ കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ വലിയ ഒരു ഞെട്ടൽ ആണ് ഉണ്ടായത്. തീർച്ചയായും കണ്ടു നോക്കാൻ ശ്രമിക്കുക ഒരു വല്ലാത്ത രീതിയിൽ സിനിമ നിങ്ങളുടെ ഉറക്കം കെടുത്തും. 

Download Link :- Click here [ Telegram ]

survival thriller [ Welcome home - Review ] survival thriller [ Welcome home - Review ] Reviewed by Mcorner on November 24, 2020 Rating: 5

No comments

Related Posts No. (ex: 9)

yes