നിരാശപ്പെടുത്തിയില്ല [ Cold Case - Review ]
🎬 Cold Case
⏳️ 2021 ‧ Horror/Thriller ‧ 2h 19m
🌐 Language :- Malayalam
✍️ Investigation അതും horror ബ്ലെൻഡ് ചെയ്തു. വലിയ പ്രതീക്ഷ ഒന്നും കൊടുത്തില്ലെങ്കിലും കാത്തിരുന്ന ഒരു സിനിമ തന്നെയായിരുന്നു cold case. Wow factor ഉണ്ടായില്ലെങ്കിലും സംതൃപ്തിയോടെ കണ്ടു തീർക്കാവുന്ന കൊള്ളാവുന്ന സിനിമയാണ് cold case.
💢 കായലിൽ വലയിട്ടു മീൻ പിടിക്കുന്നതിന് ഇടയിൽ കിട്ടുന്ന ഒരു തലയോട്ടി. അത് ആരുടേതാണ് എന്ന് കണ്ടുപിടിക്കാൻ വരുന്ന ഓഫീസർ ആണ് പ്രിത്വി. ഇതിനൊപ്പം പാരലൽ ആയിട്ടാണ് അദിതിയുടെ കഥ പോകുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതും അവിടെ അമാനുഷികമായ ഒരു ശക്തിയുണ്ടെന്ന് മനസിലാക്കുന്നതും. അതിനെ കുറച്ചു തുടർന്നുള്ള അന്വേഷണവുമാണ് കാണിക്കുന്നത്.
💢 പെർഫോമൻസിന്റെ കാര്യത്തിൽ കൂടുതൽ ഒന്നു പറയാനില്ല. തരക്കേടില്ലാത്ത രീതിയിൽ എല്ലാവരും ചെയ്തിട്ടുണ്ട്. അദിതിയുടെ കാസ്റ്റിംഗ് എന്തോ സെറ്റ് ആവാത്തപോലെ തോന്നി. ഡബ്ബിങ് ആയാലും ഒരു ചേർച്ച തോന്നുന്നുണ്ടായില്ല.
💢 ഒരു സീൻ ബിൽഡ് ചെയുന്ന കാര്യത്തിൽ ഗിരീഷ് ഗംഗാധരന്റെ വർക്ക് എടുത്ത് പറയണം. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അത്ര പിടിച്ചില്ലെങ്കിലും ക്യാമറ വർക്ക് നന്നായിട്ടുണ്ട്. എഡിറ്റിംഗ് കുറച്ചു കൂടി നന്നാക്കിയിരുന്നെങ്കിൽ രണ്ടാം പകുതി കുറച്ചു കൂടി ഇന്റെൻസ് ആയേനെ. പല ഭാഗത്തും ക്ലാരിറ്റി ഉണ്ടായില്ല ഒരു പൂർണത ഇല്ലാത്തപോലെ അനുഭവപ്പെട്ടു.
💢 ഒന്ന് ചിന്തിച്ചു കഴിഞ്ഞാൽ ഈ സിനിമയ്ക്ക് horror element വേണ്ടിയിരുന്നില്ല. അത് ഇല്ലാതെ ചെയ്തിരുന്നേൽ ചിലപ്പോൾ കുറച്ചു കൂടി നന്നായേനെ. ക്ലൈമാക്സ് കുറച്ചു കൂടി നന്നാക്കാമായിരുന്നു. Screen play ഒക്കെ നന്നായിട്ടുണ്ട് പക്ഷെ രണ്ടാം പകുതിയിൽ ചിലയിടത്ത് അത്ര ഗ്രിപ്പിങ് ആയി തോന്നിയില്ല. ഒരു ക്വാളിറ്റി ത്രില്ലെർ തന്നെയാണ് cold case. മൊത്തത്തിൽ നോക്കുമ്പോൾ ഒരുവട്ടം കണ്ടിരിക്കാവുന്ന സിനിമയാണ്.
Reviewed by Mcorner
on
June 30, 2021
Rating:






No comments