രക്ഷകനായി James gunn [ The Suicide Squad - Review ]
🎬 The Suicide Squad
⏳️ 2021 ‧ Action/Adventure ‧ 2h 13m
🌐 Language :- English
✍️ സ്റ്റുഡിയോ ഫുൾ ഫ്രീഡം കൊടുത്തു എന്ന് കേട്ടപ്പോൾ നല്ല പ്രതിക്ഷയുണ്ടായിരുന്നു. James gunn ഡയറക്ടർ ആയി വരുമ്പോൾ കിടിലൻ എന്നതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ട്രൈലെർ ഒക്കെ അത് ശെരിവെയ്ക്കുന്ന രീതിയിൽ ആയിരുന്നു എനിക്ക് ഫീൽ ചെയ്തത്. ഈ പ്രതീക്ഷകളോടൊക്കെ നീതിപുലർത്തുന്ന ഒരു സിനിമയാണ് The Suicide Squad.
💢 തീർച്ചയായും സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് james gunn തന്നെയാണ്. ഒരു കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു. ഇതിൽ അഭിനയിച്ചവർ ആരും മോശം എന്ന് പറയാൻ ഇല്ലാ. എല്ലാവരും കിട്ടിയ ഭാഗം നന്നായി തന്നെ ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് Ratcatcher അതുപോലെ തന്നെ King shark നെ ആണ്. ഓരോ കഥാപാത്രങ്ങളേം എടുത്തു പറയുന്നില്ല. എല്ലാവരും നല്ലതായിരുന്നു.
💢 മഴയിൽ നടന്നു വരുന്ന ഫ്രെയിം കണ്ടപ്പോൾ രോമാഞ്ചം ആയിരുന്നു. ക്യാമറ അതുപോലെ മ്യൂസിക് ഒക്കെ അടിപൊളി ആയിരുന്നു. ആക്ഷൻ സീനുകൾ എല്ലാം കിടിലൻ ആയിരുന്നു. അതിൽ hearly qinn ന്റെ ആണ് ഹൈലൈറ്റ് ആക്ഷൻ സീൻ. അത് വല്ലാതെ ഇഷ്ട്ടപ്പെട്ടു. കോമഡി എല്ലാം നന്നായി വർക്ക്‌ഔട്ട് ആയി. ഒരു ചളി ഫീൽ എവിടേം കിട്ടിയില്ല.
💢 പ്രെഡിക്ട് ചെയ്യാവുന്ന സ്റ്റോറി ആണെങ്കിലും. മരണങ്ങൾ എല്ലാം ഞെട്ടിക്കുന്നതായിരുന്നു. അതുകൊണ്ട് കൂടുതലായി കഥാപാത്രങ്ങളോട് അടുക്കണ്ട. പേഴ്സണലി എനിക്ക് guardians of the galaxy യെക്കാൾ The suicide squad ഇഷ്ട്ടപ്പെട്ടു. ഇത് കണ്ടപ്പോൾ james gunn ഒരു r rated marvel സിനിമ എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.
💢 ആദ്യ suicide squad നെ ക്കാൾ എത്രയോ മികച്ച സിനിമയാണ് james gunn ന്റെ suicide squad. തീർച്ചയായും എല്ലാവരും കണ്ടു നോക്കാൻ ശ്രമിക്കുക. അടുത്ത് ഇടെ ഇറങ്ങിയ dceu സിനിമകളിൽ ഏറ്റവും മികച്ച സിനിമ. നല്ലൊരു ഫൺ റൈഡ് ആയിരുന്നു. ഒരുപാട് എൻജോയ് ചെയ്തു
Reviewed by Mcorner
on
August 08, 2021
Rating:






👏👏
ReplyDelete❤️
Delete