ഗംഭീരം [ A Quiet Place Part 2 - Review ]
🎬 A Quiet Place Part II
⏳️ 2020 ‧ Horror/Thriller ‧ 1h 37m
🌐 Language :- English
✍️ ആദ്യ ഭാഗത്തിന് ഒപ്പം നിൽക്കുന്നതോ അല്ലെങ്കിൽ അതിനേക്കാൾ ഒരുപടി മുകളിൽ നിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. അത്രയും ഗംഭീരമായ സിനിമയാണ് a quiet place 2. കോൾമയിർകൊള്ളിച്ചും ഭയത്തിന്റെ മുൾമുനയിൽ നിർത്തിയും മികച്ചൊരു സിനിമ അനുഭവം സമ്മാനിക്കുന്നു.
💢 ആദ്യ 10 min monsters എങ്ങനെ അവിടെ വന്നു എന്ന് കാണിക്കുന്നു. അത് എടുത്തിരിക്കുന്നതൊക്കെ അടിപൊളിയാണ്. സിംഗിൾ ഷോട്ട് ഒക്കെ കിടു ആണ്. കൂടുതൽ വിശദീകരിക്കാതെ സിനിമയിലേക്ക് കടക്കുന്നു. അത് ചിലപ്പോൾ സിനിമയുടെ ദൈർഖ്യം കൂടിപ്പോകാതിരിക്കാനാവും. എവിടെയും വലിപ്പിച്ചപോലെ തോന്നാതിരിക്കാൻ. വരും സിനിമകളിൽ കൂടുതൽ പ്രതീക്ഷിക്കാം.
💢 ഡയലോഗ്സ് കുറവായതിനാൽ കാര്യങ്ങൾ എല്ലാം കൺവെ ചെയ്യുന്നത് പെർഫോമൻസിലൂടെയാണ്. എല്ലാവരും ഗംഭീര പെർഫോമൻസ് ആണ്. ക്യാമറ വർക്ക് കിടിലൻ ആണ്. അതുപോലെ തന്നെ സൗണ്ട് ഡിസൈനിങ് ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാം മികച്ചതാണ്. എല്ലാം മികച്ചതാകുമ്പോൾ നല്ലൊരു സിനിമ അനുഭവം ലഭിക്കുന്നു.
💢 ഒന്നര മണിക്കൂർ പോകുന്നത് അറിയില്ല. നല്ല രീതിയിൽ ത്രില്ലടിപ്പിച്ചാണ് സിനിമയുടെ യാത്ര. ഹെഡ്സെറ്റ് വെച്ച് കാണാൻ ശ്രമിക്കുക അല്ലെങ്കിൽ ഹോം തിയേറ്ററിൽ. പലയിടങ്ങളിൽ നമ്മളെ ഞെട്ടിക്കും. ആദ്യ 10 മിനിറ്റിൽ തന്നെ അത് മനസിലാവും.
💢 ഈ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന് അറിഞ്ഞപ്പോൾ ഞാൻ വിചാരിച്ചത്. എന്തെങ്കിലും തട്ടിക്കൂട്ട് പരുപാടി ആയിരിക്കും എന്നാണ്. മിക്കപ്പോഴും അങ്ങനെയാണ് സംഭവിക്കാറ്. എന്നാൽ ഈ സിനിമയെ ആ കൂട്ടത്തിൽ പെടുത്തണ്ട. ഇതൊരൊന്നൊന്നര സിനിമയാണ്.
Reviewed by Mcorner
on
July 03, 2021
Rating:






No comments