Ads

മോൺസ്റ്റർ യൂണിവേഴ്സിലെ ബെസ്റ്റ് ഫിലിം [ Godzilla vs Kong - Review ]

 


🎬 Godzilla vs. Kong


⏳️ 2021 ‧ Sci-fi/Action/Fantasy ‧ 1h 53m


🌐 Language :- English 


✍️ ഈ വർഷം കാണാൻ കാത്തിരുന്ന ഏറെ ആഗ്രഹിച്ച സിനിമ. ഞാൻ മാത്രമല്ല. പലർക്കും ഇത് എക്സ്പീരിയൻസ് ചെയ്യാൻ ഏറെ ആവേശം ഉണ്ടായിരുന്നു. കാരണം രണ്ടു വമ്പന്മാർ നേർക്ക് നേർ വരുമ്പോൾ എന്താണ് സംഭവിക്കാൻ പോകുക എന്ന് അറിയാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്. 





💢 ഈ വർഷത്തെ ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസിൽ ഒന്നായിരിക്കും Godzilla vs Kong എന്ന് നിസംശയം പറയാം. ആദ്യം മുതൽ അവസാനം വരെ അത്രയും ത്രില്ലടിച്ചിരുന്നാണ് സിനിമ കണ്ടത്. കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് സിനിമ തീരുന്നത്. നല്ല സ്പീഡി സ്ക്രീൻ പ്ലേ. 





💢 ഏറ്റവും വലിയ പോസിറ്റീവ് ആണ് Godzilla and Kong. സിനിമ തീർന്നപ്പോൾ ആഗ്രഹിച്ചു പോയി ആ ഫൈറ്റ് സീൻ ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന്. ഒരു മടുപ്പും ഇല്ലാതെ കണ്ടിരിക്കാൻ തോന്നും. CG ചെയ്തിരിക്കുന്നതൊക്കെ ടോപ് ലെവൽ ആണ്. ഒരു വിഷ്വൽ ട്രീറ്റ് കൂടെയാണ് സിനിമ. ക്യാമറ വർക്ക്‌ കിടിലൻ. അതുപോലെ തന്നെ ബാക്ക്ഗ്രൗണ്ട് സ്കോർ തരുന്ന ഫീലും വേറെ ലെവൽ ആണ്. അത്രയും നന്നായി bgm വർക്ക്‌ ചെയ്തിട്ടുണ്ട്. ഫൈറ്റ് സീനുകൾ എല്ലാം ഒന്നിനൊന്നു മെച്ചം. 





💢 കഥ സഞ്ചരിക്കുന്നത് kong ലൂടെ ആണ്. അതുകൊണ്ട് തന്നെ ഒരല്പം സ്‌പേസ് കൂടുതൽ kong ന് കിട്ടുന്നുണ്ട്. വരുന്ന സീനുകൾ എല്ലാം Godzilla മാസ്സ് ആക്കി. മില്ലിയുടെ സീനുകൾ സിനിമയെ അല്പം പുറകിലേക്ക് വലിക്കുന്നത് പോലെയാണ് തോന്നിയത്. ഏറ്റവും വലിയ വില്ലൻ WB തന്നെയാണ്. അവരുടെ TV Spot എല്ലാം കണ്ടതുകൊണ്ട് ഏകദെശ രൂപം കിട്ടിയിരുന്നു. ഒരു സിനിമ അനുഭവം എങ്ങനെ നശിപ്പിക്കണം എന്ന് WB കാണിച്ചു തന്നു. ഇജ്ജാതി മൂഞ്ചിയ സ്റ്റുഡിയോ. 





💢 കാര്യമായി ഒന്നും പറയുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ, അതായത് Kong നെ കുറിച്ചോ Godzilla യെ കുറിച്ചോ കൂടുതൽ പറയാൻ നിന്നാൽ അത് തീർച്ചയായും സ്പോയ്ലർ ആകും. അതുകൊണ്ട് ഞാൻ നിങ്ങളുടെ അനുഭവത്തെ നശിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. എത്രയും പെട്ടന്ന് തിയേറ്ററിൽ തന്നെ പോയി കാണുക. നല്ല തിയേറ്ററിൽ തന്നെ പോയി കാണാൻ ശ്രമിക്കുക. 

മോൺസ്റ്റർ യൂണിവേഴ്സിലെ ബെസ്റ്റ് ഫിലിം [ Godzilla vs Kong - Review ] മോൺസ്റ്റർ യൂണിവേഴ്സിലെ ബെസ്റ്റ് ഫിലിം [ Godzilla vs Kong - Review ] Reviewed by Mcorner on March 24, 2021 Rating: 5

No comments

Related Posts No. (ex: 9)

yes