മറ്റൊരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് [ Kala - Review ]
🎬 Kala
⏳️ 2021 ‧ Action / Thriller‧ 2h 10m
🌐Language :- Malayalam
✍️ മറ്റൊരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു കള. നല്ലത് പോലെ വയലൻസ് ഉള്ള ചോര നിറഞ്ഞ നല്ല പച്ച തെറിയും നാടൻ തല്ലുമുള്ള ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ. ഇത് പ്രൊഡ്യൂസ് ചെയ്ത ടോവിനോ കൈയ്യടി അർഹിക്കുന്നു.
💢 ആദ്യ പകുതി കഥ പറച്ചിലിൽ ഒരു അസ്വാഭാവികതയുണ്ട്. എന്തോ നിഘൂടമായ കാര്യം പറയാൻ പോകുന്നു എന്നൊരു തോന്നൽ വരും. ഒട്ടും പിടി തരില്ല എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നതെന്ന്. അത് കണ്ടിരിക്കുന്ന പ്രേക്ഷകനിൽ അസ്വസ്ഥതയുളവാക്കുന്നു. പതിയെ ആണ് തുടങ്ങുന്നത്. ആദ്യ പകുതി ഒരു തോട്ടയുടെ തിരി എന്ന് പറയാം. രണ്ടാം പകുതി ആ തോട്ട പൊട്ടും.
💢 രണ്ടാം പകുതി നമ്മൾ സാക്ഷ്യം വഹിക്കുന്നത് അതി ശക്തമായ ആക്ഷൻ രംഗങ്ങൾ ആണ്. ഇടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഇടി. അത്രയും റിയലിസ്റ്റിക് ആയിട്ടാണ് ആക്ഷൻ രംഗങ്ങൾ കാണിക്കുന്നത്. ഞെട്ടിച്ചു കളഞ്ഞു. ആക്ഷൻ രംഗങ്ങളിലൂടെ കഥ പറയുന്നതും മനോഹരമാണ്. ഇടയ്ക്ക് ബാക്ക് സ്റ്റോറി പറഞ്ഞു പോകുന്നത് സിനിമയുടെ ഒഴുക്കിനെ ഒരു രീതിയിലും ബാധിക്കാത്ത രീതിയിൽ ചെയ്തത് നന്നായിരുന്നു. ടൈറ്റിൽ ട്രാക്ക് കാണിക്കുന്നത് തന്നെ കിടിലൻ ആയിരുന്നു.
💢 ടോവിനോ തോമസ്, സുമേഷ് മൂർ അഴിഞ്ഞാട്ടമാണ് രണ്ടാം പകുതി. അതിൽ സുമേഷ് മൂർ പല തവണ ടോവിനോയെ വെല്ലുന്ന രീതിയിൽ പെർഫോം ചെയ്യുന്നു. അദ്ദേഹത്തിന്റെ ആ ചിരി മാത്രം മതി. നല്ല ഇന്റെൻസ് ആണ്. സ്ക്രീൻ വന്ന ആരും മോശമാക്കിയില്ല.സിനിമ സംസാരിക്കുന്ന രാക്ഷ്ട്രീയം ശക്തമാണ്. സമ്പന്നന് താഴേക്കിടയിലുള്ളവനോടുള്ള കാഴ്ചപ്പാട്. അവനെ നായാടി എന്ന് പരാമര്ശിക്കുന്നതും. ജീവനേക്കാൾ മറ്റുപലതിനും പ്രാധാന്യം കൊടുക്കുന്നതും. സിനിമയുടെ ശക്തമായ മറ്റൊരു മുഖം കാണിച്ചു തരുന്നു.
💢 ക്യാമറ, എഡിറ്റിംഗ്, ബാക്ക്ഗ്രൗണ്ട് സ്കോർ വേറെ ലെവൽ ആണ്. ഫൈറ്റിൽ സീനിൽ ടോപ് ആംഗിളിൽ ഷോട്ട് സെറ്റ് ചെയ്തതൊക്കെ കിടിലൻ ആയിട്ടുണ്ട്. ക്ലോസ്അപ്പ് ഷോട്ട് ഡിഫറെൻറ് ആംഗിളിൽ വെച്ചിരിക്കുന്നതൊക്കെ മാരകം. ആക്ഷൻ സീൻ ഇന്റെൻസ് ആക്കുന്നതിൽ എഡിറ്റിംഗ് അതുപോലെ തന്നെ bgm വർക്ക് വലിയ പങ്കു വഹിക്കുന്നു. അതിന്റെ റിസൾട്ട് കാണാനുണ്ട്.
💢 മുൻപ് വന്ന രോഹിത് വി എസ് സിനിമകൾക്കുള്ള ഒരു സ്വഭാവം ഇതിനുമുണ്ട്. എല്ലാത്തരം പ്രേക്ഷകനും സിനിമ സംതൃപ്തിപ്പെടുത്തണം എന്നില്ല. ഇത് എന്റെ കപ്പിലെ ചായ അല്ല എന്ന് പറഞ്ഞിരിക്കാതെ എല്ലാത്തരം സിനിമകളും ആസ്വദിക്കാൻ ശ്രമിക്കുക. കൂടുതൽ സിനിമറ്റിക് അനുഭവങ്ങൾ എക്സ്പ്ലോർ ചെയ്യാൻ നോക്കുക. രോഹിത് വി എസ് സേഫ് സോണിൽ വന്നു സിനിമകൾ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ഇതുപോലെ പുതുമയുള്ള എന്തെങ്കിലും കൺസെപ്റ്റ് ആയി ഇനിയും വരട്ടെ.
Reviewed by Mcorner
on
March 27, 2021
Rating:






No comments