Ads

തിരിച്ചു വരവ് ഗംഭീരമാക്കി സൂര്യ [ Soorarai Pottru - Review ]

🎬 Soorarai Pottru

⏳️ 2020 ‧ Drama ‧ 2h 29m

🌐 Language :- Tamil

✍️ ഈ വർഷം റിലീസ് ചെയ്യാൻ ഇരുന്നതിൽ ഏറ്റവും പ്രതീക്ഷ തരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു Soorarai Pottru. ഏറെ നാളുകൾ ആയി സൂര്യ എന്ന നടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. ഓരോ സിനിമയുടെയും റിലീസ്ന് മുൻപ് തോന്നും ഈ സിനിമ സൂര്യയെ തിരിച്ചു കൊണ്ടുവരും എന്ന് എന്നാൽ എല്ലാം വെറുതെ ആയിരുന്നു. KV ആനന്ദിന് പോലും നല്ലൊരു തിരിച്ചു വരവ് കൊടുക്കാൻ കഴിഞ്ഞില്ല. എന്നാൽ സുധയെ കൊണ്ട് സാധിച്ചു. നല്ല ഒന്നൊന്നര തിരിച്ചു വരവ്. ഒരു വിജയ ചിത്രം എന്ന് കൊണ്ട് മാത്രമല്ല അന്ന് വാരണം ആയിരത്തിൽ കണ്ട പെർഫോമർ സൂര്യയെ തന്നെ തിരിച്ചു കൊണ്ടുവന്നു.

💢 പെർഫോമൻസിന്റെ കാര്യത്തിൽ സൂര്യ മാത്രമല്ല വന്നു പോകുന്നവർ എല്ലാം തന്നെ ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ചവെച്ചു. അപർണ ബാലമുരളി സൂര്യയ്ക്ക് ഒപ്പം കട്ടയ്ക്ക് തന്നെ മത്സരിച്ചു അഭിനയിക്കുന്നുണ്ടായിരുന്നു. അതുപോലെ തന്നെ ഉർവശിയും ഗംഭീര പ്രകടനം. പല സീനുകളിലും കരയിപ്പിച്ചു. എല്ലാവരും നന്നായി ചെയ്തു.

💢 ടെക്നിക്കൽ സൈഡ് നോക്കുമ്പോൾ എഡിറ്റിംഗ് ഒന്നു കൂടി മെച്ചപ്പെടുത്തിയിരുന്നേൽ രണ്ടാം പകുതി കുറച്ചു കൂടി ഗ്രിപ്പിങ് ആകുമായിരുന്നു. ക്യാമറ വർക്ക്‌ നന്നായിരുന്നു. കിടിലൻ ഫ്രെയിമുകൾ. Gv പ്രകാശ് ഇപ്പൊൾ തമിഴിൽ ഏറ്റവും മൂല്യമുള്ള ഒരു മ്യൂസിക് ഡയറക്ടർ ആണ്. ചെയ്യുന്ന എല്ലാ സിനിമകളിലും അദ്ദേഹത്തിന്റെ മാക്സിമം എഫ്‌ർട് എടുക്കുന്നുണ്ട് എന്ന് വ്യക്തമായി കാണാം. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പാട്ടുകളും എല്ലാം നന്നായിരുന്നു. കിടിലൻ ആദ്യ പകുതി. രണ്ടാം പകുതി തുടങ്ങി ആദ്യ പകുതി തന്ന ആ ഒഴുക്കിൽ എത്താൻ അല്പം സമയം എടുത്തപോലെ തോന്നി. നന്നായി തന്നെ സിനിമ അവസാനിപ്പിക്കുകയും ചെയ്തു.

💢 സുധയെ പറ്റി കൂടുതൽ ഒന്നും പറയുന്നില്ല. അടുത്ത പടത്തിന്റെ അന്നൗൺസ്‌മെന്റ്ന് വേണ്ടി കാത്തിരിക്കുന്നു. ഇതുപോലെ തന്നെ ഒരു ട്രൂ സ്റ്റോറിയും ഇതുപോലെ തന്നെ ചലഞ്ചിങ് ആയിട്ടുള്ള ഒരു ഐറ്റം ആണെന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. കട്ട വെയ്റ്റിംഗ്. തീർച്ചയായും കാണാൻ ശ്രമിക്കുക. തിയേറ്ററിൽ കാണാൻ സാധിക്കാത്തതിന്റെ നല്ല വിഷമം ഉണ്ട്. തീർച്ചയായും ഒരു വലിയ വിജയം അർഹിക്കേണ്ട സിനിമ ആയിരുന്നു soorarai Pottru. സീൻസ് കുറച്ചു കട്ട്‌ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. പ്രത്യേകിച്ച് വലിക്കുന്ന ആ മാസ്സ് സീൻ. അതും കൂടി വൈകാതെ റിലീസ് ചെയ്തിരുനെൽ കൊള്ളാമായിരുന്നു. 

തിരിച്ചു വരവ് ഗംഭീരമാക്കി സൂര്യ [ Soorarai Pottru - Review ] തിരിച്ചു വരവ് ഗംഭീരമാക്കി സൂര്യ [ Soorarai Pottru - Review ] Reviewed by Mcorner on November 11, 2020 Rating: 5

No comments

Related Posts No. (ex: 9)

yes