ആദ്യ സീസണിനെക്കാൾ വളരെ മികച്ചത് [ The Witcher Season 2 - Review ]
📺 The Witcher [ season 2 ] ( 2019 - )
🎭 TV Series | TV-MA | 60 min | Action, Adventure, Drama
🌐 Language : English
✍️ വളരെ സന്തോഷമുണ്ട്. പ്രതീക്ഷിച്ചത് പോലെ തന്നെ നല്ലൊരു experience ആയിരുന്നു witcher season 2.Geralt നെയും Ciri യെയും കൂടാതെ ഞാൻ പ്രതീക്ഷ വെച്ചിരുന്ന കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായില്ല എന്നതിൽ മാത്രമാണ് എനിക്ക് അൽപ്പം നിരാശ തോന്നിയത്.
💢 Henry cavill ന്റെ geralt, Freya allan ന്റെ Ciri സീരിസിന്റെ എറ്റവും വലിയ ഭംഗി എന്ന് തന്നെ പറയാം. രണ്ടുപേരുടെയും കഥാപാത്രം പൂണ്ടു വിളയാടിയിട്ടുണ്ട്. Ciri യുടെ character development ഒക്കെ അടിപൊളിയായി വന്നിട്ടുണ്ട്. ആദ്യ season ൽ കൂടുതൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന ക്ഷീണം രണ്ടാം season ൽ തീർത്തിട്ടുണ്ട്. തന്നെക്കാൾ മികച്ച രീതിയിൽ മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്ന രീതിയിൽ Henry cavill ആ കഥാപാത്രത്തെ ഗംഭീരമായി ചെയ്തു വെച്ചിട്ടുണ്ട്.
💢 അതെ സമയം തന്നെ Anya Chalotra യുടെ yennefer എന്ന കഥാപാത്രത്തിൽ നിന്ന് just okey feel മാത്രമാണ് കിട്ടിയത്. ആദ്യ സീസണിൽ നല്ലൊരു impact ഉണ്ടാക്കിയിട്ട് രണ്ടാം season ആയപ്പോൾ അൽപ്പം പിന്നിലേക്ക് പോയത് പോലെ തോന്നി. അത് മാത്രമല്ല vesemir എന്ന കഥാപാത്രത്തിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്നാൽ ആ പ്രതീക്ഷകളൊക്കെ വെറുതെയായി എന്ന് പറയാം. Joey batey ചെയ്ത Jaskier എന്ന കഥാപാത്രവും ആദ്യ season ന്റെ അത്രേം തോന്നിയില്ല.
💢 Sub plots ഉണ്ട്. പ്രധാന story focus ചെയ്യുന്നത് geralt നെയും ciri യെയുമാണ്. അതുകൊണ്ട് മറ്റു കഥാപാത്രങ്ങളെ നിങ്ങൾ എത്രത്തോളം ശ്രദ്ധിക്കും എന്ന് എനിക്ക് അറിയില്ല. മുകളിൽ പറഞ്ഞതൊക്കെ ഞാൻ പ്രതീക്ഷ വെച്ച കഥാപാത്രങ്ങൾ ആയിരുന്നു. അത് മാറ്റി നിർത്തിയാൽ വേറൊരു കുറവും എനിക്ക് തോന്നിയില്ല.
💢 ഈ season linear ആയുള്ള കഥപറച്ചിൽ ആയതുകൊണ്ട് കുറച്ചു കൂടി നന്നായി. കഴിഞ്ഞ season ഇടയ്ക്ക് അൽപ്പം confusion തോന്നിയിരുന്നു. Action സീനുകൾ എല്ലാം തന്നെ കിടിലൻ ആയി ചെയ്തിട്ടുണ്ട്. Last episode ൽ ഉള്ള ഫൈറ്റ് കുറച്ചു കൂടി നന്നാക്കാമായിരുന്നു. Technical side ഒക്കെ നോക്കിയാൽ നല്ല quality out തന്നെ കിട്ടിയിട്ടുണ്ട്. Visual ന് വേണ്ടി മാത്രം കണ്ടു നോക്കാവുന്നതാണ്. വളരെ ഭംഗിയുള്ള ഒരുപാട് frames ഉണ്ട്. Background music ആണെങ്കിലും നല്ലൊരു feel നൽകുന്നുണ്ട്.
Download Link :-Click here ( Telegram / Join for reviews )

💚💚
ReplyDelete❤️❤️
Delete