ഇത് DCEU അല്ല ഇവർ ഇങ്ങനെയല്ല !! [ Shazam - Review ]
49 ) Shazam!
Language :- English
2019 ‧ Fantasy/Science Fiction ‧ 2h 12m
ഒരു കുട്ടിയ്ക്ക് സൂപ്പർ പവർ കിട്ടിയാൽ എന്തൊക്കെ ചെയ്യും. അല്ലെങ്കിൽ നമുക്ക് സൂപ്പർ പവർ കിട്ടിയാൽ എന്തൊക്കെ ചെയ്യാനാണ് ആഗ്രഹം. അതൊക്കെയാണ് ചിത്രത്തിൽ കാണിക്കുന്നത്. ഷസാം വോളിയം 1ൽ പറഞ്ഞിട്ടുള്ളത് അതേപോലെ പകർത്തിയിരിക്കുകയാണ്. നിങ്ങൾക്കു അതിനെക്കുറിച് അറിവുണ്ടെങ്കിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസിലാക്കാം.
ഡേവിഡ് എഫ് സാൻഡ്ബെർഗ് ഇതിനു മുന്നേ ചെയ്തത് Lights Out, Annabelle: Creation. ഈ രണ്ടു ചിത്രങ്ങളുടെ വെളിച്ചത്തിൽ ഷസാമിനെ നോക്കുമ്പോൾ തീർത്തും വ്യത്യസ്തമാണ്. ഹൊർറോറിൽ നിന്നും ഒരു മുഴുനീള കോമഡി എന്റർടൈനെർ എന്ന് വേണമെങ്കിലും ചിത്രത്തെ വിശേഷിപ്പിക്കാം. ധാരാളം കോമഡി രംഗങ്ങൾ ആദ്യം മുതൽ അവസാനം വരെ. ഒരു നിമിഷം പോലും ബോറടിക്കാതെയുള്ള അവതരണം. ഇതിനു മുൻപ് DCEU സിനിമകളിൽ കാണാത്ത രീതിയിലുള്ള അവതരണം. ജെയിംസ് വാൻ അക്വമാനിൽ ട്രെഞ്ച് സീനിൽ അല്പം ഹൊർറോർ കൊണ്ടുവന്നപ്പോൾ ഡേവിഡ് എഫ് സാൻഡ്ബെർഗ് ഷസാമിൽ സെവൻ ഡെഡ്ലി സിൻസിൽ അല്പം ഹൊർറോർ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചു.
സാക്കറി ലെവി ഷസാം ആകുമ്പോൾ അല്പം പക്വത കാണിക്കാൻ ശ്രമിക്കുന്നതും അദ്ദേഹത്തിന്റെ ഡയലോഗ് അവതരണവും എന്തിനേറെ അദ്ദേഹം കാണിക്കുന്ന ചെറിയ എക്സ്പ്രെഷൻ പോലും കിടിലനായിരുന്നു. ബില്ലി ബാഡ്സൺ എന്ന 15 വയസുകാരൻ എങ്ങനെയാണോ അതുപോലെ തന്നെയുള്ള ചേഷ്ഠകൾ. ചിത്രത്തിലെ ഏറ്റവും നല്ല മുഹൂർത്തങ്ങൾ ഷസാമും ഫ്രഡിയും തമ്മിലുള്ള രംഗങ്ങൾ ആയിരുന്നു.
