Ads

മാസ്സ് രാജ [ Madhuraraja - Review ]


51 ) Madhuraraja

Language :- Malayalam

2019 ‧ Action ‧ 2h 26m

ഒരു വലിയ കാസറ്റ് ആൻഡ് ക്രൂ. നല്ല ടീസർ ട്രൈലെർ. മൊത്തത്തിൽ പ്രതീക്ഷക്കുള്ള വകയുണ്ട്. ഇതിനെയൊക്കെ മുൻനിർത്തി ചിത്രം കണ്ടു. ഇഷ്ട്ടപ്പെട്ടു.

പാമ്പിൻ തുരുത്ത് എന്ന സ്ഥലത്തു നടക്കുന്ന സംഭവങ്ങൾ അവിടേയ്ക്ക് രാജയുടെ എൻട്രി. തുടർന്ന് അതിനോട് അനുബന്ധിച്ചു മറ്റു പല പ്രേശ്നങ്ങൾ ഉടലെടുക്കുന്നു. നമ്മൾ കണ്ടതും ഇനി എന്ത് സംഭവിക്കും എന്നൊക്കെ ഒരു രൂപം എളുപ്പത്തിൽ മനസ്സിൽ തെളിഞ്ഞു വരുന്നു.

ഇക്കയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റ മോടി കൂട്ടുന്നത്. പോക്കിരി രാജയിൽ നിന്നും മധുര രാജ ആയപ്പോൾ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. ഇംഗ്ലീഷ് പരിജ്ഞാനം അല്പം കൂടിയിട്ടുണ്ട്. കോമഡി ടൈമിംഗ് ഒക്കെ നന്നായിട്ടുണ്ട്. പിന്നെ ഫൈറ്റ് ആണ് എടുത്തു പറയേണ്ടത്. ഇതുപോലെ ഫൈറ്റ് ചെയ്തു ഇക്കയെ ഞാൻ വേറൊരു പടത്തിൽ കണ്ടിട്ടില്ല. മറ്റു സിനിമകളിൽ നിന്നിടത്തു നിന്ന് ഫൈറ്റ് ചെയ്യുമ്പോൾ മധുര രാജയിൽ ഇക്ക എതിരാളിയുടെ അടുത്തേക്ക് ഓടിച്ചെന്നു ചാടി ഇടിക്കുന്നതും. എതിരാളിയുടെ ഇടി തടയുന്നതും ഒഴിഞ്ഞു മാറുന്നതും കണ്ടു സത്യത്തിൽ ഞെട്ടി. ഇക്കയെ കൂടുതൽ ഫ്ലെക്സിബിൾ ആയിട്ട് കാണാൻ സാധിച്ചു. ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഭാഗമാണ് ക്ലൈമാക്സ്‌ ഫൈറ്റ്. അതിന്റെ ക്രെഡിറ്റ്‌ പീറ്റർ ഹെയ്നും അവകാശപ്പെട്ടതാണ്. ഇക്കയെ ഇതുപോലെ പണിയെടുപ്പിച്ചതിൽ പീറ്റർ ഹെയ്നു പ്രത്യേക കൈയ്യടി. ഫൈറ്റ് മാത്രമല്ല നല്ല ഇമോഷണൽ സീനും ചിത്രത്തിൽ ഉണ്ട്. അതുകൊണ്ട് ഇക്കയുടെ നല്ലൊരു അഭിനയ മുഹൂർത്തം കൂടി കാണാൻ സാധിച്ചു.

മറ്റൊരു മികച്ച പ്രകടനം ജെയ്യുടെയാണ്. ഫൈറ്റ് ഓക്കേ അടിപൊളി. സലിം കുമാർ കൗണ്ടറുകൾ നല്ല രീതിയിൽ ഏൽക്കുന്നുണ്ടായിരുന്നു. വെറുപ്പിക്കുമെന്ന് കരുതി പക്ഷെ അങ്ങനെയുണ്ടായില്ല. അതെ സമയം അനുശ്രീയുടെ കഥാപാത്രം ഇടയ്ക്ക് വെറുപ്പിക്കുന്നുണ്ടായിരുന്നു. ബിജുക്കുട്ടൻ അജു വർഗീസ് പിന്നെ സായിപ്പ് ഒക്കെ അതികം വെറുപ്പിക്കാതെ കോമഡി ചെയ്തു ( ബിജുക്കുട്ടൻ അതികം നേരം ഇല്ലാ ). ജഗപതി ബാബു വില്ലനായി മോശമാക്കിയില്ല. ഒരു മ്യാരക വില്ലനിസം പ്രതീക്ഷിക്കരുത്. പിന്നെ എടുത്തു പറയാൻ പാകത്തിന് ആരുമില്ല പിഷാരടി ഷാജോൺ ഒക്കെ ചുമ്മാ വന്നു പോയി.

