Ads

Just for fun [ Sexify - Review ]

 


📺 Sexify  ( 2021 )


🎭 Series | TV - MA | 37 - 57min | comedy / drama


🌐 Language : polish


✍️ അല്പം ഫൺ ആയിക്കോട്ടെ എന്ന് കരുതി കണ്ടതാണ്. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. വലിയ സംഭവം ഒന്നും ഇല്ലെങ്കിലും കണ്ട് കഴിഞ്ഞപ്പോൾ ഒരു തൃപ്തി തോന്നി. 8 എപ്പിസോഡ് ഉള്ള ഒരു ഫൺ റൈഡ് അതാണ് sexify.




💢 നറ്റാലിയ എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. കോളേജിൽ ഉറക്കത്തെ സംബന്ധിച്ചു ഒരു പ്രൊജക്റ്റ്‌ നറ്റാലിയ തയാറാക്കുന്നു. എന്നാൽ അത് റിജെക്ട് ആകുന്നു. ഉറക്കം റിജെക്ട് ആയ സ്ഥിതിക്ക് വേറൊന്നു ചെയ്യാൻ നോക്കുന്നു. നറ്റാലിയയും സുഹൃത്തുക്കളും എത്തിച്ചേരുന്നത് ഒരടിപൊളി വിഷത്തിൽ ആണ്. അതെന്താണ് എന്ന് സീരീസ് കണ്ട് മനസിലാക്കു.




💢 ഒരു അപ്പ്‌ ആൻഡ് ഡൌൺ ഇല്ലാതെ ഒരെ ലെവലിൽ പോകുന്ന സീരീസ് ആണ്. എല്ലാവരും മോശം പറയാനില്ലാത്ത പ്രകടനം. നല്ല ഫണ്ണി ആയിട്ടുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ കാര്യം പറഞ്ഞതുകൊണ്ട് ഓർത്തു. ഈ സീരീസ് കാണുമ്പോൾ  ഹെഡ്സെറ്റ് കുത്തി കാണാൻ നോക്കുക. കാരണം bgm ഒക്കെ ഒരുമാതിരി പ്രത്യേക ടൈപ് ആണ്. വിഷ്വൽ കൊള്ളാം നല്ല ഭംഗിയുണ്ട്.




💢 ഈ സീരീസ് കാണാൻ ആരെയും നിർബന്ധിക്കുന്നില്ല. ചിലപ്പോൾ ഇഷ്ടപ്പെടാതെ പോയേക്കാം. അതുകൊണ്ട് തന്നെ ഇതുപോലെയുള്ള സീരീസ് കണ്ടിട്ടുള്ളവർ വേണമെങ്കിൽ കണ്ടു നോക്കു. പ്രഥമ ദൃഷ്ടിയിൽ female orgasm ആണ് വിഷയം എങ്കിലും. ചിന്തിക്കുമ്പോൾ ക്ലിഷേ ആണെങ്കിൽ കൂടി മറ്റുപല നല്ല കാര്യങ്ങളും കാണുന്നവരിലേക്ക് എത്തിക്കാൻ ശ്രമിച്ചതായി കാണാം.

Just for fun [ Sexify - Review ] Just for fun [ Sexify - Review ] Reviewed by Mcorner on May 15, 2021 Rating: 5

2 comments

  1. njan kandu... I love it... In and out... Season 2nnu കാത്തിരിക്കുന്നു... ❤😌

    ReplyDelete

Related Posts No. (ex: 9)

yes