Ads

റ്റൂത്ത്‌ലെസ്സിന്റെ പ്രണയം [ How to train your dragon 3 - Review ]


52 ) How to Train Your Dragon: The Hidden World

Language :- English

2019 ‧ Fantasy/Action ‧ 1h 44m

പ്രായം 21 ആയെങ്കിലും ഇപ്പോഴും 10 വയസുകാരന്റെ കുട്ടിത്തം മാറാത്ത മനസാണ് എന്റേത്. അതുകൊണ്ടാകും ഇതുപോലുള്ള ചിത്രങ്ങളോട് ഒരു പ്രത്യേക താല്പര്യം. ആ ഒരു കാഴ്ചപ്പാടിൽ ചിത്രം എനിക്ക് ഇഷ്ട്ടപ്പെട്ടു. ആദ്യ രണ്ടു ഭാഗങ്ങൾ ഏത് അളവിൽ ഇഷ്ടപ്പെട്ടോ അത്രേം തന്നെ ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു.

ഹിക്കപ് റ്റൂത്ത്‌ലെസ്സ് റിലേഷൻ അതുപോലെ തന്നെ റ്റൂത്ത്‌ലെസ്സ് ബ്രൈറ്റ് ഫ്യൂരി റിലേഷൻ. നൈറ്റ് ഫ്യൂരിയെ നശിപ്പിക്കാൻ വില്ലന്റെ വരവ്. ഹിഡൻ വേൾഡ് കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ ഇതെല്ലാമാണ് ചിത്രം പറയുന്നത്.

ചിത്രത്തിന്റെ ഏറ്റവും വലിയ ഭംഗി നമ്മുടെ നൈറ്റ് ഫ്യൂരി റ്റൂത്ത്‌ലെസ്സും ബ്രൈറ്റ് ഫ്യുരിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ തന്നെയാണ്. ഈ ഭാഗത്താണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ടത്. സംഭാഷണം ഒന്നും ഇല്ലാത്ത ഭാഗത്ത്‌ പശ്ചാത്തല സംഗീതം കൊണ്ടുവരുന്ന ഫീൽ ഒന്ന് വേറെതന്നെയാണ്. റ്റൂത്ത്‌ലെസ്സ് ബ്രൈറ്റ് ഫ്യുരിയെ പ്രണയത്തിൽ വീഴ്ത്താൻ ശ്രമിക്കുന്ന സീനുകൾ ഒക്കെ നന്നായിരുന്നു.  റ്റൂത്ത്‌ലെസ്സിന്റെ മറ്റൊരു പ്രത്യേകതയും ചിത്രം കാണിക്കുന്നു. ക്ലൈമാക്സിനോട് അടുക്കുമ്പോൾ ചിത്രം കൂടുതൽ ഇമോഷണൽ ആകുന്നു. ഹിക്കപ് റ്റൂത്ത്‌ലെസ്സ് സീനുകൾ മനോഹരം.

എല്ലാത്തരത്തിലും ചിത്രം പ്രേക്ഷകനെ ചിത്രം സംതൃപ്തിപ്പെടുത്തുന്നു. ചിത്രത്തിൽ പ്രണയമുണ്ട്, ധാരാളം തമാശകൾ ഉണ്ട്, ഇമോഷണൽ സീനുകൾ, ആക്ഷൻ രംഗങ്ങൾ. അനിമേഷൻ എല്ലം അടിപൊളി. ഹിഡൻ വേൾഡിൽ എത്തുന്ന സീനുകൾ ഒക്കെ വിഷ്യൽ ട്രീറ്റ് ആണ്.

നമ്മൾ വളർത്തുന്ന മൃഗങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ആവശ്യമാണ്. അത് നമ്മൾ എത്ര കെയർ കൊടുത്തു നോക്കിയാലും. ആ ഒരു സ്വാതന്ത്ര്യത്തെപ്പറ്റിയും ചിത്രം സംസാരിക്കുന്നു. ഒരു നിമിഷം പോലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രം.
റ്റൂത്ത്‌ലെസ്സിന്റെ പ്രണയം [ How to train your dragon 3 - Review ] റ്റൂത്ത്‌ലെസ്സിന്റെ പ്രണയം [ How to train your dragon 3 - Review ] Reviewed by Mcorner on April 17, 2019 Rating: 5

No comments

Related Posts No. (ex: 9)

yes