Ads

സോംബിലാൻഡ് പോലൊരു ഇന്ത്യൻ സോംബി ഫിലിം



Go Goa Gone

Language - Hindi

2013 ‧ Comedy /Thriller ‧ 1h 51m

ഇന്ത്യൻ സോംബി ഫിലിം. ഫുൾ കോമഡി സോംബി ലാൻഡ് പോലെ തന്നെ. ഒരു തരി പോലും ബോറിങ് ഇല്ലാ. ചുമ്മാ കണ്ടിരിക്കാം.

മൂന്ന് കൂട്ടുകാർ ലവ്, ഹർദിക്, ബണ്ണി. ബണ്ണിയുടെ ജോബ് പ്രസന്റേഷനു വേണ്ടി ഗോവക്ക് മൂന്നുപേരും പോകുന്നു. അവിടെ ചെല്ലുമ്പോൾ ലവ് ലൂണയെന്ന പെണ്ണിനെ പരിചയപ്പെടുന്നു. ലൂണ ലവ്നെ ഒരു ഐലൻഡിൽ റേവ് പാർട്ടിക്ക് ക്ഷണിക്കുന്നു. അങ്ങനെ ഇവർ മൂന്ന് പേരും പാർട്ടിക്ക് പോകുന്നു. അവിടെ വെച്ചാണ് ബോറിസ് ( സേഫ് അലിഖാൻ )എന്ന കഥാപാത്രത്തിന്റെ എൻട്രി. സോംബി ലാൻഡിൽ വൂഡി ഹാറൽസൺ ചെയ്തപോലൊരു റോൾ. അവിടെ ഡ്രഗ്സിന്റെ കൂടെ ഒരു ടാബ്ലറ്റ് കൊടുക്കുന്നു. ഇവരൊഴികെ ബാക്കി എല്ലാവരും ഇത് കഴിക്കുന്നു. കഴിച്ചവർ സോമ്പിയായി മാറുന്നു. തുടർന്ന് അവർ ആ ഐലൻഡ്ൽ നിന്നും രക്ഷപ്പെടുന്നതാണ് സ്റ്റോറി.

ഒരു ചെറിയ സിനിമ. കോമഡിക്കാണ് പ്രാധാന്യം. ഡബിൾ മീനിങ് ഡയലോഗുകൾ. അവസാനം നർമ്മം ചലിച്ചു കുറെ മെസ്സേജുകൾ. കോമഡി ഇഷ്ടപ്പെടുന്നവർ മിസ്സ്‌ ചെയ്യണ്ട. കൂടുതൽ പറയാനി ഒന്നും ഇല്ലാ. ഒരു സിമ്പിൾ ഫിലിം.
സോംബിലാൻഡ് പോലൊരു ഇന്ത്യൻ സോംബി ഫിലിം സോംബിലാൻഡ് പോലൊരു ഇന്ത്യൻ സോംബി ഫിലിം Reviewed by Mcorner on October 12, 2018 Rating: 5

No comments

Related Posts No. (ex: 9)

yes