Ads

ഇതാണ് സിനിമ [ Super Deluxe - Review ]


48 ) Super Deluxe

CBFC :- A

Language :- Tamil

2019 ‧ __________ ‧ 2h 56m

ഇതുപോലൊരു ചിത്രം ഇതിനുമുന്നെ കണ്ടിട്ടില്ല ഇനി ഇതുപോലൊന്ന് ജനിക്കുമോ എന്നും അറിയില്ല. ഒരു ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ ചിത്രം കാണുക. നിങ്ങൾക്ക് വേണ്ടത് എല്ലാം ഈ ചിത്രത്തിൽ ഉണ്ട്. ഏത് വിഭാഗത്തിൽ ഈ സിനിമയെ ചേർക്കും. ഇതിൽ കോമഡിയുണ്ട്, ഇതിനു ത്രില്ലെർ സ്വഭാവമുണ്ട്, മിസ്‌ട്രിയുണ്ട്, ഫാന്റസിയുണ്ട്, ഡ്രാമയുണ്ട്, ഇമോഷണൽ സീനുകൾ ഉണ്ട്.

ഒരു മെത്തോളജി എന്ന രീതിയിൽ ചിത്രം തുടങ്ങുന്നു. വ്യത്യസ്ത കഥകൾ എന്നാൽ ചിത്രം അവസാനിക്കുമ്പോൾ ഇവകൾ തമ്മിൽ പരസ്പരം ബദ്ധപ്പെട്ടുക്കിടക്കുന്നു.

ത്യാഗരാജൻ കുമാരരാജാ 8 വർഷം കഴിഞ്ഞു ഒരു ചിത്രം ചെയ്യുമ്പോൾ പ്രതീക്ഷ വാനോളം. കാരണം അദ്ദേഹത്തിന്റെ ഇതുനു മുൻപ് ചെയ്ത ആരണ്യ കാണ്ഡം എന്ന ചിത്രം തന്നെ. മറ്റു സംവിധായകരിൽ നിന്നും അല്പം വ്യത്യസ്തമായിട്ടുള്ള കാഴ്ചപ്പാടാണ് ത്യാഗരാജൻ കുമാരരാജയുടെ. പച്ചയായ ജീവിതങ്ങളെ പച്ചയായി തന്നെ കാണിക്കുന്നു. കഥാപാത്രങ്ങളെ വ്യക്തമായും ശക്തമായും ചൂഷണം ചെയ്യുന്നു. ഒരേ വേഗതയിലുള്ള കഥപറച്ചിൽ.

തിരക്കഥ ഒരുക്കിയിരിക്കുന്നത് മിസ്കിൻ, നളൻ കുമാര സ്വാമി, നീലൻ കെ ശേഖർ, ത്യാഗരാജൻ കുമാരരാജ. ഇതിലും മികവുറ്റ തിരക്കഥ വേറൊരു തമിഴ് സിനിമയിലും നിങ്ങൾക്കു കാണാൻ സാധിക്കില്ല. അത്രയും ഡീറ്റെയിൽസ് ആണ് ഓരോ സീനിനും. ഈ നാല് പേരുടെയും ഐഡിയ കറക്റ്റ് ആയിട്ട് വർക്ഔട്ട് ആയി.

പി എസ് വിനോദ്, നീരവ് ഷാ ഛായാഗ്രഹണം എന്താ പറയുക. ഒരു ക്യാൻവാസിൽ വരച്ച ത്രസിപ്പിക്കുന്ന ചിത്രം പോലെയുണ്ടായിരുന്നു. കൂടുതൽ നിശ്ചലമായ ഫ്രെയ്മുകൾ. ആ ഒരു ഫ്രെയ്മിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ കണ്ടാൽ നമ്മൾ തന്നെ വാ പൊളിച്ചു പോകും. എവിടെ ഏത് ഭാഗത്തേക്ക്‌ നോക്കണം എന്നായിപോകും. രണ്ടുപേരും ഒരുപോലെ നന്നായി പകർത്തി വെച്ചിട്ടുണ്ട് അതിൽ പി എസ് വിനോദ് സ്റ്റൈൽ എനിക്ക് ചില ഭാഗങ്ങളിൽ തോന്നി.

പേരൻപിൽ കണ്ടതാണ് ഇതുപോലുള്ള ചിത്രങ്ങളിൽ പശ്ചാത്തല സംഗീതം ചെലുത്തുന്ന സ്വാധീനം. അത് നമുക്ക് ഇവിടെയും കാണാവുന്നതാണ്. നല്ല സൗണ്ട് മിക്സിങ് പ്രതേകിച്ചു ആ കൂടുതൽ ആളുകൾ ഉള്ള മാർക്കറ്റ് സീനിൽ. മികച്ച എഡിറ്റിംഗ് പ്രതേകിച്ചു ആ മഞ്ഞ കളറിംഗ്. അത് ചിത്രത്തിന്റെ സ്വഭാവത്തിന് നല്ലത് പോലെ ചേരുന്നുണ്ടായിരുന്നു.

