Ads

കണ്ടിരിക്കേണ്ടത് [ CODA - Review ]

 



🎬 CODA


⏳️ 2021 ‧ Drama ‧ 1h 51m


🌐 Language :- English


✍️ നല്ല സിനിമകൾ കണ്ടു കഴിയുമ്പോൾ ഒരു സംതൃപ്തി തോന്നും. അതിൽ ചിലത് ഉള്ളിൽ തന്നെ ഇരിക്കും. അതിനെ കുറിച്ചും ആ സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും നമുക്ക് അതുപോലെ ഒരു സാഹചര്യം വന്നാലോ എന്നൊക്കെ ചിന്തിച്ചു പോകും. അതുപോലെ ഒരു സിനിമയാണ് Coda.




💢 ഒരു deaf ഫാമിലി. അതിൽ റൂബിക്ക് മാത്രമാണ് ഒരു കുഴപ്പവും ഇല്ലാത്തത്. ഫിഷിങ് ആണ് ഇവരുടെ ജോലി. അച്ഛനെയും ചേട്ടനെയും റൂബിയാണ് സഹായിക്കുന്നത്. പാട്ട് പാടാൻ ഇഷ്ട്ടമുള്ള ആളാണ് റൂബി. എന്നാൽ റൂബി ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വരുന്നു. തുടർന്ന് സിനിമ കണ്ട് മനസിലാക്കുക.




💢 നല്ലൊരു ഫീൽ ഗുഡ് സിനിമയാണ് coda. അവസാനം ഒക്കെ എത്തുമ്പോൾ നല്ലൊരു ഫീൽ സമ്മാനിക്കുന്നു. നല്ല പുതുമയുള്ള കഥയാണ്. ആ കഥ പറഞ്ഞിരിക്കുന്ന രീതിയും അടിപൊളിയാണ്. പാട്ടുകൾക്ക് നല്ല ഇമ്പോര്ടന്റ്റ്‌സ് ഉണ്ട്. ബാക്ക്ഗ്രൗണ്ട് വരുന്ന സോങ്‌സ് ആയാലും നല്ലതാണ്. ഒപ്പം നല്ല വിഷ്വൽ കൂടെ ആകുമ്പോൾ നല്ലൊരു മേക്കിങ് കാണാൻ സാധിക്കുന്നു. റൂബി സ്റ്റേജിൽ പെർഫോം ചെയ്യുന്ന ഒരു സീൻ ഉണ്ട് ആ പെർഫോമൻസ് കാണാൻ ഫാമിലി വരുന്നതും. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടതും അതുപോലെ നല്ലതുപോലെ ഫീൽ ആയ ഒരു സീൻ ആണ്.




💢 കുറച്ചു കഥാപാത്രങ്ങൾ ഒള്ളു എങ്കിലും അഭിനയിച്ചിരിക്കുന്നവർ എല്ലാവരും നല്ല പെർഫോമൻസ് ആണ്. സിനിമ കണ്ട് തുടങ്ങിയാൽ സമയം പോകുന്നത് അറിയില്ല. സിനിമ ഇതുവരെ കാണാത്ത ആരെങ്കിലും ഉണ്ടെങ്കിൽ കണ്ടു നോക്കുക.

കണ്ടിരിക്കേണ്ടത് [ CODA - Review ] കണ്ടിരിക്കേണ്ടത് [ CODA - Review ] Reviewed by Mcorner on August 23, 2021 Rating: 5

No comments

Related Posts No. (ex: 9)

yes