Ads

ദുരന്തം [ Kaanchana 3 - Review ]


53 ) Kanchana 3

Language :- Tamil

2019 ‧ Horror/Comedy ‧ 2h 44m

ഹൊർറോർ കോമഡി ഡാൻസ് പാട്ട് അങ്ങനെ ഒരു ഫുൾ എന്റർടൈൻമെന്റ് ആണ് ഇതിനു മുൻപ് വന്ന കാഞ്ചനയുടെ രണ്ടു ഭാഗങ്ങൾ. കാഞ്ചന 3 ആദ്യ ദിനം 22 കോടിയ്ക്ക് അടുത്താണ് കളക്ട് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നും മാത്രം 10 കോടിയ്ക്ക് മുകളിൽ. ഇതൊക്കെ കണ്ടു ടിക്കറ്റ് എടുത്താൽ വൻ നിരാശയാണ് ഉണ്ടാവാൻ പോകുന്നത്. ആദ്യം റിവ്യൂ എഴുതണോ എന്ന് ആലോചിച്ചു പിന്നെ ഇതൊക്കെ പ്രതീക്ഷിച്ചു ടിക്കറ്റ്‌ എടുക്കുന്നവർ കബിളിക്കപ്പെടണ്ടല്ലോ എന്നോർത്ത് എഴുതുന്നു.

കാഞ്ചന ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരു മിക്സിയിൽ ഇട്ട് നന്നായി മിക്സ്‌ ചെയ്തു ചേരുവകൾ ആവശ്യത്തിന് കൂടുതൽ ഇട്ട് വായിൽ വെയ്ക്കാൻ കൊള്ളില്ലാത്ത ഭക്ഷണം കഴിച്ച അവസ്ഥ. ഒരു നല്ല മനുഷ്യനെ കൊല്ലുന്നു. അയാളുടെ ആത്മാവിനെ ബന്ധിക്കുന്നു. അതിനെ രാഘവ സ്വാതന്ത്രനാക്കുന്നു. ആത്മാവ് രാഘവയുടെ ശരീരത്തിൽ കേറുന്നു. പ്രതികാരം ചെയ്യുന്നു. ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും കണ്ട അതെ സാധനം

നല്ലതെന്നു പറയാൻ ഛായാഗ്രഹണമാണ്. പ്രേതം വരുന്ന സീനുകൾ പിന്നെ ആക്ഷൻ രംഗങ്ങളിൽ നന്നായിരുന്നു. ഗാനങ്ങൾ ശരാശരി അനുഭവം. പക്ഷെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. മാസ്സ് സീനുകളിൽ BGM നന്നായി വന്നിട്ടുണ്ട്. പിന്നെ ഡാൻസ്. ഇമോഷണൽ രംഗങ്ങൾ ചിലത് നന്നായിരുന്നു. ചിലത് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. പിന്നെ ഒന്ന് രണ്ടു കോമഡി രംഗങ്ങളും.

വേറെ ഒരു കാര്യം പറഞ്ഞാൽ. കാഞ്ചന സിനിമയ്ക്ക് ഒരു സ്റ്റൈൽ ഉണ്ട്. കോമഡിയ്ക്ക് കോപ്രായങ്ങൾ ഒക്കെ കാണിക്കുന്നത്. ഇതൊക്കെ ഇഷ്ടമുള്ളവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ അത് പ്രതീക്ഷിച്ചും ടിക്കറ്റ് എടുക്കണ്ട ഇതിൽ എല്ലാം ഓവർ ആണ്.

ലോറൻസ് മാത്രം കൊള്ളാം. അങ്ങേരുടെ റിയാക്ഷൻ കിടിലം ഇമോഷണൽ സീനുകളിൽ മാസ്സ് സീനുകളിൽ പിന്നെ പഞ്ച് ഡയലോഗ് പറയുന്ന കാര്യത്തിലും അങ്ങേരു അങ്ങേരുടെ ഭാഗം ക്ലിയർ ആക്കി. പിന്നെ മുൻപ് കണ്ട പ്രേതത്തിന്റെ ചേഷ്ട്ടകൾ ആയതു കൊണ്ട് അത് വലിയ സംഭവമായി തോന്നിയില്ല.

എന്തിനോ വേണ്ടി മൂന്ന് നായികമാർ. വേദികയെ ഇത്രേം ദുരന്തനായി വേറൊരു സിനിമയിലും കണ്ടിട്ടില്ല. പിന്നെയുള്ള ഓവിയയും നിക്കിയും ലോക ദുരന്തം. അതിങ്ങള് കിടന്ന് കാണിക്കുന്നത് കണ്ടാൽ ഓഹ് !! ലോറന്സിനു ആ സീനിൻ ഒക്കെ ഷൂട്ട് ചെയ്തപ്പോൾ എങ്ങനെ ഓക്കേ പറയാൻ തോന്നിയോ. ഇജ്ജാതി മൂഞ്ചിയ ഡയറക്ഷൻ. കോവൈസരള ഇടയ്ക്ക് കൊള്ളാം പക്ഷെ ഇടയ്ക്ക് ബോറാണ്. സൂരിയുടെ ചില കൌണ്ടറുകളും ഏൽക്കുന്നുണ്ടായിരുന്നു.

അനാവശ്യ സീനുകൾ ആണ് കൂടുതൽ. പിന്നെ കണ്ട സീനുകൾ. രാത്രി പകൽ 2 മിനിറ്റിൽ മാറിമാറി വരുന്നതൊക്കെ മടുപ്പിക്കൽ ആയി തോന്നി. VFX ഒക്കെ ശോകം അതുപോലെ തന്നെ ക്ലൈമാക്സ്‌ സെറ്റ് ഇട്ടിരിക്കുന്നതും. ആ പെൺ പ്രേതത്തിനു പൗഡറും കണ്മഷിയും കൊണ്ട് മേക്കപ്പ് ഇട്ടത് ആരാണോ. രണ്ടു പപ്പടം കൊടുത്താൽ ഇവിടെയുള്ള പിള്ളേർ ഇതിലും കിടു മേക്കപ്പ് ഇടും 

സാധാരണ ഗതിയിൽ ഒരു ഹൊർറോർ സിനിമ കാണണം എന്ന് കരുതി ടിക്കറ്റ് എടുത്താൽ തലതല്ലി ചാകാൻ തോന്നും. കാഞ്ചന സിനിമകളുടെ സ്വഭാവം മനസിലാക്കി ടിക്കറ്റ് എടുത്താലും സിനിമ അനുഭവത്തിൽ വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കണ്ട. എല്ലാം ഓവർ ബിൽഡപ് ആണ്. മുൻ സിനിമകളിൽ കണ്ട കോമഡി ഒക്കെ പ്രതീക്ഷിച്ചു ഫാമിലി ആയിട്ട് പോയാൽ. വീട്ടുകാർ നിങ്ങളെ അവിടെ വെച്ചുതന്നെ ഒരു കുഴിവെട്ടി മൂടുന്നതായിരിക്കും.

വന്നു വന്നു നായകിമാർ തുടയും വയറും കാണിക്കാൻ വേണ്ടി മാത്രമായി !!

ഈ സിനിമയ്ക്ക് റേറ്റിംഗ് ഇല്ലാ 
ദുരന്തം [ Kaanchana 3 - Review ] ദുരന്തം [ Kaanchana 3 - Review ] Reviewed by Mcorner on April 20, 2019 Rating: 5

No comments

Related Posts No. (ex: 9)

yes