അമിത പ്രതീക്ഷ ഇല്ലാതെ സമീപിക്കുക [ Army of the dead - Review ]
🎬 Army of the Dead
⏳️ 2021 ‧ Horror/Action ‧ 2h 28m
🌐 Language :- English
✍️ പ്രതീക്ഷിച്ചതൊക്കെ വെറുതെ ആയി എന്ന് പറയാം. ഒരു ശരാശരി അനുഭവംമാത്രമാണ് army of the dead കണ്ടപ്പോൾ ഉണ്ടായത്. ആദ്യ 15 മിനിറ്റ് ഫൂട്ടേജ് മുൻപ് netflix അവരുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരുന്നു. അത് കണ്ടപ്പോൾ തോന്നിയത് ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു zombie സിനിമയായിരിക്കും Army of the dead. എന്നാൽ സിനിമ കണ്ടപ്പോൾ ആ തോന്നൽ എല്ലാം വെറുതെ ആയിരുന്നു എന്ന് മനസിലായി.
💢 Las vegas ൽ zombie ആക്രമണം ഉണ്ടാകുന്നു. ഒരു ബോംബ് ഇട്ടു മുഴുവൻ നശിപ്പിക്കാൻ പോകുന്നു. Las vegas ഇപ്പോൾ containment zone ആണ്. അവിടെ ഒരു കാസിനോയിൽ 200മില്യൺ ഡോളർ പണമുണ്ട്. ഇത് എടുക്കാൻ വേണ്ടി Bautista and team അവിടേയ്ക്ക് പോകുന്നു. തുടർന്ന് അവിടെ നിന്ന് അവർക്ക് പണമെടുത്ത് രക്ഷപ്പെടാൻ സാധിക്കുമോ എന്നൊക്കെയാണ് പിന്നെ സിനിമ കാണിച്ചു തരുന്നത്.
💢 മികച്ച മേക്കിങ് തന്നെയാണ് സിനിമയുടെ പോസിറ്റീവ് വശങ്ങളിൽ ഒന്ന്. ക്യാമറ ഒക്കെ കൈകാര്യം ചെയ്തിരിക്കുന്നത് snyder തന്നെയാണ്. മൊത്തത്തിൽ ഇതൊരു snyder film ആണ്. കിടിലൻ ഫ്രെമുകൾ. Cg ആണെങ്കിലും music ആയാലും നല്ലൊരു വർക്ക് തന്നെ കാണാൻ സാധിക്കും. ടെക്നിക്കലി നോക്കുമ്പോൾ മികച്ചൊരു സിനിമയാണ്. പിന്നെയുള്ള പോസിറ്റീവ് തീർച്ചയായും zombie തന്നെയാണ്. വെറൈറ്റി zombieകളെ കാണാൻ സാധിക്കും. പ്രത്യേകിച്ച് alpha zombieയെ കാണിക്കുന്നുണ്ട്. പിന്നെ Bautistaയും കൊള്ളാമായിരുന്നു. ആക്ഷൻ സീനുകളും നന്നായിട്ടുണ്ട്.
💢 വെറൈറ്റി zombieയെ കൊണ്ടു വന്നു പക്ഷെ കഥപറച്ചിലിൽ മാറ്റം ഒന്നും ഇല്ലാ. ഇതുവരെ കണ്ട zombie സിനിമകളെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു. പലതും പ്രെഡിക്ട് ചെയ്യാൻ സാധിക്കും. സ്ക്രീൻ പ്ലേ ഒട്ടും ഗ്രിപ്പിങ് ആയിരുന്നില്ല. റണ്ണിംഗ് ടൈം ഒരു വലിയ നെഗറ്റീവ് ആണ്. രണ്ടര മണിക്കൂർ പലപ്പോഴും ലാഗ് തോന്നി. എന്തിനോ വേണ്ടി എന്ന മട്ടിൽ കഥാപാത്രങ്ങൾ. ഇന്ത്യൻ ആക്ടര്സ്നെ കൊണ്ടുവന്നപ്പോൾ ( Huma qureshi ) എന്തെങ്കിലും ഒക്കെ ഇമ്പോര്ടന്റ്റ് ഉണ്ടാവുമെന്ന് കരുതി എന്നാൽ അതൊന്നും ഉണ്ടായില്ല.
💢 വെറൈറ്റി zombie, കൊള്ളാവുന്ന ആക്ഷൻ സീൻ, നല്ല മേക്കിങ് എന്നിവയ്ക്ക് വേണ്ടി ക്ഷമയുണ്ടെങ്കിൽ ഒരുവട്ടം കണ്ടു നോക്കാവുന്നതാണ്.
Reviewed by Mcorner
on
May 22, 2021
Rating:






No comments