Ads

ഇതുപോലെയുള്ള ഹോർറോർ ഫിലിം മിസ്സ്‌ ചെയ്യരുത്



8 ) Them

Language - French / Romanian

2006 ‧ Thriller/Horror ‧ 1h 17m

കിടിലോൽ കിടിലം എന്നൊക്കെ പറയുന്ന ഐറ്റം. ഇതുപോലെയുള്ള വ്യത്യസ്തമായ ഹോർറോർ ഫിലംസ് ആണ് എന്നെ വീണ്ടും വീണ്ടും ഹോർറോർ ഫിലിം കാണാൻ പ്രേരിപ്പിക്കുന്നത്.

തുടക്കം മുതലേ സിനിമ പേടിപ്പിച്ചു തുടങ്ങി. ഒരു അമ്മയും മകളും കാറിൽ രാത്രി ഒരു കാടിന് നടുവിലൂടെ വരുന്നു. പെട്ടന്ന് എന്തോ റോഡിൽ കണ്ടു കാർ വെട്ടിക്കുന്നു. കാർ ഒരു പോസ്റ്റിൽ ഇടിക്കുന്നു കാർ കംപ്ലയിന്റ് ആകുന്നു. അമ്മ കാർ നന്നാക്കാൻ നോക്കുന്നു. അമ്മയുടെ ശബ്‌ദം ഒന്നും കേൾക്കാതെ വരുമ്പോൾ മകൾ വെളിയിൽ ഇറങ്ങി നോക്കുമ്പോൾ അമ്മയെ കാണാനില്ല. കാടിന്റെ പരിസരത്ത് നിന്നും എന്തൊക്കെയോ ശബ്‌ദങ്ങൾ കേൾക്കുന്നു. മകൾ പേടിച്ചു കാറിന്റെ അകത്തു കയറി ഇരിക്കും. പെട്ടന്ന് പുറകിൽ നിന്നും ഒരാൾ പിടിക്കുന്നു.

ഇങ്ങനെ ഒരു ചെറിയ തുമ്പ് തന്ന് ചിത്രം പറയാൻ പോകുന്നത് എന്താണെന്നുള്ള ആകാംഷ കൂട്ടുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചെയ്തിരിക്കുന്ന സിനിമയാണ് ദെം. ചിത്രത്തിന്റെ ശബ്‌ദമിശ്രണമാണ് പ്രധാന ഘടകം. കൂടുതൽ സമയവും സൈലന്റ് രീതിയിൽ പോകുന്ന ചിത്രത്തിന്റെ ചെറിയ ചെറിയ ശബ്ദങ്ങളാണ് നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുന്നത്. ഹെഡ്സെറ്റ് ഉപയോഗിക്കാൻ മറക്കരുത് ഇല്ലെങ്കിൽ ആ ശബ്ദമിശ്രണത്തിന്റെ എഫക്ട് കിട്ടില്ല.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഹോർറോർ ത്രില്ലെർ ആണ് ദെം. ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നു നൂറു ശതമാനം ഞാൻ ഉറപ്പ് നൽകുന്നു.
ഇതുപോലെയുള്ള ഹോർറോർ ഫിലിം മിസ്സ്‌ ചെയ്യരുത് ഇതുപോലെയുള്ള ഹോർറോർ ഫിലിം മിസ്സ്‌ ചെയ്യരുത് Reviewed by Mcorner on October 10, 2018 Rating: 5

No comments

Related Posts No. (ex: 9)

yes