Ads

ഒരു ഫാൻ ബോയ് സംഭവം [ Vikram - Review ]

 


🎬 Vikram


⏳️ 2022 ‧ Thriller /Action ‧ 2h 53m


🌐 Language :- Tamil


✍🏻 ഇന്നലെ വരെ ഒടുക്കത്തെ ടെൻഷൻ ആയിരുന്നു. ഞാൻ പടത്തിൽ വെച്ചിരുന്ന പ്രതീക്ഷ വലിയ അളവിൽ ആയിരുന്നു. എന്നാൽ അതിനൊക്കെ എത്രയോ മുകളിലാണ് വിക്രം തന്ന തിയേറ്റർ എക്സ്പീരിയൻസ്. ഒരു കിടിലൻ ഫാൻ ട്രിബ്യൂട്ട് ആണ് വിക്രം.





💢 പെർഫോമൻസ് നോക്കുമ്പോൾ എല്ലാവരും കിടിലൻ. ഒരാൾക്ക് പോലും സ്ക്രീൻ ടൈം കുറഞ്ഞതായി തോന്നില്ല. ഫസ്റ്റ് ഹാഫ് സ്റ്റോറി കൂടുതൽ ഡ്രൈവ് ചെയ്യുന്നത് ഫഹദ് പിന്നെ വിജയ് സേതുപതി. ഒരൊന്നൊന്നര ഇന്റർവെൽ ബ്ലോക്ക്‌. സെക്കൻഡ് ഹാഫ് കമൽ പൂണ്ട് വിളയാടി. ആക്ഷൻ ഒക്കെ എന്ത് കിടിലൻ ആയിട്ടാണ് ചെയ്യുന്നത്. വിജയ് സേതുപതി ആറ്റിറ്റ്യൂഡ്, ബോഡി ലാംഗ്വേജ് ഒക്കെ ഇതുവരെ കാണാത്ത രീതിയിലായിരുന്നു. ഫഹദിനും പെർഫോം ചെയ്യാൻ ഉള്ളത് ഉണ്ടായിരുന്നു. ബാക്കിയുള്ളവർ എല്ലാവരും നന്നായി തന്നെ ചെയ്തു. ലാസ്റ്റ് സൂര്യ ക്യാമിയോ കൂടെ ആയപ്പോൾ മൊത്തത്തിൽ കളർ ആയി. കഥാപാത്രത്തിന്റെ ലുക്ക് കാര്യങ്ങൾ ഒക്കെ ടെറർ ആയിരുന്നു.





💢 അനിരുദ്ധ്ന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് മറ്റൊരു ആകർഷണം. അനിരുദ്ധ്ന്റെ ടോപ് വർക്കുകളിൽ ഒന്നാണ് വിക്രം. സ്ക്രീൻ elevate ചെയ്യുന്ന കാര്യത്തിൽ പ്രധാന പങ്കു വഹിക്കുന്നു. ഗിരീഷിന്റെ മറ്റൊരു മികച്ചൊരു വർക്ക്‌ ആണ് വിക്രം. റോബോട്ടിക് ക്യാം ഉപയോഗിച്ച് ഫൈറ്റ് ഷൂട്ട്‌ ചെയ്തത് അടിപൊളി. എഡിറ്റർ ഫിലോമിൻ രാജ് ഫസ്റ്റ് ഹാഫ് എഡിറ്റിംഗ് ഒക്കെ നല്ല ക്ലാരിറ്റിയോടെ ചെയ്തു വെച്ചിട്ടുണ്ട് . അൻമ്പറിവ് ഫൈറ്റ്നെ കുറിച് എടുത്ത് പറയണ്ടല്ലോ. ഇതുവരെ ചെയ്തത് പോലെ ഇതിലും മോശമാക്കിയില്ല. ആർട്ട്‌ ടീം ആണെങ്കിലും നല്ലതുപോലെ പണിയെടുത്തിട്ടുണ്ട് എന്ന് കാണാം. അങ്ങനെ എല്ലാ ഡിപ്പാർട്ട്മെന്റും അവരുടെ ഫുൾ പൊട്ടെന്റഷ്യൻ പുറത്തെടുത്തപ്പോൾ ഒരു കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് കിട്ടി.





💢 ഒരു ഫാൻ ആയിട്ട് താൻ ആരാധിക്കുന്ന നായകന് കൊടുക്കാൻ പറ്റാവുന്നതിൽ ഏറ്റവും മികച്ച സമ്മാനം ആണ് വിക്രം. ഒരു ഫാൻ ആയതുകൊണ്ട് തന്നെ ഡയലോഗ്സ് കമൽനെ ബൂസ്റ്റ്‌ ചെയ്തു ഉണ്ടാകും എന്നാൽ അതൊന്നും സിനിമയുടെ സോൺന് വെളിയിൽ പോകുന്നില്ല. ആക്ഷൻ പ്രധാനമായി എടുത്തു കഥ പറയുന്ന ഡയറക്ടർ മാരിൽ ലോകേഷ് ബെസ്റ്റ് ആണെന്ന് പറയാം. സമയം എടുത്ത് ചെയ്തതുകൊണ്ട് നല്ല ഡീറ്റൈലിങ് കാണാം. ഏത് താരം എന്ന് ഇനി നോക്കണ്ട. ലോകേഷ് സിനിമ എന്നാൽ പ്രതീക്ഷയാണ്. ഒരു ലോകേഷ് ആരാധകൻ എന്ന നിലയിൽ വിക്രം സിനിമയുടെ ഓരോ സെക്കന്റസും ഞാൻ എൻജോയ് ചെയ്യുകയായിരുന്നു. ലോകേഷിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി മരണ വെയ്റ്റിംഗ്.

ഒരു ഫാൻ ബോയ് സംഭവം [ Vikram - Review ] ഒരു ഫാൻ ബോയ് സംഭവം [ Vikram - Review ] Reviewed by Mcorner on June 03, 2022 Rating: 5

No comments

Related Posts No. (ex: 9)

yes