ചിത്രം കാണുന്നവരോട് ഒന്നേ പറയാനൊള്ളൂ Hakuna Matata [ The Lion King - Review ]
The Lion King
2019 / Adventure | Animation | Fantasy / 1 hrs 58 min
Language :- English
ഏറെ കാത്തിരുന്ന ചിത്രം. പഴയ ഓർമ വീണ്ടും കണ്മുന്നിൽ. ഇത് വരെ ഡിലീറ്റ് ചെയ്യാത്ത രണ്ടു ക്ലാസ്സിക്ക് ചിത്രങ്ങൾ മാത്രമുള്ളു എന്റെ കൈയ്യിൽ ഒള്ളൂ. ഒന്ന് aladdin മറ്റൊന്നു lion king. കുറെ നെഗറ്റീവ് റിവ്യൂസ് കണ്ടു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന അനിമേഷൻ മൂവിയാണ് lion king. അനിമേഷൻ എത്രത്തോളം ഇഷ്ടപ്പെട്ടോ അതിനൊപ്പം തന്നെ എനിക്ക് ഈ ലൈവ് ആക്ഷൻ മൂവിയും ഇഷ്ട്ടപ്പെട്ടു. മികച്ചൊരു തിയേറ്റർ അനുഭവവും.
Nants Ingonyaman എന്ന് തുടങ്ങുന്ന ഫസ്റ്റ് സോങ് ആയ Circle of life സോങ് മുതൽ ചിത്രത്തിന്റെ ഒടുക്കം വരെ അന്ന് ആദ്യമായി ഇത് കാണുമ്പോൾ ഉണ്ടായ ഫീൽ എന്തായിരുന്നോ അത് തന്നെയാണ് കിട്ടിയത്. കഥയ്ക്ക് ഒരു മാറ്റവും ഇല്ലാ കുറച്ചു സീൻ കൂടുതൽ ചേർത്തത് അല്ലാതെ. അത് ഒരിക്കലും മോശം എന്ന് പറയാനും ഇല്ലാ. ഞാൻ ഒരിക്കലും ഒരു പുതുമ പ്രതീക്ഷിച്ചല്ല പടത്തിനു ടിക്കറ്റ് എടുത്തത്. അന്ന് കണ്ടത് എന്താണോ അത് റിയലെസ്റ്റിക് രീതിയിൽ കാണണം എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ട് അത് ഒരു നെഗറ്റീവ് ആയിട്ട് എനിക്ക് കാണാൻ കഴിയില്ല.
CGI, VFX ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഭംഗി. അത്രയും കൃത്യതയാണ്. ഒറിജിനൽ മാറിനിൽക്കും. കൂടുതൽ പ്രശംസ അർഹിക്കുന്നതും CGI VFX ടീമിനുമാണ്. 260 മില്യൺ ബഡ്ജറ്റിൽ മൊത്തം ഇതിനുവേണ്ടി ഇറക്കിയത് പോലെയുണ്ട്. ഇതുപോലെ ചെയ്യുമ്പോൾ ക്യാരക്ടർ ഫുൾ റിയലെസ്റ്റിക് ആകും. അവിടെയാണ് അടുത്ത നെഗറ്റീവ് തോന്നുന്നത്. ഫേസ് എക്സ്പ്രഷൻ പോരാ എന്ന് തോന്നും. ഈ ചിത്രത്തിന്റെ ടീം മൊത്തത്തിൽ റിയലെസ്റ്റിക് ഫീൽ കിട്ടാൻ വേണ്ടി ചെയ്തതാകും. മുഫാസ എന്ന ക്യാരക്ടർ ലുക്ക് വേറെ ലെവൽ. അനിമേഷനിൽ നിന്നും വ്യത്യാസം ഉണ്ട്. എങ്കിലും കാഴ്ചയിലുള്ള രാജകീയത്വം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. സ്കാറിന്റെ ലുക്ക് ടെറർ ആയിട്ടുണ്ട്. സിംമ്പ കുറച്ചു കൂടെ ക്യൂട്ട് ആയി. വോയിസ് കൊടുത്തിരിക്കുന്നതും അടിപൊളിയാണ്.
ജംഗിൾ ബുക്ക് സംവിധാനം ചെയ്ത Jon Favreau തന്നെയാണ് ഈ ചിത്രവും സിംവിധാനം ചെയ്തിരിക്കുന്നത്. ഇമോഷണൽ സീനുകൾ വല്ലാതെ മനസ്സിൽ കൊണ്ടു. അതും കണ്ട സീൻ ആയിട്ട് കൂടെ. അതുപോലെ തന്നെ ഇനി എന്ത് സംഭവിക്കും എന്നറിയാമായിരുന്നിട്ടും മുഫാസ സിമ്പയെ രക്ഷിക്കാൻ വരുന്ന സീൻ രോമാഞ്ചമായിരുന്നു. ആവശ്യത്തിന് കോമഡിയുണ്ട്. അതിൽ പുംമ്പാ ടിമോണ് രംഗങ്ങൾ കൂടുതൽ ചിരിക്കാനുള്ളത്. അനിമേഷനേക്കാൾ 2 പാട്ട് ഇതിൽ കൂടുതലുണ്ട്.
90സ് കിഡ്സിനു ഇതൊരു ട്രീറ്റ് ആണ്. പഴയ ഓർമകളിലേക്ക് ഒരു യാത്ര. തീർച്ചയായും ഫാമിലി ആയിട്ട് പോയി കാണുക. എല്ലാവർക്കും നല്ലരീതിയിൽ ഒരു മുഷിപ്പും തോന്നാതെ കണ്ടു തീർക്കാം. നെഗറ്റീവ് എന്ന് തോന്നിയ കാര്യങ്ങൾ ഞാൻ പോസിറ്റീവ് ആയിട്ടാണ് ഇപ്പൊ കണ്ടിരിക്കുന്നത്.
Hakuna matata !
Movie review number :- 67
ചിത്രം കാണുന്നവരോട് ഒന്നേ പറയാനൊള്ളൂ Hakuna Matata [ The Lion King - Review ]
Reviewed by Mcorner
on
July 24, 2019
Rating:
Reviewed by Mcorner
on
July 24, 2019
Rating:


തീർച്ചയായും കണ്ടിരിക്കും...കിടു എഴുത്ത് ഫ്രണ്ടേ 👌❤
ReplyDelete😀
DeletePoli
ReplyDelete😊
Delete