Body horror സിനിമ കണ്ടിരിക്കാൻ ബുദ്ധിമുട്ടാണ് [ Titane - Review ]
🎬 Titane
⏳️ 2021 ‧ Horror/Thriller ‧ 1h 48m
🌐 Language :- French
✍️ Titane ഒരു ഗംഭീര സിനിമയാണ്. Julia Ducournau സംവിധാനം ചെയ്ത Raw എന്ന സിനിമ ഇതിന് മുൻപ് കണ്ടിട്ടുണ്ട്. അത് ഒരുപാട് ഇഷ്ട്ടമുള്ള സിനിമയാണ്. Titane യിലേക്ക് വരുമ്പോൾ അതിനേക്കാൾ മികച്ചൊരു അനുഭവം സമ്മാനിക്കുന്നു.
💢 സിനിമ കാണാത്തവർ കുറേപേരുണ്ടെന്ന് അറിയാം. അതുകൊണ്ട് ഞാൻ പ്ലോട്ട് എന്താണെന്നു പോലും പറയാൻ നിൽക്കുന്നില്ല. സ്പോയ്ലർ ആവുന്നില്ല.
💢 നല്ല ക്വാളിറ്റി ഫിലിം മേക്കിങ് കാണാം. ക്യാമറ ആണെങ്കിലും ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണെങ്കിലും എഡിറ്റിംഗ് ആണെങ്കിലും എല്ലാം പെർഫെക്ട് ആണ്. ഒന്ന് കൂടിയിട്ടോ കുറഞ്ഞിട്ടോ ഇല്ലാ. നല്ല ബാലൻസ്ഡ് ആണ്.
💢 Agathe Rousselle, Vincent Lindon എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ. ഇവരെ രണ്ടുപേരെ ഫോക്കസ് ചെയ്താണ് കഥ മുൻപോട്ട് പോകുന്നത്. ഇവരുടെ പെർഫോമൻസും നന്നായിരുന്നു.
💢 ഇതൊരു ബോഡി ഹൊറർ സിനിമയാണ് ഒപ്പം ഫാന്റസി എലമെന്റ് ആഡ് ചെയ്തിട്ടുണ്ട്. അതിൽ ഫാന്റസി എലമെന്റ്സ് നിങ്ങൾ എങ്ങനെ ആദ്യം സ്വീകരിക്കും എന്ന് അറിയില്ല പക്ഷെ പ്രധാന രണ്ടു കഥാപാത്രങ്ങളുടെ ശക്തമായ ഇമോഷൻസ് കയറിവരുമ്പോൾ മുൻപ് തോന്നിയ പലതും ഒരു സൈഡിലേക്ക് മാറ്റി വെയ്ക്കും.
💢 ഇതിനു മുൻപും ഒരുപാട് disturbing/disgusting സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇതിലെ ഒരു സീൻ കണ്ടിട്ട് കുറച്ചു നേരത്തേക്ക് vomiting ആയിരുന്നു.
💢 തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് Titane. പക്ഷെ അത് കണ്ടു തീർക്കാൻ വല്ലാത്തൊരു ബുദ്ധിമുട്ടാണ്.
Download link :- Click here ( telegram )

💚💚
ReplyDelete❤️
Delete❤
ReplyDelete😍
Delete