Ads

മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ് [ Fear Street Part Two : 1978 - Review ]

 



🎬 Fear Street Part Two: 1978


⏳️ 2021 ‧ Horror/Slasher

‧ 1h 53m


🌐 Language :- English


✍️ ആദ്യ ഭാഗം നന്നായിരുന്നു. രണ്ടാം ഭാഗം അതിലും നന്നായി എന്ന് പറയാം. സിനിമ കൂടുതൽ എൻഗേജിങ് ആയി വരുന്നുണ്ട്. ഓരോന്നിന്റെയും ചുരുൾ അഴിയുമ്പോൾ സ്റ്റോറി നല്ലപോലെ ഇന്റെൻസ് ആകുന്നുണ്ട്.




💢 ആദ്യ ഭാഗം കാണാത്തവർ ഉണ്ടാകും അതുകൊണ്ട് പ്ലോട്ടിലേക്ക് കടക്കുന്നില്ല. നടന്ന സംഭവങ്ങളെ കുറിച്ചും അതിന് വേണ്ട പരിഹാരം എന്താണെന്നു അറിയാനും വേണ്ടിയുള്ള തിരച്ചിൽ ആണ് രണ്ടാം ഭാഗത്തിൽ കാണിക്കുന്നത്.




💢 എല്ലാവരും കിടിലൻ പെർഫോമൻസ് ആണ് ഇതിൽ. അത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവും. വലിയ പുതുമകൾ ഒന്നും ഇല്ലെങ്കിലും സ്ക്രീൻ പ്ലേ നല്ലപോലെ ഇന്റെരെസ്റ്റിംങ് ആക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗത്തിൽ കഥാപാത്രങ്ങളോട് കൂടുതൽ അടുക്കുന്നു.




💢 എഡിറ്റിംഗ് കൊള്ളാം സിനിമ കൂടുതൽ എൻഗേജിങ് ആക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 1978 ൽ ആണ് കഥ നടക്കുന്നത്. ആ കാലഘട്ടത്തിന്റെ ഫീൽ കൊണ്ടുവരുന്നതിലും സിനിമ വിജയിച്ചു. ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ക്യാമറ വർക്ക്‌ നന്നായിട്ടുണ്ട്.




💢 കൊല്ലുന്നതിൽ ഒക്കെ ആദ്യ ഭാഗത്തേക്കാൾ കുറച്ചു കൂടി കടുപ്പം കൂടിയിട്ടുണ്ട്. എന്താണെന്നു വെച്ചാൽ ഇതിൽ മരണ സംഖ്യ കൂടുതൽ ഉണ്ട്. എന്തായാലും അടുത്ത ഭാഗം കിടിലൻ തന്നെ ആകുമെന്ന് പ്രതീക്ഷിക്കാം. ലാസ്റ്റ് കുറച്ചു സീൻസ് കാണിച്ചതൊക്കെ അടിപൊളിയായിരുന്നു. കാണാത്തവർ വേഗം കണ്ടോളു.

മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ് [ Fear Street Part Two : 1978 - Review ] മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ് [ Fear Street Part Two : 1978 - Review ] Reviewed by Mcorner on July 11, 2021 Rating: 5

No comments

Related Posts No. (ex: 9)

yes