സൂപ്പർമാന്റെ ദൈവീക പരിവേഷം [ smallville - Review ]
📺 Smallville [ 2001- 2011 ]
🎭 Series | TV - 14 | 40 - 60 min |
🌐 Language :- English
✍🏻 Superman and Lois കാണുമ്പോൾ അറിയാൻ ആഗ്രഹിച്ചിരുന്നതാണ് Clark lana relationship എങ്ങനെ ആയിരുന്നു എന്ന്. Smallville കാണാൻ ഇടയായ കാരണങ്ങളിൽ ഒന്ന് അതായിരുന്നു. ഒരുപാട് എപ്പിസോഡ് ഉള്ളതുകൊണ്ട് കാണാൻ ഒരു മടി ആയിരുന്നു. എന്നാൽ ഞാൻ പ്രതീക്ഷിച്ചതിലും വളരെ പെട്ടന്ന് കണ്ടു തീർക്കാൻ കഴിഞ്ഞു. Agent of shield കാണാൻ ഇരുന്ന ഞാൻ smallville നെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ Aos പിന്നെ കാണാം എന്ന് കരുതി.
💢 അൽപ്പം കൂടുതൽ filler episode കൾ ഉണ്ട്. എന്നാൽ അതൊക്കെ ഒരു രീതിയിലും ബോറടിക്കില്ല. വളരെ interesting ആയിട്ടാണ് അതൊക്കെ കാണിക്കുന്നത്. അതിന് ഒപ്പം തന്നെ main story സാവധാനം develop ആവുന്നു. വളരെ പഴയ series ആയതുകൊണ്ട് CG ഒക്കെ ആ കാലഘട്ടത്തിന്റെ നിലവാരം പ്രതീക്ഷിച്ചാൽ മതി. ഇതൊരു കുറവായി ഫീൽ ചെയ്യില്ല series കാണുമ്പോൾ നമ്മൾ ആ ഒരു സമയത്തേക്ക് തനിയെ adapt ആവും.
💢 John Schneider ന്റെ Jonathan kent ആണ് എനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം. ഒരുപാട് Responsibilitys ഉള്ള കഥാപാത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ്. അതുകൊണ്ടാണ് Tyler hoechlin ന്റെ Clark എന്റെ favorite ആയത്. Smallville, Superman and Lois തമ്മിൽ ഒരുപാട് resemblance ഉണ്ട്. Smallville Jonathan kent കഥാപാത്രത്തിന്റെ ഒരു exact version ആണ് Superman and Lois ൽ ഉള്ള Clark. ചില സീനുകൾ കാണുമ്പോൾ smallville ന്റെ ബാക്കിയാണോ Superman and Lois എന്ന് വരെ തോന്നിപോകും.
💢 Best clark kent അത് Tom welling തന്നെയാണെന്ന് series കണ്ടപ്പോൾ മനസിലായി . Clark എന്ന് ഓർക്കുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത് Tom welling ന്റെ മുഖം ആണ്. അത്രയ്ക്ക് perfect ആയിട്ടുള്ള casting ആണ്. Performance ആണെങ്കിലും കിടിലൻ ആണ്.
💢 Michael Rosenbaum lux luthor ആയി തകർത്തു. Series കാണാനുള്ള മറ്റൊരു reason കൂടി ആയതുകൊണ്ട് എടുത്തു പറയുന്നു . Superman ന്റെ one of the best villain. അദ്ദേഹത്തിന്റെ പ്രകടനം കൂടി മികച്ചത് ആകുമ്പോൾ next level ൽ എത്തുന്നു. Lux luthor ന്റെ back story ഒക്കെ അടിപൊളിയാണ്.