ഇത്രെയും പെർഫക്ഷനോടെ ശിൽപ എന്ന കഥാപാത്രത്തെ വിജയ് സേതുപതിക്കല്ലാതെ മറ്റൊരാൾക്കും ചെയ്യാൻ കഴിയില്ല എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇമോഷണൽ സീനുകൾ എല്ലാം കിടുക്കി. ആ പോലീസ് സ്റ്റേഷനിൽ ഉള്ള സീൻ ഒക്കെ വേറെ ലെവൽ ആയിരുന്നു. ട്രാന്സ്ജെന്ഡേഴ്സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഈ ചിത്രത്തിൽ അല്പം കൂടി വ്യക്തമായി കാണിക്കുന്നുണ്ട്. വേമ്പു എന്ന കഥാപാത്രം സാമന്തയുടെ അഭിനയ ജീവിതത്തിലെ മികച്ചതിലും മികച്ച പ്രകടനമാക്കി മാറ്റി. അവസാന സമയം വേമ്പു എന്ന കഥാപാത്രത്തിന്റെ നിസ്സഹായതയും പേടിയും എല്ലാം ആ മുഖത്ത് വന്നുപോയപ്പോൾ ചിത്രത്തിലെ മികച്ച രംഗങ്ങളിൽ ഒന്നായി മാറിയത്. ഇത്തവണ നല്ല കിടിലൻ തമിഴ് ഫഹദിന്റെ വക. അത് മാത്രമായിരുന്നു ടെൻഷൻ. സംഭാഷണത്തിൽ മലയാളം രുചി കേറി വരുമോയെന്നു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല. മുകിൽ എന്ന കഥാപാത്രം ഫഹദിന്റെ കൈയ്യിൽ സുരക്ഷിതമായിരുന്നു. രമ്യ കൃഷ്ണന്റെ ലീല എന്ന കഥാപാത്രമാണ് ചിത്രത്തിന്റ മറ്റൊരു പ്രത്യേകത. നല്ല കഴിവുള്ള നടിയാണ്. അത് ഈ ചിത്രത്തിൽ പ്രകടമാണ്. ആ ഒറ്റ ഷോട്ടിൽ ഉള്ള ഹോസ്പിറ്റൽ സീനിനെ വർണിക്കാൻ സാധിക്കില്ല അത്ര മികവുറ്റ രീതിയിലാണ് അഭിനയിച്ചു ഭലിപ്പിച്ചിരിക്കുന്നത്. മിസ്കിന്റെ അർപുതം എന്ന കഥാപാത്രവും സംസാരിക്കുന്ന വിഷയം ഇന്നത്തെ കാലത്തു നടന്നുകൊണ്ടിരിക്കുന്നു ഒരു പ്രധാന രാഷ്ട്രീയം തന്നെയാണ്. അത് നല്ല രീതിയിൽ അദ്ദേഹം ചെയ്തട്ടുണ്ട്. പിന്നെ ആ പിള്ളേർ അതിൽ ആ കണ്ണട വെച്ച പയ്യൻ കിടുവായിരുന്നു. കുറച്ചു എന്റർടൈൻ ആക്കിയ മുഹൂർത്തങ്ങൾ ആ കുട്ടികളുടെ കഥയിലാണ്. ഏറ്റവും എടുത്തു പറയേണ്ടത്. കണ്ടിരിക്കുന്ന പ്രേക്ഷകനെ ഞെട്ടിച്ച പ്രകടനം. അശ്വന്ത് എന്ന പയ്യന്റെ റാസ്ക്കുട്ടി. ഒരു അണുബോംബ് എന്നൊക്കെ പറയാം ആ ഐറ്റത്തിന്റെ. ഇത്രേം ചെറിയ പ്രായത്തിൽ ഇതുപോലുള്ള പ്രകടനം. എല്ലാ കഥാപാത്രങ്ങളേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന കഥാപാത്രം.

പൾപ് ഫിക്ഷൻ പോലെയുള്ള സിനിമകളുടെ മേന്മകൾ പറയുമ്പോൾ നമ്മൾ ഇതുപോലുള്ള സിനിമകളെ സ്വയം മറക്കുന്നു. ഒരു പ്രത്യേക വിഭാഗം സിനിമ പ്രേമികളെ തൃപ്തിപ്പെടുത്തുമോ എന്നറിയില്ല എങ്കിലും ഇതുപോലൊരു അനുഭവം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടാവില്ല. അല്പം വൈയാണെങ്കിലും നല്ല സിനിമകളുടെ പിറവിക്കു വേണ്ടി ഇനിയും കാത്തിരിക്കാം.

Rating :- 5 / 5
ഇതാണ് സിനിമ [ Super Deluxe - Review ] ഇതാണ് സിനിമ [ Super Deluxe - Review ] Reviewed by Mcorner on April 05, 2019 Rating: 5

No comments

Related Posts No. (ex: 9)

yes