വിനോദിന്റെ വിവേഗം [ Valimai - Review ]
🎬 Valimai
⏳️ 2022 ‧ Action/Thriller ‧ 2h 55m
🌐 Language :- Tamil
✍🏻 എന്തൊക്കെ പറഞ്ഞാലും Valimai കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നവരിൽ ഒരാൾ ആണ് ഞാൻ. അജിത് വിനോദ് ഒരു ഇൻവെസ്റ്റിഗേഷൻ സിനിമ ചെയ്യുമ്പോൾ തീരൻ ലെവൽ ആയിരുന്നു പ്രതീക്ഷ. പോരാത്തതിന് ഒരു സ്റ്റോറി കറങ്ങിതിരിയുന്നുണ്ടായി. വിഗ്രഹങ്ങൾ മോഷ്ട്ടിക്കുന്ന ഒരു സംഘത്തിന്റെ. ടൈറ്റിൽ വന്നപ്പോൾ അതൊക്കെ ഡീകോഡ് ചെയ്തു ഒരുപാട് പോസ്റ്റുകൾ. എല്ലാം നമ്പി അവസാനം ഞാൻ ഊമ്പി.
💢 സിനിമയുടെ എറ്റവും വലിയ പോസിറ്റീവ് തീർച്ചയായും ആക്ഷൻ രംഗങ്ങൾ തന്നെയാണ്. വളരെ മെനക്കട്ട് എടുത്തതാണ് എന്ന് കണ്ടാൽ അറിയാം. പിന്നെ അജിത്. ആദ്യമായിട്ടാണ് ഒരു അജിത് ഫിലിം തിയേറ്ററിൽ പോയി കാണുന്നത്. സ്ക്രീൻ പ്രെസൻസ് കാര്യങ്ങൾ ഒക്കെ നന്നായിരുന്നു. അദ്ദേഹവും സിനിമയ്ക്ക് വേണ്ടി വല്ലാതെ കഷ്ട്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഹുമയുടെ കഥാപാത്രം കൊള്ളാം അങ്ങനെ മോശമാക്കാത്ത കൊച്ചു കൊച്ചു കഥാപാത്രങ്ങൾ ഉണ്ട്. നീരവ് ഷാ 👍🏻. വേറെ പോസിറ്റീവ്സ് ഒന്നും സിനിമയിൽ ഇല്ലാ.
💢 ആദ്യപകുതി കൊള്ളാം. നന്നായിട്ടു ചെയ്തു വെച്ചിട്ടുണ്ട്. രണ്ടാം പകുതി തുടങ്ങുന്നതും കിടിലൻ മുഹൂർത്തങ്ങളോട് കൂടിയാണ്. പിന്നെ അതിലേക്ക് ഫാമിലി ഡ്രാമ കയറ്റുമ്പോൾ ആണ് സിനിമ മോശമാവാൻ തുടങ്ങുന്നത്. അതിനു ശേഷം എപ്പോഴൊക്കെ ഫാമിലി സീൻ വരുന്നോ അപ്പോഴൊക്കെ ആ സീനൊന്ന് പെട്ടന്ന് തീർന്നു കിട്ടിയാൽ മതി എന്ന തോന്നലിൽ ആയിരിക്കും. അമ്മ സോങ് ചുമ്മാ കേൾക്കാൻ കൊള്ളാം പക്ഷെ സിനിമയിൽ അതൊരു രസംകൊല്ലി ആയിരുന്നു. വിനോദിന്റെ സിനിമ ബിലീവബിൾ പിന്നെ ഗ്രൗണ്ടഡ് ആയിരിക്കും പക്ഷെ ഇത് അങ്ങനെ തോന്നിയില്ല. പലർക്കും bgm ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു കേട്ടു. എന്നാൽ എനിക്ക് അതിൽ ഒരു ഇമ്പാക്ട് തോന്നിയില്ല. ബൈക്കിൽ വില്ലന്മാർ വരുമ്പോൾ ഉള്ള bgm കൊള്ളാം. നീരവ് ഷായുടെ ക്യാമറ വർക്ക് ആക്ഷൻ രംഗങ്ങളിൽ മികച്ചു നിൽക്കുന്നു.
💢 മൂന്ന് മണിക്കൂർ ദൈർഖ്യം പ്രശ്നമാണ്. പ്രതീക്ഷകൾ കുറയ്ക്കുക, രണ്ടാം പകുതി ശിവയാണ് ഡയറക്ടർ എന്ന് വിചാരിക്കുക. ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി ഒരുവട്ടം കണ്ടു നോക്കാവുന്നതാണ്. അജിത് ഫാൻസിനു അത്യാവശ്യം ആഘോഷിക്കാൻ ഉള്ളത് ഉണ്ട്. കൺട്രക്ഷൻ സൈറ്റ് ഫൈറ്റിൽ ഇൻട്രോ നൈസ് ആണ്. വേറെ കൂടുതൽ ഒന്നും ഇല്ലാ. താല്പര്യം ഉള്ളവർ മാത്രം " തല " വെയ്ക്കുക

No comments