Ads

ലാലേട്ടൻ മാസ്സ് നിവിൻ പോളി മരണ മാസ്സ്



9 ) കായംകുളം കൊച്ചുണ്ണി

ലാലേട്ടന്റെ ശബ്ദത്തോടെ സിനിമ തുടങ്ങി. നിവിൻ പോളിയുടെ ഒരു സിമ്പിൾ ഇൻട്രോയോട് കൂടി കായംകുളം കൊച്ചുണ്ണി എന്ന ടൈറ്റിൽ കാർഡ്. യഥാർത്ഥ കഥയിൽ ചെറിയ ചെറിയ മാറ്റങ്ങൾ.

ആദ്യപകുതി മുഷിപ്പിച്ചോ എന്ന് ചോദിച്ചാൽ ചെറിയരീതിയിൽ ലാഗ് ഉണ്ടായി. അതൊരു നെഗറ്റീവ് ആയിട്ട് തോന്നിയില്ല. അങ്ങനെ പതിയെ പോകുന്ന ചിത്രം ഇത്തിക്കര പക്കിയുടെ ഒരു മരണ മാസ്സ് ഇൻട്രോയോട് കൂടി ഗിയർ മാറി ടോപ് ഗിയറിൽ ഒറ്റയടിക്ക് എത്തുന്നു. അതോടുകൂടി ഇന്റർവെൽ.

രണ്ടാം പകുതി ലാലേട്ടനിൽ നിന്നുതന്നെ തുടങ്ങുന്നു. ലാലേട്ടന്റെ ചെറിയൊരു ഫൈറ്റും കാര്യങ്ങളും കൊണ്ട് തിയേറ്റർ ഫുൾ കൈയ്യടി. തന്റെ സുഹൃത്തുക്കളെ കൊച്ചുണ്ണിക്കുവേണ്ട സഹായത്തിനായി കൊടുത്തിട്ട് പക്കി അവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുന്നു. പിന്നേം ഗ്രാഫ് പഴയതുപോലെ തന്നെ വരുന്നു. വീണ്ടും ചിത്രം പതിയെ പതിയെ സഞ്ചരിച്ചു ക്ലൈമാക്സോട് കൂടി ഗ്രാഫ് വീണ്ടും ഉയരുന്നു.

ക്ലൈമാക്സിൽ ക്യാമറ, ഫൈറ്റ് രണ്ടും അടിപൊളിയായിരുന്നു. ബാബു ആന്റണിയും ക്ലൈമാക്സിൽ വേറെ ലെവൽ. സണ്ണി വെയ്‌നും നല്ല വില്ലനിസം കാണിച്ചു തന്റെ ഭാഗം ക്ലിയറാക്കി. പിന്നെ പോരായ്മയായി തോന്നിയത് VFX ആണ്. ഇത്രയും ബഡ്ജറ്റിൽ പടം ചെയ്യുമ്പോൾ VFX കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.

അവർ കൊടുത്ത ഹൈപ്പിനുള്ള സിനിമ ഇല്ലെങ്കിലും ഒരുതവണ കണ്ടിരിക്കാവുന്ന ഒരു ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു സിനിമ.

My rating :- 3.5 / 5
ലാലേട്ടൻ മാസ്സ് നിവിൻ പോളി മരണ മാസ്സ് ലാലേട്ടൻ മാസ്സ് നിവിൻ പോളി മരണ മാസ്സ് Reviewed by Mcorner on October 11, 2018 Rating: 5

1 comment

  1. Aada mwonae pedam pelochu..A10 kedu frnde

    ReplyDelete

Related Posts No. (ex: 9)

yes