ഇതൊരു വേറിട്ട അനുഭവമായിരിക്കും [ Outer banks - Review ]
Outer Banks ( 2020 )
🎭 Series | TV - MA | 40 - 60 min | Teenage Drama / Adventure
🌐 Language :- English
✍️ സ്ഥിരം കണ്ടു വന്നിരുന്നു teenage drama കളിൽ നിന്ന് വ്യത്യസ്തമായൊരു സീരീസ്. Outer banks മൊത്തത്തിൽ ഒരു ഫ്രഷ് ഫീൽ ആണ് കണ്ടിരിക്കാൻ. ഒരുപാട് എൻജോയ് ചെയ്തു കണ്ടു.
💢 ഫ്രണ്ട്ഷിപ്, റൊമാൻസ് ഒക്കെ ഉണ്ടെങ്കിലും ഇതിൽ ഈ പറഞ്ഞതിനോടൊപ്പം മറ്റൊരു കാര്യത്തിനും പ്രാധാന്യം കൊടുത്തിരിക്കുന്നു. അതാണ് Tressure Hunt. നാല് സുഹൃത്തുക്കൾ. John B, JJ, Kiara, Pope. John B യുടെ അച്ഛൻ ഒരു Tressure hunt ന് പോകുകയും തുടർന്ന് അദ്ദേഹത്തെ കാണാതാവുകയും ചെയ്യുന്നു. കഥയിൽ വഴിത്തിരിവ് ഉണ്ടാവുന്നു. കൂടുതൽ കഥാപാത്രങ്ങൾ കടന്നു വരുന്നു.അങ്ങനെ അവർ ആ Treasure hunt ന് ഇറങ്ങുന്നു.
💢 എല്ലാവരും നല്ല പെർഫോമൻസ് ആണ്. ഓരോ പ്രധാന കഥാപാത്രങ്ങൾക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. അതൊക്കെ കാണുമ്പോൾ JJ എന്ന കഥാപാത്രത്തോട് കൂടുതൽ അടുപ്പം തോന്നും. ചില കഥാപാത്രങ്ങളോട് ഒരേ സമയം സ്നേഹവും ദേഷ്യവും തോന്നും.
💢 റൊമാൻസ് ഒക്കെ നല്ലതുപോലെയുണ്ട് അതുപോലെ തന്നെ അവരുടെ ഫ്രണ്ട്ഷിപ് കാണിക്കുന്നതൊക്കെ അടിപൊളിയാണ്. കണ്ടു തുടങ്ങിക്കഴിഞ്ഞാൽ പിന്നെ നിർത്താൻ തോന്നില്ല. തുടർന്ന് ഓരോ എപ്പിസോഡ്സും കണ്ടുകൊണ്ടിരിക്കും. സീസൺ അവസാനിക്കരുത് എന്നൊക്കെ തോന്നിപോകും.
💢 നല്ല വിഷ്വൽ അതുപോലെ തന്നെ മ്യൂസിക്. കൂടുതലും ബോട്ടിൽ യാത്ര ചെയ്യുന്ന കൊണ്ട് ഏരിയൽ ഷോട്ടുകൾ എല്ലാം മനോഹരമാണ്. അവിടെയൊന്നു പോകണമെന്ന് തോന്നിപോകും ( ഏത് സീരീസ് കണ്ടാലും തോന്നാറുണ്ട് 🤭 ).
💢 നല്ലൊരു വൈബ് ആണ് outer banks കണ്ടിരിക്കാൻ.എൻഗേജിങ് ആണ് ആണ്. ചില എപ്പിസോഡ് നല്ല ഗ്രിപ്പിങ് ആണ്. ചെറിയ ട്വിസ്റ്റ്കളും, ഇമോഷണൽ സീനുകളും, നല്ലതുപോലെ ത്രില്ല് അടിപ്പിക്കുന്ന നിമിഷങ്ങളും. മനോഹരമായ പ്രണയവും, സൗഹൃദവും എല്ലാം കൊണ്ടും നല്ലൊരു അനുഭവം ആയിരുന്നു. മൂന്നാമത്തെ സീസണിന് വേണ്ടി വെയ്റ്റിംഗ്.
Reviewed by Mcorner
on
August 29, 2021
Rating:







💚💚
ReplyDelete❤️
Delete