ക്ലൈമാക്സ് അടിപൊളി മേക്കിങ്
Julia's Eyes
Language - spanish
2010 ‧ Mystery/Thriller ‧ 1h 52m
സാറ, ജൂലിയ ഇരട്ടകളാണ്. ജൂലിയ കല്യാണം കഴിഞ്ഞു മാറി താമസിക്കുന്നു. സാറ മരണപ്പെടുന്നു. ജൂലിയക്ക് ആ സമയം എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു സാറയുടെ വീട്ടിലേക്ക് ഭർത്താവുമായി പോകുന്നു. അവിടെ ചെല്ലുമ്പോൾ സാറ മരിച്ചതായി കാണുന്നു. പോലീസ് ഇതൊരു ആത്മഹത്യായാണെന്ന് പറയുന്നു. എന്നാൽ ഇതിൽ എന്തൊക്കെയോ നിഘൂടതകൾ തോനുന്ന ജൂലിയ സാറയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നു.
ഒരു മിസ്‌ട്രി ത്രില്ലെർ ആണെങ്കിലും ഇടയ്ക്ക് ഒരു ഹോർറോർ ഫീൽ തരുന്നുണ്ട്. വില്ലൻ ആരാണെന്നുള്ള ഒരു ആകാംക്ഷ എപ്പോഴും ഉണ്ടാകും. വില്ലന്റെ സ്ഥാനത് നമുക്ക് പല മുഖങ്ങളും തെളിഞ്ഞു വരും. ഒരു വലിയ ട്വിസ്റ്റ് പ്രതീക്ഷിച്ചു പക്ഷെ അങ്ങനെ ഒന്ന് ഉണ്ടായില്ല. ക്ലൈമാക്സ് അടിപൊളിയാണ് അത് എടുത്തിരിക്കുന്ന രീതി വല്ലാതെ ഇഷ്ട്ടമായി.
കിടിലൻ പടം തീർച്ചയായും കാണണം എന്നൊന്നും പറയുന്നില്ല. താല്പര്യം ഉള്ളവർക്ക് കണ്ടുനോക്കാം എന്തായാലും നിങ്ങളെ മുഷിപ്പിക്കില്ലാ.
ക്ലൈമാക്സ് അടിപൊളി മേക്കിങ്
Reviewed by Mcorner
on
October 09, 2018
Rating:
Reviewed by Mcorner
on
October 09, 2018
Rating:


No comments