പിന്നെ എടുത്തു പറയേണ്ട കഥാപാത്രം ഷസാമിന്റെ ബെസ്റ്റ് ഫ്രെണ്ട് ഫ്രഡിയായി അഭിനയിച്ച ജാക്ക് ഡൈലാൻ. സൂപ്പർ ഹീറോ എന്നൊരു വിചാരവുമായി നടക്കുന്നപ്പയ്യൻ. കോമഡിയുടെ കാര്യത്തിൽ പുള്ളിയും ഒട്ടും പുറകോട്ടല്ല. നല്ല കിടിലൻ കഥാപാത്രം തന്നെയാണ്. ആഷെർ ഏഞ്ചൽ ആണ് ബില്ലി ബാഡ്സൺ ആയി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സൂപ്പർ പവർ കിട്ടുന്നതിന് മുൻപ് അതികം സംസാരിക്കാത്ത ആളാണ് ബില്ലി. പിന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന കഥാപാത്രം ടാർല എന്ന ബില്ലിയുടെ കുട്ടി സഹോദരി. തമാശ പറയുന്നില്ലെങ്കിലും കാട്ടിക്കൂട്ടുന്നതൊക്കെ വൻ കോമഡിയാണ്. ബാക്കിയുള്ളവരും നല്ല രീതിയിൽ തന്നെ ചെയ്തു എപ്പോഴും ഗെയിം കളിച്ചുകൊണ്ടിരുന്ന പയ്യൻ ഉൾപ്പെടെ.
മാർക്ക് സ്ട്രോങ്ങിന്റെ ഡോക്ടർ സിവാന എന്ന വില്ലന് വലിയൊരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. ഈ കഥാപരിസരം അതിനു അനുയോജ്യമല്ലായിരുന്നു. ഉള്ള സമയത്ത് മോശമാക്കാത്ത പ്രകടനം തന്നെയായിരുന്നു. വെനം കണ്ടപ്പോൾ റിസ് അഹമ്മദിന്റെ കഥാപാത്രത്തിൽ തോന്നിയ അതെ അവസ്ഥ. അടുത്ത പാർട്ടിൽ നല്ലൊരു വില്ലനായി മാർക്ക് സ്ട്രോങിനെ പ്രതീക്ഷിക്കാം. മിഡ് ക്രെഡിറ്റ് സീൻ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. മിസ്റ്റർ മൈൻഡ് എന്ന പുഴുവിനെയാണ് കാണിക്കുന്നത്. അതിനെക്കുറിച് കൂടുതൽ എനിക്ക് അറിയില്ല. നല്ലൊരു വില്ലനെ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലലോ. ബ്ലാക്ക് ആഡം ആയി റോക്കിനെ കാസറ്റ് ചെയ്തു എന്നൊക്കെ കരക്കമ്പി കേട്ടിരുന്നു. ഷസാം രണ്ടാം പാർട്ടിൽ പ്രതീക്ഷിക്കാം.
നല്ല സിനിമാട്ടോഗ്രഫി അതുപോലെ തന്നെ എഡിറ്റിങ് ഇതിനൊക്കെ അല്പം മുകളിൽ നിൽക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറും. മറ്റു ചിത്രങ്ങളെ അപേക്ഷിച്ചു അല്പം ബഡ്ജറ്റ് കുറഞ്ഞ ചിത്രമാണ് ഷസാം അതുകൊണ്ട് അതിനൊത്ത രീതിയിൽ VFX ചെയ്തിട്ടുണ്ട്. അനാവശ്യമായി വലിയ ബിൽഡിങ് മറച്ചിടുന്ന പരുപാടി ഒന്നും ഇതിൽ ഇല്ല.
നല്ലൊരു എന്റർടൈനെർ. എല്ലാവർക്കും ബോറടിയില്ലാതെ കാണാവുന്ന ചിത്രം. മറ്റു DCEU സിനിമകളേക്കാൾ ഫ്രണ്ട്ലിയാണ് ഷസാം. ലാസ്റ്റ് വന്ന DCEU സിനിമകളുടെ ബെഞ്ച് മാർക്കിൽ നിന്നും താഴെ പോയിട്ടില്ല അത് ഉയർന്നിട്ടുള്ളു. തുടർന്ന് വരാനിരിക്കുന്ന സിനിമയിൽ നിന്നും ഈ അഭിപ്രായം ഉണ്ടായാൽ DCEU സേഫ് ആകും.
My rating :- 4 / 5
ഇത് DCEU അല്ല ഇവർ ഇങ്ങനെയല്ല !! [ Shazam - Review ]
Reviewed by Mcorner
on
April 07, 2019
Rating:
Reviewed by Mcorner
on
April 07, 2019
Rating:


No comments