20 ) Goodnight Mommy
Language - German
⏳ 2014 ‧ Horror/Fantasy ‧ 1h 40m
വ്യത്യസ്തത തേടുന്നവർക്ക് വേണ്ടി ഇതാ ഒരു വ്യത്യത്യസ്തമാര്ന്ന ഹോർറോർ ഫിലിം. പൂര്ണമായിട്ടും ഹോർറോർ അല്ല.
ലൂക്കാസ് ഏലിയാസ് ഇരട്ട സഹോദരങ്ങളാണ്. ഒരു ആക്സിഡന്റിനു ശേഷം വീട്ടിലേക്ക് വരുന്ന അമ്മയുടെ സ്വഭാവത്തിൽ മാറ്റം വരുന്നു. അമ്മ വല്ലാതെ ദേഷ്യപ്പെടുന്നു. അവർ മനസിലാക്കുന്നു ഇത് നമ്മുടെ അമ്മയല്ല നമ്മുടെ അമ്മ ഇങ്ങനെയല്ല നമ്മോടു പെരുമാറുന്നത് . ഇതിന്റെ സത്യാവസ്ഥ എന്താണെന്നു മനസിലാക്കാൻ സഹോദരങ്ങൾ ശ്രമിക്കുന്നു.
വളരെ പതിയെയാണ് ചിത്രം സഞ്ചരിക്കുന്നത്. സഭാഷണങ്ങളും വളരെ കുറവാണു. എടുത്തു പറയാൻ ഉള്ളത് ക്ലൈമാക്സ് തന്നെയാണ്. Tale of two sisters കണ്ടവരാണെങ്കിൽ ചിത്രം എന്താണ് പറയാൻ പോകുന്നതെന്ന് നേരത്തെ മനസിലാക്കാം. അതിനുള്ള ചില ക്ലൂകൾ ആദ്യമേ തരുന്നുണ്ട്. Goodnight mommyയേക്കൾ നല്ലത് tale of two sisters തന്നെയാണ്. രണ്ടും രണ്ടു രീതിയിലാണ് ചെയ്തിരിക്കുന്നതെങ്കിലും അവസാനിക്കുന്നത് ഒരേപോലെയാണ്.
ഹോർറോർ എന്ന് പറഞ്ഞിട്ട് പിടിച്ചില്ല എന്ന് പറയരുത്. പേടിക്കാൻ പാകത്തിന് ചിത്രത്തിൽ ഒന്നും ഇല്ലാ.
ഹോർറോർ എന്ന് പറഞ്ഞിട്ട് പിടിച്ചില്ല എന്ന് പറയരുത്. പേടിക്കാൻ പാകത്തിന് ചിത്രത്തിൽ ഒന്നും ഇല്ലാ.
തുടക്കത്തിൽ ഒരു ടണൽ കാണിക്കുന്നുണ്ട് അത് കണ്ടപ്പോൾ പെട്ടന്ന് ghost stories ആണ് ഓർമവന്നത്. അതിനിവിടെ പ്രസക്തിയില്ലെങ്കിലും കിടിലം സിനിമയായതുകൊണ്ട് പറഞ്ഞുവെന്നോള്ളൂ. വ്യത്യസ്തത ആഗ്രഹിക്കുന്നവർ ഒന്ന് കൊണ്ടിരുന്നാൽ നല്ലതാണ്. ഒന്നര മണിക്കൂർ മാത്രമാണ് ചിത്രത്തിന്റെ ദൈർഖ്യം. ഇനി ghost stories, tale of two sisters കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണുക. അതുപോലുള്ള ഹോർറോർ സിനിമകൾ വിരളമാണ്.
NB - Nudity ഉണ്ട്
20 ) Goodnight Mommy
Reviewed by Mcorner
on
November 21, 2018
Rating:
Reviewed by Mcorner
on
November 21, 2018
Rating:


നല്ല അവതരണം നല്ല എഴുത്
ReplyDelete