💢 Clark ന് power കിട്ടുന്നതൊക്കെ നല്ല ടൈം എടുത്താണ്. അതിൽ എറ്റവും മികച്ചത് തീർച്ചയായും flying ability കിട്ടുന്നത് തന്നെയാണ്. Powers ഓരോന്നായി വരുമ്പോൾ character development ഒപ്പം ഉണ്ടാകുന്നു. ഒരുപാട് vulnerable ആയ clark ന്റെ turning point Jonathan Kent ന്റെ മരണം ആണ്. ഞാൻ കാത്തിരുന്ന എപ്പിസോഡ്. എന്നെ എറ്റവും വിഷമത്തിൽ ആക്കിയ എപ്പിസോഡ്.
💢 Lois നേക്കാൾ കൂടുതൽ important lana ക്ക് ആണ്. എന്നാൽ അതിലും important ആയിട്ടുള്ള കഥാപാത്രം chloe ആണ്. ആദ്യം മുതൽ അവസാനം വരെ clark ന്റെ കൂടെ കാണാം. Lois ന്റെ best version നും നമുക്ക് ഈ സീരീസിൽ കാണാൻ സാധിക്കുന്നു. വളരേ badass ആയിട്ടുള്ള കഥാപാത്രം. Clark lana relationship വളരെ മനോഹരം ആണ്. കഥാപാത്രം എത്രത്തോളം നമ്മളിലേക്ക് connect ആയി എന്ന് ഇവർ പിരിയുന്ന episode കാണുമ്പോൾ മനസിലാവും.
💢 Superman ഈ series ൽ ദൈവീക പരിവേഷം കൊടുക്കുന്നത് ഒക്കെ story ആയിട്ട് perfect ആയി blend ചെയ്തു കഥ പറഞ്ഞു പോകുന്നു. Cast list നോക്കാത്തതുകൊണ്ട് ചിലരുടെയൊക്കെ entry വളരെ surprising ആയിരുന്നു. ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട് എല്ലാവരും മികച്ചു നിൽക്കുന്നു. Martha, Lionel luthor, green arrow, zod, pete ross, kara, jason teague, jimmy olsen, tess mercer അങ്ങനെ ഒരുപാട് നല്ല കഥാപാത്രങ്ങൾ. ഇവരെ കൂടാതെ justice league, suicide squad, JSA, legion, checkmate, weather girls, veritas എന്നീ ഗ്രൂപ്പുകളും. Darkseid, doomsday, granny goodness, desaad, gordon godfrey, zatanna, sandman, blue beetle എന്നിങ്ങനെ ഒരുപാട് കഥാപാത്രങ്ങളും വരുന്നു. ഇതിൽ തന്നെ എനിക്ക് മിസ്സ് ആയവർ ഉണ്ടാവും പെട്ടന്ന് ഓർമയിൽ വന്നത് ഇവരൊക്കെ ആണ്.
💢 Smallville കണ്ടതുകൊണ്ട് ഒരു ഗംഭീര playlist കൂടി കിട്ടി. ഒരുപാട് പറയാം smallville നെ കുറിച്ച്. പക്ഷെ എഴുത്ത് ഒരുപാട് നീണ്ടു പോകും. ഇതിൽ തന്നെ പറയാൻ ഉദ്ദേശിച്ചത് കുറെയൊക്കെ വിട്ട് പോയിട്ടുണ്ടാവും . പിന്നെ എന്റെ ഒരു സമാധാനത്തിനു ഇത്രയെങ്കിലും എഴുതണം എന്ന് തോന്നി . ഒരു superhero സ്നേഹിയാണ് നിങ്ങൾ എങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട series. എന്റെ എറ്റവും ഇഷ്ട്ടപ്പെട്ട series കളിൽ ഒന്ന്
ഒരു series ൽ ഉള്ള എല്ലാവരും ഇത്ര നന്നായി ചിരിക്കുന്നത് കാണുന്നത് ❤️
Reviewed by Mcorner
on
September 26, 2022
Rating:

.jpeg)
.jpg)
.jpg)
.jpg)
.jpg)
No comments