Ads

ആദ്യ സീസണിനേക്കാൾ മുകളിൽ നിൽക്കുന്ന രണ്ടാം സീസൺ [ Superman and Lois - Review ]



📺 Superman & Lois ( Season 2 ) [ 2021- ]


🎭 Series | TV - 14 | 40 - 60 min | drama / Action 


🌐 Language :- English


✍🏻 Superman and Lois ഇപ്പൊ എന്റെ all time favorite series list ൽ ഒന്നാണ്. ആദ്യ സീസൺ പോലെ തന്നെ അതെ നിലവാരം പുലർത്തിയ രണ്ടാം season. ഈ സീരീസിന്റെ എറ്റവും വലിയ പോസിറ്റീവുകളിൽ ഒന്നാണ് ഓരോ എപ്പിസോഡ്ലും നിലനിർത്തുന്ന ക്വാളിറ്റി. ഇത് വരെ ഒരു എപ്പിസോഡും അൽപ്പം പുറകോട്ട് പോയതായി തോന്നിയില്ല. എന്തെങ്കിലും നെഗറ്റീവ് തോന്നിയത് ഇടയ്ക്ക് വന്ന ബ്രേക്ക്‌ മാത്രം ആണ്.





💢 ആദ്യ സീസണിൽ ഉള്ളതിനേക്കാൾ കൂടുതൽ conflict. അതിനെല്ലാം ഒരേപോലെ ഇമ്പോര്ടന്റ്റ്‌സ് കൊടുക്കുന്നുണ്ട്. അതിനേക്കാൾ വലിയൊരു main threat കൂടി വരുമ്പോൾ സീരീസ് full packed ആവുന്നു. ഇതൊക്കെ ഒരുപോലെ ബാലൻസ് ചെയ്യുന്നതുകൊണ്ടാണ് എപ്പിസോഡ് ഓരോന്നും കൂടുതൽ interesting ആവുന്നത്.





💢 ആദ്യ സീസണിൽ Clark ന് കൂടുതൽ importance കൊടുക്കുമ്പോൾ രണ്ടാം സീസണിൽ superman യാണ് കൂടുതൽ focus ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ Clark നെ Tyler hoechlin മികച്ചതാക്കിയാണ്. ഈ സീസണിൽ superman ആയും Tyler ഒരു ഗംഭീര പെർഫോമൻസ് കാഴ്ചവെച്ചു. Lois ആണ് എന്റെ ഇഷ്ട്ട കഥാപാത്രം. ഈ സീസണിലും നല്ല മോമെന്റസ് ഉണ്ട്.





💢 ഒരുപാട് conflict കൾ ഉള്ളതുകൊണ്ട് തന്നെ സീസൺ അവസാനിക്കുമ്പോൾ ഒരു ഫീൽ ഗുഡ് സീരീസ് തീർന്ന ഫീലാണ് . ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കുന്നത് കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. Production quality കൂടിയതായി കാണാം. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു series തന്നെയാണ് Superman and Lois.





💢 അടുത്ത സീസണ് ഉള്ള ഒരു ലീഡ് ഇട്ടിട്ടാണ് ഫിനാലെ അവസാനിക്കുന്നത്. ഇപ്പോഴുള്ള കരക്കമ്പി സീരീസ് ക്യാൻസൽ ചെയ്യും എന്നൊക്കെയാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. അടുത്ത സീസണും ഇതുപോലെ തന്നെ ക്വാളിറ്റി ഉള്ളതാവട്ടെ 

ആദ്യ സീസണിനേക്കാൾ മുകളിൽ നിൽക്കുന്ന രണ്ടാം സീസൺ [ Superman and Lois - Review ] ആദ്യ സീസണിനേക്കാൾ മുകളിൽ നിൽക്കുന്ന രണ്ടാം സീസൺ [ Superman and Lois - Review ] Reviewed by Mcorner on June 30, 2022 Rating: 5

No comments

Related Posts No. (ex: 9)

yes