Ads

Straw dogs എന്ന സിനിമയുടെ കോപ്പിയാണോ വരത്തൻ?


5 ) Straw Dogs (2011)

R   |  110 min   |  Action, Drama, Thriller

വരത്തൻ സിനിമ ഒട്ടുമിക്കവരും കണ്ടു കാണുമല്ലോ. സ്ട്രൗ ഡോഗ്സ് കണ്ടാൽ വരത്തൻ ഇതിന്റെ കോപ്പിയാണോ എന്ന് തോന്നിപ്പോകും.

ചെറിയ ചെറിയ വ്യത്യാസങ്ങൾ മാത്രം. സിനിമയ്ക്കു കഥയെഴുതാനായി ഭാര്യയുടെ നാട്ടിലേക്ക് വരുന്ന ഭർത്താവും ( ഡേവിഡ് ) ഭാര്യയും ( എമി ). അവിടെ പിന്നെ അവർ നേരിടേണ്ടി വരുന്ന പ്രേശ്നങ്ങൾ. ഷറഫുദ്ധീനെപ്പോലെയൊരു വില്ലനും ( ചാർളി ) കൂട്ടുകാരും.

രണ്ടു സിനിമയുടെയും പ്ലോട്ട് ഒന്നാണ് പക്ഷെ മേക്കിങ്ങിൽ വ്യത്യാസമുണ്ട്. അമൽ നീരദ് എന്ന ഡയറക്ടർ അവസാന മുപ്പതു മിനിറ്റ് മാസ്സ് കൊണ്ടുവന്നു. എന്നാൽ സ്ട്രൗ ഡോഗ്സിൽ അവസാന മുപ്പതു മിനിറ്റ് കുറച്ചു ഇന്ട്രെസ്റ്റിങ്ങായ രീതിയിൽ കൊണ്ടുവന്ന് അവസാനിപ്പിച്ചു. അവസാനത്തെ ട്രാപ്പും കാര്യങ്ങളും വരത്തൻ തന്നെയാണ് കിടുക്കിയത്. അത് അൽപ്പം മാസ്സ് കലർത്തിയതുകൊണ്ടാവാം.

സീനുകൾ പലതും കോപ്പി പോലെ തോന്നാം തികച്ചും യാദിർശ്ചികം മാത്രം. വില്ലൻ നായകൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വരുന്നതും. വില്ലനും കൂട്ടുകാരും വീട്ടുകാരെ ഡിസ്റ്റർബ് ചെയ്യുന്നത് അങ്ങനെ അങ്ങനെ കുറച്ചു സീനുകൾ.

വരത്തൻ ഇപ്പോഴും ബോക്സ്‌ ഓഫീസ് വേട്ട തുടരുന്നു. കാണാത്തവർ തീർച്ചയായും പോയി കാണുക. സ്ട്രൗ ഡോഗ്സ് വേണമെങ്കിൽ ഒന്ന് കണ്ടു നോക്കാവുന്നതാണ്
Straw dogs എന്ന സിനിമയുടെ കോപ്പിയാണോ വരത്തൻ? Straw dogs എന്ന സിനിമയുടെ കോപ്പിയാണോ വരത്തൻ?  Reviewed by Mcorner on October 04, 2018 Rating: 5

1 comment

  1. എന്തായാലും വരത്തൻ തന്നെ ആണ് ബെറ്റർ

    ReplyDelete

Related Posts No. (ex: 9)

yes