Ads

ഞെട്ടിച്ചു കളഞ്ഞു [ Athiran - Review ]


50 ) Athiran

Language :- Malayalam

2019 • Thriller/Drama • 2h15m

" എടാ നോക്കിക്കേ ഇത് ഷട്ടർ ഐലൻഡ് അല്ലെ. ശെരിയാണല്ലോ ഈ ഷോട്ട് കണ്ടപ്പോൾ ആ സിനിമ തന്നെയാണെന്നാ തോന്നുന്നത് ". ട്രൈലെർ വന്നപ്പോൾ തോന്നിയതാണ് ഈ സാമ്യം. എന്നാൽ അവിടെയും ഇവിടെയും ഇങ്ങനെ ഒരു തോന്നൽ മാത്രം ചിത്രം വേറെ രീതിയിലാണ് യാത്ര ചെയ്യുന്നത്. 2014ൽ റിലീസ് ആയ stonehearts asylum എന്ന ചിത്രമായി നല്ല സാമ്യം ഉണ്ടെന്ന് പറയുന്നു.

ഒരു കാടിന്റെ നടുവിലുള്ള മെന്റൽ ഹോസ്പിറ്റലിൽ അവിടത്തെ പ്രവത്തങ്ങൾ എങ്ങനെ പോകുന്നു മറ്റു കാര്യങ്ങൾ ഇതിനെക്കുറിച്ചു ഒരു റിപ്പോർട്ട്‌ തയ്യാറാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർ കണ്ണൻ നായർ വരുന്നു. അവിടെ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്ന് കണ്ണൻ നായർ മനസിലാക്കുന്നു. ഇതാണ് കഥ പശ്ചാത്തലം.
 
കണ്ണൻ നായരായി ഫഹദ് വന്നപ്പോൾ കുറെ നല്ല നിമിഷങ്ങൾ. പ്രേത്യേകിച്ചു അദ്ദേഹത്തിന്റെ റിയാക്ഷനുകൾ കിടിലം. നിത്യ എന്ന നായിക കഥാപാത്രം സായ്പല്ലവി തിളങ്ങി. അഭിനയിച്ചു തകർത്തു. കളരി സീനുകൾ ഒക്കെ കിടുക്കി. മുഖഭാവം മാറാതെ ആ അടവുകൾ ഒക്കെ കാണിക്കുന്നത് നന്നായിരുന്നു. നല്ല ഫ്ലെക്സിബിൾ ആയ അഭിനയത്രി ആയതുകൊണ്ട് ഈ കഥാപാത്രം സായ്പല്ലവിയുടെ കൈയ്യിൽ സുഭദ്രമായിരുന്നു. രഞ്ജിപണിക്കർ പൊളിച്ചു. ഇജ്ജാതി ജിമ്മൻ. ആ വാൾ കൊണ്ട് കാണിച്ച പരുപാടിയൊക്കെ നന്നായിരുന്നു. അതുപോലെ തന്നെ അതുൽ കുൽക്കർണിയും നന്നായി ചെയ്തു. ഒരു നിഘൂടതയുള്ള മുഖഭാവമാണ് എപ്പോഴും. ബാക്കി എല്ലാവരും നന്നായി തന്നെ ചെയ്തു.

ഡയറക്ടർ വിവേക്കിന്റെ ആദ്യത്തെ ചിത്രമാണെന്ന് കണ്ടാൽ തോന്നില്ല. അത്രയും പെർഫക്ഷൻ ആണ്. ഇതുപോലെ ഒരു ചിത്രം ചെയ്തു ഭലിപ്പിക്കാനും പാടാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പി എഫ് മാത്യുവാണ്. അദ്ദേഹം പറഞ്ഞത് പോലെ തന്നെ ഇതുവരെ ചെയ്ത്ത ഒരു കൺസെപ്റ്റ്. അനു മൂത്തേടതിന്റെ ആദ്യ ചിത്രം. പക്ഷെ തഴക്കവും പഴക്കവും ചെന്ന ഒരു ഛായാഗ്രാഹകൻ പിടിച്ചത് പോലെയുണ്ട്. തുടക്കത്തെ ഏരിയൽ ഷോട്ട് പിന്നെ പിന്നെ ക്യാമറ തിരിഞ്ഞു വരുന്നത് അതുപോലെ ആ സിംഗിൾ ഷോട്ട്. എഡിറ്റിംഗ് നന്നായിരുന്നു. അതുപോലെ കോസ്ട്യുമേ. പിന്നെ ചിത്രത്തിന്റെ നട്ടെല്ല് ഗിബ്രാൻ. നിഘൂടതയും ഭയമും അതിന്റെ പൂർണതയിൽ എത്തിക്കാൻ പശ്ചാത്തല സംഗീതത്തിന് സാധിച്ചു. പാട്ടുകളും മനോഹരം. കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ.

ആദ്യ പകുതി ഫുൾ ഇന്റെരെസ്റ്റിംഗ് ആണ് അതുപോലെ തന്നെ കിടിലൻ മിസ്‌ട്രിയും പൊടിയ്ക്ക് ഹൊർറോർ . ഇന്റെർവൽ നന്നായി . പിന്നെ ഒരു സ്ലോ ആണ് ചിത്രം. രണ്ടാം പകുതിയിൽ ചിത്രം ഡ്രാമയിലേക്ക് പൂർണമായി വീഴുന്നു. എന്നാൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ചിത്രം പഴയ ട്രാക്കിൽ എത്തിച്ചേരുന്നു. നല്ലൊരു ബാക്ക് സ്റ്റോറി ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ക്ലൈമാക്സ്‌ ഊഹിക്കാവുന്നതാണ്. എങ്കിലും അത് അവതരിപ്പിച്ച രീതി വേറെ ലെവൽ ആയിരുന്നു.

ചിലർ രണ്ടാം പകുതി പോരെന്ന് പറഞ്ഞു കേട്ടു എന്നാൽ എനിക്ക് അങ്ങനെ തോന്നിയില്ല. ചിത്രം പൂർണമായും എന്നെ തൃപ്തിപ്പെടുത്തി. ഇതുപോലെ ഒരു അനുഭവം ഇതിനു മുന്നേ മലയാളം ചിത്രങ്ങളിൽ നിന്നും ലഭിച്ചിട്ടില്ല. ഈ മേക്കിങ് കാണാൻ വേണ്ടി ടിക്കറ്റ് എടുക്കാം. നല്ല സിനിമകളെ വിജയിപ്പിക്കുക

Rating :- 4 / 5
ഞെട്ടിച്ചു കളഞ്ഞു [ Athiran - Review ] ഞെട്ടിച്ചു കളഞ്ഞു [ Athiran - Review ] Reviewed by Mcorner on April 12, 2019 Rating: 5

No comments

Related Posts No. (ex: 9)

yes