ഇതുപോലെ ഒരു എൻഡിങ് വേണ്ടായിരുന്നു [ Endgame - Review ]
54 ) Avengers: Endgame
Language :- English
2019 ‧ Fantasy/Sci-fi ‧ 3h 2mm
നമ്മളെ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് നീണ്ട പതിനൊന്നു കൊല്ലമായി. അയേൺമാനിൽ തുടങ്ങിയ യാത്ര എൻഡ് ഗെയിമിൽ വന്നു നിൽക്കുന്നു. ആദ്യമായി കണ്ടതും പിന്നെ പൂർത്തീകരിച്ചു കാണാൻ സാധിച്ചതും ക്യാപ്റ്റൻ അമേരിക്കയുടെ സിനിമകൾ ആണ്. അതുകൊണ്ടുതന്നെ ആരാധന ആ കഥാപാത്രത്തോട് തന്നെയാണ്. പിന്നെ കുറെ കാലം കഴിഞ്ഞു ചിത്രങ്ങൾ എല്ലാം ഓഡറിൽ കണ്ടു. സിവിൽ വാർ തിയേറ്ററിൽ പോയി തന്നെ കണ്ടു. ഒരു കടുത്ത മാർവൽ ആരാധകനായി.
ഇൻഫിനിറ്റി വാറിൽ എല്ലാ സ്റ്റോണുകളും സ്വന്തമാക്കി താനോസ് സ്നാപ് ചെയ്തപ്പോൾ ഹാഫ് യൂണിവേഴ്സിനൊപ്പം നമ്മൾ ഇഷ്ട്ടപ്പെടുന്ന പല സൂപ്പർ ഹീറോസും ഡസ്റ്റായിപ്പോയി. ബാക്കിയുള്ള അവഞ്ചേഴ്സിന്റെ ലക്ഷ്യം പോയവരെ ഒക്കെ തിരിച്ചു കൊണ്ടുവരുക. അതിനുള്ള ഏക വഴി സ്നാപ് അൺണ്ടു ചെയ്യുക.
സ്പോയ്ലർ ഇല്ലാതെ എഴുതുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഥയിലേക്ക് കടന്നാൽ അതിനുള്ള സാധ്യത ഞാൻ കാണുന്നു.
കഥാപാത്രങ്ങളുടെ പ്രകടനം നോക്കുകയാണെങ്കിൽ ഇൻഫിനിറ്റി വാറിൽ പൊളിച്ചടുക്കിയവരെ ഇതിൽ ഒരു സൈഡിൽ നിർത്തി ക്യാപ്റ്റൻ അമേരിക്കയുടെ അഴിഞ്ഞാട്ടമാണ്. ഇൻഫിനിറ്റി വാറിൽ ഒട്ടും സ്പേസ് കിട്ടാത്ത ക്യാപ്റ്റൻ അമേരിക്ക എൻഡ് ഗെയിമിൽ വേറെ ലെവൽ ആണ്. രോമാഞ്ചം ഉണ്ടാക്കിയ ഒട്ടനവധി സീനുകൾ. പിന്നെ നമ്മൾ എല്ലാവരും കേൾക്കാൻ ആഗ്രഹിച്ച ആ വാക്ക് ലാസ്റ്റ് ഫൈറ്റിൽ പറയുമ്പോൾ ആവേശം അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു.
ടോണി സ്റ്റാർക്ക്. അദ്ദേഹത്തെ ഒന്ന് സ്‌ക്രീനിൽ കാണിച്ചാൽ മതി കൈയ്യടി കിട്ടും. ക്യാപ്റ്റനെക്കാൾ അല്പം സ്ക്രീൻ സ്പേസ് കുറവാണെങ്കിൽ അവസാനം കൈയ്യടി കിട്ടിയത് അയേൺമാനാണ്. ഡോക്ടർ സ്‌ട്രെഞ്ചു കണ്ടത് ടോണി നടത്തി. ടോണി സ്റ്റാർക്കിന്റെ റേഞ്ച് എനാണെന്നു ക്ലൈമാക്സ് മാത്രം കണ്ടാൽ മതി.
