96 വീണ്ടും വീണ്ടും കാണാൻ തോനുന്നു
11 ) 96
രണ്ടു വർഷം മുന്നേ എന്റെ മനസ്സിൽ ഉണ്ടായ ഒരു മുറിവ് അത് ഉണങ്ങിയെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഈ സിനിമ കണ്ടുകഴിഞ്ഞപ്പോൾ അതിനിയും ഉണങ്ങിയിട്ടില്ലെന്ന് മനസിലായി. അതുപോലെ തന്നെ ഈ സിനിമ കാണുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല. ഇതൊക്കെ എനിക്ക് തോന്നിയ കാര്യങ്ങളാണെട്ടോ
പറഞ്ഞു കാട് കയറി. കഥയിലേക്ക് വന്നാൽ. മനോഹരമായ ഒരു കഥ അതി മനോഹരമായി കാണിച്ചിരിക്കുന്നു. ട്രാവെല്ലിങ് ഫോട്ടോഗ്രാഫറായ രാമചന്ദ്രൻ ജനിച്ചുവളർന്ന നാട്ടിലേക്ക് വരുന്നു. താൻ പഠിച്ച പഴയ സ്കൂളിൽ എത്തുമ്പോൾ റാമിന് സഹപാഠികളെ കാണണം എന്ന് തോനുന്നു. എല്ലാവരും ചേർന്നു ഒരു റീ യൂണിയൻ വെക്കുന്നു. ഇതിനിടയിൽ ഫ്ലാഷ്ബാക്ക് സീൻസും ജാനകിയുമായുള്ള പ്രണയവും എല്ലാം കാണിക്കുന്നു.
ആദ്യ പകുതിയാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടപ്പെടുന്നത്. ഫ്ലാഷ്ബാക്കിൽ റാമിന്റെയും ജാനുവിന്റെയും പ്രണയം അതിമനോഹരമായി കാണിക്കുന്നു. കോമഡിക്ക് വേണ്ടി ഒരു സീൻ പോലും ചെയ്തിട്ടില്ല. ഇതൊക്കെ നമ്മുടെ ലൈഫിലും സംഭവിച്ചിട്ടുണ്ടല്ലോ എന്നോർത്ത് ചിരിവരും. ആദിത്യ ഭാസ്കർ, ഗൗരി ജി കൃഷ്ണ അഭിനയിച്ചു തകർത്തു. ഗൗരിയെ കാണുമ്പോഴുള്ള ആദിത്യയുടെ റിയാക്ഷനും പേടിയുമൊക്കെ ആര് കണ്ടാലും ചിരിച്ചുപോകും. ഗൗരിയുടെ എക്സ്പ്രെഷൻസ് ആരായാലും ഒന്ന് ഇഷ്ട്ടം തോന്നിപ്പോകും.
വിജയ് സേതുപതി, തൃഷ കോമ്പിനേഷൻ വർക്ഔട്ട് ആകുമോ എന്നൊരു ചോദ്യചിഹ്നം എന്റെ മനസിൽ ഉണ്ടായിരുന്നു. പടം കണ്ടു കഴിഞ്ഞപ്പോൾ അത് മാറി. അത് ക്ലൈമാക്സ് സീൻ കണ്ടു കരഞ്ഞുപോയി എന്ന് തന്നെ പറയാം. അത്രക്ക് ഫീൽ ആകും.കാതലേ കാതലേ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും തൃഷയുടെ എൻട്രയും കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ്. രണ്ടുപേരും അടിപൊളിയായിരുന്നു. കൂടെ അഭിനയിച്ചവരും മോശമാക്കിയില്ല.
മൊത്തത്തിൽ ഒരു പെർഫെക്ട് റൊമാന്റിക്, ഇമോഷണൽ, ഡ്രാമ. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും തിയേറ്ററിൽ പോയി തന്നെ കാണുക. എന്നാലേ ആ ഫീൽ എന്താണെന്നു യഥാർത്ഥത്തിൽ മനസിലാകു. നമ്മുടെ ആ മനോഹരമായ പഴയ കാലഘട്ടം പെട്ടന്ന് മനസിലേക്ക് ഓടി വരും. പ്രേംകുമാർ സർ ഹാറ്റ്‌സോഫ്
My rating - 4 / 5
96 വീണ്ടും വീണ്ടും കാണാൻ തോനുന്നു
Reviewed by Mcorner
on
October 15, 2018
Rating:
Reviewed by Mcorner
on
October 15, 2018
Rating:


No comments