Guy ritchie പിന്നെ statham കൂടുതൽ എന്ത് വേണം [ Wrath of Man - Review ]
🎬 Wrath of Man
⏳️ 2021 ‧ Action/Thriller ‧ 1h 59m
🌐 Language :- English
✍️ Nobody ക്ക് ശേഷം മറ്റൊരു action സിനിമ ഒന്നും കണ്ടില്ല. സീരീസുകൾക്ക് പുറകെ ആയിരുന്നു. Wrath of man കാണാൻ സമയം കിട്ടിയില്ല. ഇന്ന് സുഹൃത്ത് സിനിമയെ പറ്റി അഭിപ്രായം പറഞ്ഞപ്പോൾ കാണാതിരിക്കാനും തോന്നിയില്ല.
💢 ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും വലിയ തുക സുരക്ഷിതമായി എത്തിക്കുന്ന ഒരു കമ്പനിയിൽ പുതുതായി ജോലിയ്ക്ക് അയാൾ വരുന്നു. H എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ജോലിക്ക് എടുക്കുന്നതിനു മുൻപായി അദ്ദേഹത്തെ ട്രെയിനിങ് ചെയ്തപ്പോൾ ശരാശരി പ്രകടനമാണ് കാഴചവെച്ചത്. ഒരു ദിവസം പണം കൊണ്ട് പോകുമ്പോൾ ഒരു മോഷണസംഘം അവരിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പിന്നെ നടന്നത് എല്ലാവരെയും ഞെട്ടിക്കുന്ന കാര്യങ്ങൾ ആയിരുന്നു.
💢 ആരാണ് H. എന്താണ് അയാളുടെ ലക്ഷ്യം തുടങ്ങിയ കാര്യങ്ങൾ ആണ് സിനിമ പിന്നീട് സംസാരിക്കുന്നത്. ഒരു nonlinear സ്വഭാവമാണ് സിനിമയ്ക്ക് ഉള്ളത്. ഒരു നല്ല action / Thriller / Heist സിനിമയാണ് Wrath of man.
💢 മുൻപ് കണ്ട് മറന്ന കഥയാണെങ്കിലും അവതരണം കൊണ്ട് നല്ലൊരു അനുഭവം സമ്മാനിക്കുന്നു. ചാപ്റ്റർ ആയി കഥ പറഞ്ഞ രീതി ഇഷ്ട്ടപ്പെട്ടു. Snyder cut ഓർമവന്നു പെട്ടന്ന്. അടുത്തിടെ കണ്ടതുകൊണ്ടാവാം. ആക്ഷൻ സീനുകൾ നന്നായിരുന്നു. ക്ലൈമാക്സിൽ ഒരെണ്ണം പ്രതീക്ഷിച്ചു എന്നാൽ പ്രതീക്ഷിച്ചപോലെ ഒന്നായിരുന്നില്ല.
💢 ക്യാമറ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്ലരു മൂഡ് സെറ്റ് ചെയ്യുന്നുണ്ട്. Statham നല്ലൊരു പെർഫോമൻസ് കാഴചവെയ്‌ക്കുണ്ട്. Guy ritchie, statham സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമയായിരുന്നു wrath of man. നല്ലതുപോലെ എൻഗേജിങ് ആയി കഥ കൊണ്ടുപോകുന്നുണ്ട്.
Reviewed by Mcorner
on
May 29, 2021
Rating:






No comments