Ads

വല്ലാത്തൊരു വൈബ് ആണ് [ Euphoria - Review ]

 



📺 euphoria  ( 2019 )


🎭 Series | TV - MA | 50 - 1hr+  | Teenage drama


🌐 Language : English


✍️ Teenage drama സിനിമകൾ, സീരീസ് കൂടുതൽ കണ്ടപ്പോൾ മാറ്റിവെച്ച ഒന്നാണ് euphoria. പിന്നെ കണ്ട് തുടങ്ങാനും ഒരു മടി ആയിരുന്നു. വീണ്ടും ലോക്ക്ഡൌൺ വന്നപ്പോൾ കണ്ടേക്കാം എന്ന് കരുതി. എന്തായാലും കണ്ടത് വെറുതെ ആയില്ല. മറ്റൊരു മികച്ച സീരീസ് കൂടി കാണാൻ കഴിഞ്ഞു. എല്ലാം കൊണ്ട് ഒരു പ്രേത്യേക വൈബ് ആണ് euphoria കാണുമ്പോൾ. അത് ക്യാമറ വർക്ക്‌ കൊണ്ടാണോ സൗണ്ട് ട്രാക്കിന്റെ പ്രത്യേകതക കൊണ്ടാണോ എന്നൊന്നും അറിയില്ല.


🔞 Alert ❗️





💢 Rue എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് സീരീസ് തുടങ്ങുന്നത്. Rue ഒരു drug addict ആയ ആളാണ്. കഥ പറഞ്ഞു പോകുന്നതും rue തന്നെയാണ്. കഥയിലേക്ക് ഞാൻ കടക്കുന്നില്ല. കുറച്ചധികം കഥാപാത്രങ്ങലുണ്ട് ഈ സീരീസിൽ. എല്ലാ കഥാപാത്രങ്ങളെയും വ്യക്തമായി മനസിലാക്കി തരുന്നുണ്ട്. കഥാപാത്രങ്ങളുടെ ബാക്ക് സ്റ്റോറി എല്ലാം പറഞ്ഞു പോകുന്നുണ്ട്.





💢 Sex, drug അങ്ങനെ കുറെ പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ച് സീരീസ് സംസാരിക്കുന്നുണ്ട്.





💢 ക്വാളിറ്റി സീരീസ് ആണ്. അതെപോലെ തന്നെ ഒരു പ്രത്യേക വൈബ് ആണ്. ക്യാമറ വർക്ക്‌ ഒക്കെ കിടിലൻ ആണ്. നല്ലൊരു ഔട്ട്‌പുട്ട് ലഭിച്ചതിൽ ക്യാമറ, സൗണ്ട് ട്രാക്ക് എന്നിവ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.





💢 പിന്നെ ഏറ്റവും പ്രധാനമായി പറയേണ്ടത് പെർഫോമൻസ് ആണ്. എല്ലാം ഗംഭീര പെർഫോമൻസ് ആണ്. നമ്മൾ അറിഞ്ഞതാണ് zendaya ക്ക് emmy അവാർഡ് കിട്ടിയ കാര്യം. അതുകൊണ്ട് തന്നെ പെർഫോമൻസിനെ കുറച്ചു അധികം പറയണ്ട കാര്യമില്ല.





💢 Teenage drama ഇഷ്ട്ടമുള്ളവർ കണ്ട് നോക്കുക. ഒട്ടുമിക്കവരും കണ്ടുകാണും എന്ന് അറിയാം. എങ്കിലും കാണാത്ത ആരെങ്കിലും ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക. നല്ലൊരു സീരീസ് ആണ് euphoria. കാണാൻ വൈകിയതിൽ വിഷമം അറിയിക്കുന്നു 😪

വല്ലാത്തൊരു വൈബ് ആണ് [ Euphoria - Review ] വല്ലാത്തൊരു വൈബ് ആണ് [ Euphoria - Review ] Reviewed by Mcorner on May 11, 2021 Rating: 5

No comments

Related Posts No. (ex: 9)

yes