പിന്നെ തോർ ഹൗകായ് റോക്കറ്റ് ഏകദെശം ഒരേ സ്പേസ് ആണ്. തോറിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ചു. നെബുള ഒരു ഇമ്പോര്ടന്റ്റ് കഥാപാത്രമാണ്. പിന്നെ നടാഷ. ട്രെയ്ലറിലോ ടീവി സ്പോട്ടിലോ ഒരു തവണ പോലും ഹൾക്കിനെ കാണിച്ചില്ല കാര്യമായി എന്തോ കരുതി വെച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിച്ചു എന്നാൽ അതികം ഒന്നും ഇല്ല. ദൈവദൂതനെപ്പോലെ വന്ന ആന്റ് മാനും കൊള്ളാം. ക്യാപ്റ്റൻ മാർവൽ അതികം നേരം ഇല്ലാ. പക്ഷെ തോറിന്റെ ഇൻഫിനിറ്റി വാറിലെ റീ എൻട്രി പോലെ ഒരു കിടുക്കാച്ചി റീ എൻട്രിയുണ്ട്.
കൂടുതൽ ഇമോഷണൽ ആകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ കോമഡിയ്ക്ക് ഒരു പഞ്ഞവും ഇല്ലാ. റോക്കറ്റ്, ആന്റ്മാൻ, ഹൾക്ക്, തോർ പിന്നെ ടോണയും നല്ലരീതിയിൽ ചിരിപ്പിച്ചു. സോൾ സ്റ്റോൺ സ്വന്തമാക്കാൻ ഒരു ജീവൻ കൊടുക്കണം എന്നറിയാം . എന്നാൽ അത് അവതരിപ്പിച്ച രീതി ശെരിക്കും കരയിച്ചു. പിന്നെ ചിത്രം അവസാനിപ്പിച്ചതും. സത്യത്തിൽ കരഞ്ഞുപോയി. അത്രയ്ക്ക് ഇന്റെൻസ് ആയി അവസാനിപ്പിച്ചു.
ക്യാമറ, സി ജി വർക്ക് എല്ലാം കിടു. അത് മാർവൽ വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. പിന്നെ ബാക്ക്ഗ്രൗണ്ട് സ്കോറും കിടിലം. പ്രതേകിച്ചു ലാസ്റ്റ് ഫൈറ്റിനു മുൻപുള്ള ഡയലോഗും അലൻ സിൽവസ്ട്രിയുടെ അവഞ്ചേഴ്‌സ് മ്യൂസിക്കും കൂടെ ആയപ്പോൾ ആ സീൻ തന്നൊരു ഫീൽ ഇതു വരെ മറ്റൊരു സീനിനും തരാൻ കഴിഞ്ഞിട്ടില്ല.
ഇതിലും മികച്ച രീതിയിൽ എങ്ങനെയാണ് അവേഞ്ചേഴ്‌സ് അവസാനിപ്പിക്കുക. എല്ലാ ക്രെഡിറ്റ്സും റൂസ്സോ ബ്രതേഴ്സിന്. ഇതുപോലൊരു അനുഭവം തന്നതിന്. ഇൻഫിനിറ്റി വാർ തന്ന പ്രതീക്ഷ നിലർത്തി അതിലും മികച്ചതാക്കി എൻഡ് ഗെയിം. സ്റ്റോറി ടെല്ലിങ് അപാരം. മികച്ച സ്ക്രീൻ പ്ലേ ആണ്.
പോസ്റ്റ് ക്രെഡിറ്റ് സീൻ ഇല്ലാ എന്നറിഞ്ഞിട്ടും ഒരു മനഃസമാധാനത്തിനു വേണ്ടി അതിനു വേണ്ടി കാത്തിരുന്നു. എന്നാൽ അങ്ങനെ ഒന്നും ഇല്ലാ. ഇൻഫിനിറ്റി സാഗ ഇതോടെ അവസാനിച്ചു. ഉള്ളിൽ എത്രത്തോളം ദുഃഖം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ മാറിയതാണ് അവഞ്ചേഴ്‌സ്. ഇനി വിസ്മയിപ്പിക്കാൻ അവരിൽ ആരൊക്കെയുണ്ടാകുമെന്ന് അറിയില്ല.
Thank you marvel
ഇതുപോലെ ഒരു എൻഡിങ് വേണ്ടായിരുന്നു [ Endgame - Review ]
Reviewed by Mcorner
on
April 26, 2019
Rating:
Reviewed by Mcorner
on
April 26, 2019
Rating:


Can't Ask for a better Review ...👌👏
ReplyDelete😇
Delete