Ads

വെനോം അമിത പ്രതീക്ഷ വേണ്ട


6 ) Venom

2018 ‧ Thriller/Science Fiction

സ്പൈഡർമാനുമായി ഈ സിനിമയ്ക്കു ഒരു ബന്ധവും ഇല്ലാ.
എഡ്ഡി ബ്രോക്ക് ( ടോം ഹാർഡി )റിപ്പോട്ടർ ആണ്. ലൈഫ് ഫൌണ്ടേഷനിൽ ഇല്ലിഗൽ ആയിട്ടുള്ള റിസേർച് നടക്കുന്നു. അത് കണ്ടുപിടിക്കാനായി എഡ്ഡി രഹസ്യമായി അതിനകത്തു കയറിപ്പറ്റുന്നു. അവിടെ നിന്നാണ് എഡ്ഡിയുടെ ശരീരത്തിൽ വെനോം സിംബിയോട്ട് കേറുന്നത്. സ്പൈഡർമനിൽ ഒരു ഡ്രസ്സ്‌ പോലെയുള്ള സിംബിയോട്ട് ഇതിൽ ശരീരത്തിനുള്ളിലാണ് ഉള്ളത്.

PG 13 എന്ന് അറിഞ്ഞപ്പോൾ തന്നെ പ്രതീക്ഷ കുറഞ്ഞതാണ്. വെനോം പോലെയുള്ള ഒരു ആന്റി ഹീറോയെ പൂർണമായി കാണിക്കാൻ R റേറ്റ് തന്നെ വേണം. R റേറ്റ് വേണ്ട മൂവി PG 13ആയാൽ  അതൊരു വലിയ നിരാശയാണ്. എമിനെം പേരിൽ മാത്രം ഒതുങ്ങിപ്പോയി.

ടോം ഹാർഡി ആന്റി ഹീറോയായി വരുമ്പോൾ പ്രതീക്ഷ ഏറെയാണ്. എന്നാൽ അതെല്ലാം തല്ലിക്കെടുത്തും വിധമായിരുന്നു സിനിമ. വെനത്തെ ഒരു കോമഡിയാക്കി കളഞ്ഞു. എങ്കിലും ടോം ഹാർഡിയും വെനവും തമ്മിലുള്ള കോമഡി കുറെയേറെ വർക്ഔട്ട് ആയി എന്ന് പറയാം. ടോം ഹാർഡിയെ പൂർണമായി ഉപയോഗിക്കാൻ ഡയറക്ടർക്ക് സാധിച്ചില്ല. ടോം ഹാർഡി ഒരു പ്രതീക്ഷ തന്നു തുടങ്ങുമ്പോൾ നായിക വന്ന് അത് പിന്നേം കോമഡിയാക്കും.

അമിത പ്രതീക്ഷയില്ലാതെ പോയാൽ തൃപ്തിയോടെ മടങ്ങി വരാം. ജസ്റ്റ്‌ ഒരു എന്റർടൈൻമെന്റ് മാത്രം അല്ലാതെ വേറെ ഒന്നും ഇല്ലാ. ടോം ഹാർഡി ഫാന്സിനോട് അതികം ഒന്നും പറയാനില്ല ഇല്ലാ. തിയേറ്ററിൽ പോയി കണ്ടു നോക്കുക ചില സീനുകൾ അടിപൊളിയാണ്. മൊത്തത്തിൽ ഒരു ശരാശരി അനുഭവം.

ഇന്നും ക്രെഡിറ്റ്‌ സീൻ കഴിയുന്നതിനു മുൻപ് ആളുകൾ ഇറങ്ങിപോകുന്നത് കണ്ടു. അത് സിനിമ ഇഷ്ട്ടപ്പെടാത്തത് കൊണ്ടാണോ എന്നറിയില്ല. പക്ഷെ ആ ക്രെഡിറ്റ്‌ സീൻ മിസ്സാക്കരുത്. അത് എന്താണെന്നു പറഞ്ഞു ഒരു സ്പോയ്ലർ ആകുന്നില്ല

My rating :- 2.5 / 5
വെനോം അമിത പ്രതീക്ഷ വേണ്ട വെനോം അമിത പ്രതീക്ഷ വേണ്ട Reviewed by Mcorner on October 05, 2018 Rating: 5

1 comment

Related Posts No. (ex: 9)

yes