ടെക്നിക്കൽ നോക്കുമ്പോൾ വൈശാഖ് സിനിമ ഓരോന്ന് കഴിയുമ്പോൾ അതിന്റെ ക്വാളിറ്റി കൂടിവരുന്നു. കഥയിൽ പാളിച്ചകൾ സംഭവിച്ചാലും അദ്ദേഹത്തിന്റെ മേക്കിങ്ങിൽ അത് മാഞ്ഞു പോകും. എന്റർടൈനെർ സിനിമകൾ ചെയ്യുന്നതിൽ വൈശാഖിനെ വെല്ലാൻ വേറൊരു ഡയറക്ടർ മലയാള ഇൻഡസ്ട്രിയൽ ഇല്ലാ. പോക്കിരി രാജയിൽ ഡയറക്ഷൻ തുടങ്ങി ഇപ്പോൾ മധുരരാജ വരെ എത്തി നിൽക്കുന്നു. മലയാളത്തിലെ മികച്ച ഡയറക്ടർമാരിൽ ഒരാൾ. ഉദയകൃഷ്ണ സ്ക്രീൻ പ്ലേ ഇടയ്ക്ക് വേഗത കൂടിയും കുറഞ്ഞും വരുന്നു.

ഗോപി സുന്ദറിന്റെ " കണ്ടില്ലേ " എന്ന സോങ് ഒരു ഇമ്പാക്ട് ഉണ്ടാക്കിയില്ലെങ്കിലും " മോഹമുന്തിരി " സോങിൽ സണ്ണി ലിയോൺ പൊളിച്ചടുക്കി. ആ സോങിൽ തിയേറ്റർ ഫുൾ ഇളകി മറിഞ്ഞു. ഇക്കയുടെ മാസ്സ് ട്രിപ്പിൾ സ്ട്രോങ്ങ്‌ ആയിട്ട് പ്രേക്ഷകരിലേക്ക് എത്തിയതിൽ മുഖ്യപങ്ക് പശ്ചാത്തല സംഗീതത്തിനാണ്. രാജ രാജ രാജ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വരുമ്പോൾ രോമാഞ്ചമാണ്. ഷാജി കുമാറിന്റെ ഛായാഗ്രഹണം മികച്ചു നിന്നു പ്രതേകിച്ചു ആക്ഷൻ രംഗങ്ങളിൽ. ഇക്കയുടെ ഇൻട്രോ സീൻ കിടു ആക്കിയതും ഇക്കയെ സ്ക്രീൻ അവതരിപ്പിച്ച ശൈലിയും ഇഷ്ട്ടപ്പെട്ടു. മഹേഷ്‌ നാരായണൻ പിന്നെ സുനിൽ സ് പിള്ളൈ എഡിറ്റിങ് നന്നായിരുന്നു. പുലിമുരുഗൻ ക്ലൈമാക്സ്‌ ഓർമ്മിപ്പിക്കും വിധം കളറിംഗ്.

ഇത്രയും വലിയ ഒരു ടീം കണ്ടു വൻ പ്രതീക്ഷയോടെ ടിക്കറ്റ് എടുത്താൽ ചെറിയൊരു നിരാശ തോന്നിയേക്കാം. ഏതായാലും ഈ അവധിക്കാലത്ത് എല്ലാവർക്കും പോയി കാണാവുന്ന നല്ലൊരു എന്റർടൈനെർ തന്നെയാണ് മധുരരാജാ. ആദ്യപകുതി നല്ലരീതിയിൽ പോയപ്പോൾ രണ്ടാം പകുതിയിൽ ആ താളം നഷ്ടപ്പെടുന്നു. എന്നാൽ ഒരു കിടിലം ക്ലൈമാക്സ്‌ തന്ന് ( ഫൈറ്റ് ) സംതൃപ്തിയോടെ തിയേറ്ററിൽ നിന്നും ഇറങ്ങാം. ഒരുവട്ടം മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ചിത്രം. ഇക്കയുടെ പ്രകടനം കാണാൻ വേണ്ടി ടിക്കറ്റ് എടുക്കാം.

Rating :- 3.5 / 5
മാസ്സ് രാജ [ Madhuraraja - Review ] മാസ്സ് രാജ [ Madhuraraja - Review ] Reviewed by Mcorner on April 13, 2019 Rating: 5

No comments

Related Posts No. (ex: 9)

yes