Ads

എറ്റവും Accurate ആയ ബാറ്റ്മാൻ മൂവി [ The Batman - Review ]


 🎬 The Batman


⏳️ 2022 ‧ Crime investigation / Thriller ‧ 2h 56m


🌐 Language :- English 


✍🏻 എന്റെ പ്രതീക്ഷ എന്തായിരുന്നോ അതിനൊപ്പം അല്ലെങ്കിൽ അതിനു മുകളിലോ നിൽക്കുന്ന സിനിമ. എപ്പോഴും ഒരു കോമിക് ബുക്ക്‌ ഫീൽ തരുന്നൊരു സിനിമ. തിയേറ്ററിൽ ആള് കുറവായിരുന്നു എന്നതിൽ മാത്രമാണ് അൽപ്പം വിഷമം





💢 ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞൊരു സൂപ്പർ ഹീറോ ഫിലിം എന്ന രീതിയിൽ നിങ്ങൾ ഈ സിനിമയെ സമീപിച്ചാൽ ഒരു പക്ഷെ നിരാശയോടെ തിയേറ്ററിൽ നിന്ന് മടങ്ങേണ്ടി വരും. ഇതൊരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമയാണ്. കഥപറച്ചിൽ അതിനനുസരിച്ചായിരിക്കും. അതുകൊണ്ട് തന്നെ സിനിമ സാവധാനമാണ് സഞ്ചരിക്കുന്നത്.





💢 Robert pattinson ആണ് batman ആയി വരുന്നത് എന്ന് ആദ്യ കേട്ടപ്പോൾ നെറ്റിച്ചുളിച്ച ഒരുപാട് പേരുണ്ടായിരുന്നു. ട്രൈലെർ വന്നപ്പോൾ തന്നെ അതിനുള്ള മറുപടി കൊടുത്തു. സിനിമ കണ്ടാൽ ചിലപ്പോൾ ഫാനായി പോകും. അത്ര ഗംഭീരമായി ചെയ്തുവെച്ചിട്ടുണ്ട്. വളരെ കുറച്ചു സമയത്ത് ആണ് Bruce Wayne കാണാൻ സാധിക്കുന്നത് അതുകൊണ്ട് അത് എങ്ങനെയുണ്ട് ഇപ്പൊ പറയാൻ പറ്റില്ല. വരും സിനിമകളിൽ Bruce നെ കൂടുതൽ explore ചെയ്യുമെന്ന് പ്രതീക്ഷിക്കാം.





💢 ബാക്കിയുള്ളവരും അവരവരുടെ ഭാഗം മികച്ചതാക്കി. Zeo kravits ന്റെ catwomen കഥാപാത്രത്തിന്റെ പെർഫോമൻസ്, സൈഡ് സ്റ്റോറി, batman catwomen സീൻസ് ഒക്കെ നന്നായിട്ടുണ്ട്. ഒരു സീരീസ് വരാൻ ഉള്ളതുകൊണ്ട് penguin ന്റെ കൂടുതൽ ക്യാരക്ടർ ഡെവലപ്പ്മെന്റ് അതിൽ കാണാൻ സാധിക്കും. പിന്നെ പ്രധാന വില്ലനായ Riddler സ്‌ക്രീനിൽ വന്നും വരാതെയും നല്ലൊരു ഇമ്പാക്ട് ഉണ്ടാക്കുന്നു . Jeffrey wright ന്റെ James gordon ആയാലും Andy Serkis ന്റെ Alfred pennyworth ആയാലും മോശം ഒന്നും പറയാൻ ഇല്ലാ.





💢 Matt Reeves ന്റെ ഡയറക്ഷൻ അതുപോലെ തന്നെ റൈറ്റിംഗ് എല്ലാം മികച്ചു നിൽക്കുന്നു. Gotham city തന്നെ വല്ലാത്തൊരു പ്രത്യേകത ഫീൽ ചെയ്യും. ഒരു "wow" മൊമെന്റ് ഉണ്ടാക്കി ഫൈനൽ ആക്ട് കുറച്ചു കൂടി നന്നാക്കി സ്‌ക്രീൻ പ്ലേ കൂടുതൽ ഗ്രിപ്പിങ് ആക്കിയിരുന്നേൽ ഒരുപക്ഷെ എല്ലാത്തരം ഓടിയൻസിനും പടം ഇഷ്ട്ടമായേനെ. അതികം കോമിക്സ് വായിച്ചിട്ടില്ലെങ്കിലും batman ന്റെ detective സൈഡ് കൂടുതൽ എക്സ്പ്ലോർ ചെയ്തത് പേർസണലി ഒരുപാട് ഇഷ്ട്ടായി.





💢 Camara, editing വർക്ക്‌ അടിപൊളിയാണ്. പ്രത്യേകിച്ച് കാർ ചേസ് സീനിൽ. ആ ചേസ് സീനിനു ഇടയ്ക്ക് ഇന്റർവെൽ വെച്ച് തീയേറ്ററുകാർ പണി തന്നു. നല്ല എക്സൈറ്റ്മെന്റിൽ ഇരിക്കുമ്പോൾ ആയിരുന്നു ഇന്റർവെൽ വന്നത്. Background score എപ്പോഴൊക്കെ something in the way വരുന്നോ അപ്പോഴൊക്കെ വല്ലാത്തൊരു ഫീൽ ആണ്. Michael Giacchino കിടുവാണ്. ആക്ഷൻ കുറവാണെങ്കിലും ഉള്ളതൊക്കെ അടിപൊളിയാണ്





💢 എനിക്ക് സിനിമ ഒരുപാട് ഇഷ്ട്ടായി. നല്ല goosebumps സീനുകൾ ഉണ്ടായിരുന്നു. ഇൻട്രോ മുതൽ ഓരോ സീനിനും കൊടുക്കുന്ന ബിൽഡപ് അന്യായം ആയിരുന്നു. ഈ സിനിമയ്ക്ക് മുൻപ് വന്ന ബുക്ക്‌ ഈ ഇടെയാണ് ഞാൻ വായിച്ചത്. അതൊന്നു വായിക്കാൻ ശ്രമിക്കുക. അത് വായിച്ചാൽ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത കിട്ടും.


എറ്റവും Accurate ആയ ബാറ്റ്മാൻ മൂവി [ The Batman - Review ] എറ്റവും Accurate ആയ ബാറ്റ്മാൻ മൂവി [ The Batman - Review ] Reviewed by Mcorner on March 06, 2022 Rating: 5

4 comments

Related Posts No. (ex: 9)

yes