Extreme violence [ Invincible - Review ]
📺 Invincible ( 2021 )
🎭 Series | TV - MA | 40-60 min | Animation
🌐 Language : English
✍️ Invincible എന്ന കോമിക്സിന്റെ ലൈവ് adaptation ആണ് ഈ സീരീസ്. 45 min മുകളിൽ ദൈർഖ്യം വരുന്ന 8 എപ്പിസോഡ്സ് ആണ് ഉള്ളത്. നല്ല violence ഉള്ള കിടിലൻ ആക്ഷൻ ഉള്ള ഒരു മികച്ച animated series ആണ് invincible.
💢 ഒരു നോർമൽ സൂപ്പർ ഹീറോ സ്റ്റോറി പോലെ തന്നെയാണ് invincible ഉം തുടങ്ങുന്നത്. Omini man എന്ന planet ലെ ഏറ്റവും ശക്തനായ സൂപ്പർ ഹീറോ. അദ്ദേഹത്തിന്റെ മകൻ mark grayson. ഇവരുടെ കഥയാണ് സീരീസ് പറയുന്നത്. Mark ന് പവർ കിട്ടുന്നതും തുടർ അച്ഛൻ ട്രെയിൻ ചെയ്യിക്കുന്നതും തുടർന്നു സ്ഥിരം കണ്ട് വരുന്ന പാറ്റേണിൽ കഥ പോകുന്നു. എന്നാൽ ആദ്യ എപ്പിസോഡിന്റെ അവസാനം കണ്ട് ഞെട്ടിപ്പോയി. അതുവരെ ചിന്തിച്ചതൊക്കെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി. അവിടെ നിന്നും സീരീസ് മറ്റൊരു തലത്തിലേക്ക്.
💢 ഒരുപാട് കഥാപാത്രങ്ങൾ. കാസ്റ്റ് ലിസ്റ്റ് ചുമ്മാ എടുത്തു നോക്കിയപ്പോൾ ഞെട്ടി. ഓരോ ഘട്ടത്തിലും നല്ല വില്ലൻമാർ വരുന്നത് എപ്പിസോഡ്കൾ കൂടുതൽ എൻഗേജിങ് ആക്കുന്നുണ്ട്. അച്ഛനെ പോലെ ഒരു നല്ല ശക്തനായ സൂപ്പർ ഹീറോ ആവണം എന്നാണ് mark ന്റെ ആഗ്രഹം. സീരീസ് അവസാനത്തിലേക് എത്തുമ്പോൾ ഇമോഷണലി നല്ലൊരു ഫീൽ തരുന്നുണ്ട്.
💢 Boys സീരിസിന്റെ മറ്റൊരു version എന്ന് തന്നെ പറയാം. Violence ഒക്കെ ഒന്നും പറയാൻ ഇല്ലാ. നല്ലതുപോലെ blood and gore ഉണ്ട്. അതുകൊണ്ട് തന്നെ കാണാൻ നല്ല താല്പര്യം ഉണ്ടായിരുന്നു. Mark ന്റെ സൂപ്പർ ഹീറോ ജീവിതവും normal ജീവിതവും രസകരമായി കാണിക്കുന്നുണ്ട് ഇടയ്ക്ക്. കുട്ടിത്തം മാറാത്ത attitude ഒക്കെ കിടു ആണ്. Blood, violence ഒക്കെ താല്പര്യം ഉള്ളവർ തീർച്ചയായും കണ്ട് നോക്കുക
Reviewed by Mcorner
on
May 06, 2021
Rating:





No comments