Ads

TWD പ്രതീക്ഷിച്ചാൽ വലിയ നിരാശയായിരിക്കും [ Fear The Walking Dead - Review ]


📺 Fear The Walking Dead [ 2015 - 2023 ]


🎭 Series | TV - 14 | 40 - 60 min |


🌐 Language :- English


✍🏻 Walking Dead universe കുറച്ചു കൂടുതൽ explore ചെയ്യുക എന്നത് അല്ലാതെ മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. എല്ലാവർക്കും ഇടയിൽ കൂടുതലും ഈ series നെ കുറിച്ച് ഒരു negative impact ആണ്. അതുകൊണ്ട് തന്നെ ഒരു മോശം series ആയിരിക്കും എന്ന രീതിയിൽ തന്നെയാണ് സമീപിച്ചത്. അതുകൊണ്ട് വലിയ നിരാശ ഒന്നും തോന്നിയില്ല. ഈ series കണ്ടതിൽ സന്തോഷം മാത്രം. TWD universe ലെ കൂടുതൽ കഥാപാത്രങ്ങളെ പരിചയപ്പെടാൻ സാധിച്ചു.





💢 ആദ്യ രണ്ടു season കണ്ടു തീർക്കുക എന്നത് തന്നെയാണ് ഈ series ന്റെ എറ്റവും വലിയ കടമ്പ. കാരണം അത്രത്തോളം dragging ആണ്. TWD ( The Walking Dead ) ആദ്യത്തെ season തന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടു. FTWD ( Fear The Walking Dead ) എല്ലാത്തിന്റെയും തുടക്കം മുതൽ കാണിക്കുന്നുണ്ട്. TWD പോലെ Zombie Apocalypse ഉണ്ടായി കുറച്ചു നാളുകൾക്ക് ശേഷം നടക്കുന്നത് പോലെ അല്ല. Series engaging ആവാൻ സമയം എടുക്കുന്നതിന്റെ ഒരു കാരണം ഇതാണ്.





💢 മൂന്നാമത്തെ season മുതൽ അങ്ങൊട് അത്യാവശ്യം നല്ലതുപോലെ പോകുന്നു. TWD ആദ്യം മുതൽ പേടിച്ചിരുന്നാണ് കണ്ടത് ആരെയാണ് zombie പിടിക്കുന്നെ എന്ന് ഓർത്ത്. എന്നാൽ FTWD ൽ zombie ഒരു threat ആയി തോന്നിയതെ ഇല്ലാ. ആദ്യം വരുന്ന വില്ലന്മാര് ഒക്കെ വളരെ weak ആണ്. TWD പോലെ ഒരുപാട് haunting ആയ മരണങ്ങൾ ഒന്നും ഇല്ലാത്തത് നന്നായി എന്ന് തോന്നി. എന്നാലും ഒരു കഥാപാത്രത്തിന്റെ മരണം വല്ലാതെ വിഷമിപ്പിച്ചു.





💢 TWD, FTWD കഥാപാത്രങ്ങൾ തമ്മിൽ resemblance ഉണ്ട്. TWD പോലെ season അൽപ്പം മോശം ആണെങ്കിൽ കൂടെ മുഴുവൻ കണ്ടുത്തീർക്കാൻ തോന്നിപ്പിക്കുന്നത് ആ കഥാപാത്രങ്ങൾ തന്നെയാണ്. Morgan വന്നതിനു ശേഷം പിന്നെ അടിപൊളി ആണ്. TWD പ്രതീക്ഷിച്ചു കണ്ടാൽ വലിയ നിരാശ ആയിരിക്കും. അടുത്ത മാസം അവസാന season വരും. ഒരു നല്ല finale ക്ക് വേണ്ടി എല്ലാം set ചെയ്തു വെച്ചിട്ടുണ്ട്. നല്ലൊരു finale പ്രതീക്ഷിക്കുന്നു

TWD പ്രതീക്ഷിച്ചാൽ വലിയ നിരാശയായിരിക്കും [ Fear The Walking Dead - Review ] TWD പ്രതീക്ഷിച്ചാൽ വലിയ നിരാശയായിരിക്കും [ Fear The Walking Dead - Review ] Reviewed by Mcorner on April 24, 2023 Rating: 5

No comments

Related Posts No. (ex: 9)

yes