Ads

Timeline മാറി വന്ന സിനിമ [ Black Widow - Review ]

 



🎬 Black Widow


 ⏳️ 2021 ‧ Action/Adventure ‧ 2h 14m


🌐 Language :- English


✍️ 2 വർഷം കാത്തിരുന്നു ഒരു marvel സിനിമ റിലീസ് ആവാൻ. കഴിഞ്ഞ വർഷം റിലീസ് ആവേണ്ടത് ആയിരുന്നു എന്നാൽ Covid കാരണം റിലീസ് തള്ളിപ്പോയി. ട്രൈലെറുകൾ പ്രതീക്ഷ നൽകുന്നതായിരുന്നു. പിന്നെ ഏറ്റവും വലിയ പ്രതീക്ഷ task master എന്ന വില്ലൻ തന്നെയായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതെല്ലാം വെറുതെ ആയി. എങ്കിലും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ്.




💢 Civil war ന് ശേഷം നടക്കുന്ന കാര്യങ്ങൾ ആണ് സിനിമയിൽ കാണിക്കുന്നത്. ഞാൻ പ്രതീക്ഷിച്ച natasha യുടെ back story പരമായ കാര്യങ്ങൾ ഒന്നും വ്യക്തമായി പറഞ്ഞില്ല. സിനിമ ഫോള്ളോ ചെയ്യുന്നത് മറ്റു പലതുമാണ്. അതിൽ ചെറിയ നിരാശ തോന്നി.




💢 പെർഫോമൻസിന്റെ കാര്യത്തിൽ scarjo യെക്കാൾ പല സമയത്തും സ്കോർ ചെയ്യുന്നത് yelena എന്ന കഥാപാത്രത്തെ അവതരിപ്പിച്ച florence pugh ആയിരുന്നു. കിടു ആയിട്ട് ആ കഥാപാത്രത്തെ അവസ്മരണീയമാക്കിയിട്ടുണ്ട്. അവസാന ഫൈറ്റിലേക്ക് വരുമ്പോൾ scarjo അടിപൊളിയാണ്. മാറ്റുകഥാപാത്രങ്ങൾ ഒന്നും വലിയ ഇമ്പാക് ഉണ്ടാക്കിയില്ല.




💢 Task master ഒരു കിടിലൻ വില്ലൻ ആകുമെന്ന് കരുതി. എന്നാൽ അതൊരു വൻ ദുരന്തമാക്കി. ഇതിന് വേണ്ടി ആ കഥാപാത്രത്തെ കൊണ്ടുവരേണ്ട ആവശ്യം ഇല്ലായിരുന്നു. വളരെ വീക്ക്‌ ആയിട്ടുള്ള വില്ലൻ.




💢 മോശം പറയാനില്ലാത്ത ആക്ഷൻ സീനുകൾ. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചിലയിടങ്ങളിൽ നല്ലൊരു ഇമ്പാക്ട് കൊണ്ടുവരുന്നുണ്ട്. സ്ക്രീൻപ്ലേ സിനിമയെ നല്ല എൻഗേജിങ് ആക്കി കൊണ്ടുപോകുന്നുണ്ട്. വലിയ പ്രതീക്ഷയോടെ സിനിമയെ സമീപിച്ചാൽ ഒരു പക്ഷെ നിങ്ങൾക്ക് നിരാശ സമ്മാനിക്കും. അല്ലാത്തപക്ഷം ഒരു തവണ കണ്ടിരിക്കാവുന്ന സിനിമ അനുഭവമായിരിക്കും black widow.




💢 Timeline ന്റെ കുഴപ്പം കൂടി ഉണ്ട്. കുറച്ചു കൂടി മുൻപ് ഇറങ്ങിയിരുന്നേൽ സിനിമ ഒന്നുടേം convincing ആയേനെ. ഇത് ഇപ്പൊ ഒരു tribute എന്ന ലക്ഷ്യം മാത്രമായിപ്പോയി. End credit scene ഒന്നും പറയാനില്ല. അടിപൊളിയായിട്ടുണ്ട്. 

Timeline മാറി വന്ന സിനിമ [ Black Widow - Review ] Timeline മാറി വന്ന സിനിമ [ Black Widow - Review ] Reviewed by Mcorner on July 10, 2021 Rating: 5

No comments

Related Posts No. (ex: 9)

yes