Ads

ഉപ്പോളം വരില്ല ഉപ്പിലിട്ടത് [ Aladdin - Review ]


Aladdin

2019 ‧ Adventure/Fantasy/Musical ‧ 2h 9m

Language :- English

ഡിസ്‌നി Animation movieയുടെ  live adaptation ചെയ്യുമ്പോൾ അതിനെ അതിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിക്കുന്നതിൽ പരാജയപ്പെടുന്നത് കാണാം. പല തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇവിടെയും അത് തന്നെ സംഭവിച്ചിരിക്കുന്നു. Aladdin ഒരു മോശം ചിത്രമെന്നല്ല ഞാൻ പറഞ്ഞു വരുന്നത്. Animation  movieയുമായി compare  ചെയ്യുമ്പോൾ അതിന്റെ ലെവലിൽ എത്താൻ ചിത്രത്തിന് സാധിക്കുന്നില്ല.

പൂർണമായും ആ കഥ തന്നെയാണ്. അവിടെയും ഇവിടെയും ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ട്. അത് ചിത്രം കാണുമ്പോൾ മനസിലാകും opening scene മുതൽ. Animation movieയുടെ  duration ഒന്നര മണിക്കൂർ ആണെങ്കിൽ. Live action movieയിൽ കുറച്ചു സീനുകൾ കേറ്റി അത് 2 മണിക്കൂർ ആക്കിയിട്ടുണ്ട്. ഇടയ്ക്ക് ഒരു ലാഗ് അതുകാരണം ഫീൽ ചെയ്യുന്നുണ്ടായിരുന്നു.

പാളിച്ചകൾ കാസ്റ്റിങ്ങിലും സംഭവിച്ചതായി കാണാം. ഏറ്റവും നല്ല കാസ്റ്റിങ് Naomi Scott ചെയ്ത Princess Jasmine. അത് നല്ല perffection ഉണ്ടായിരുന്നു. Mena Massoud ആണ് Aladdin ആയി ചിത്രത്തിൽ വരുന്നത്. അദ്ദേഹം മാക്സിമം നോക്കിയിട്ടുണ്ട് ആ കഥാപാത്രം പൂർണതയിൽ എത്തിക്കാൻ. ഏറെക്കുറെ ആ കഥാപാത്രത്തിനോട് അദ്ദേഹം നീതി പുലർത്തിയിട്ടുണ്ട്. പിന്നെയുള്ളത് ഞാൻ will smithന്റെ ഫേസ്ബുക് പേജിൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വന്നപ്പോൾ തന്നെ ഞെട്ടിയതാണ്. കാരണം genie ആയി എങ്ങനെ will smith വരും എന്നൊരു ആകാംഷ തന്നെയാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ positive അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ്. കുറെ തവണ animation movie കണ്ടത് കൊണ്ടാണെന്നു തോനുന്നു മനസ്സിൽ പതിഞ്ഞ genie Robin Williams ന്റെ genie തന്നെയാണ്. അതുകൊണ്ട് തന്നെ genieയെ തുടക്കം കാണിക്കുമ്പോൾ അത് will smith ആയിട്ട് തോനുന്നു ആ കഥാപാത്രം മനസിലേക്ക് വരുന്നില്ല. പക്ഷെ പോകെ പോകെ അദ്ദേഹത്തിന്റെ അവതരണം കൊണ്ട് genieയെ വേറെ ലെവൽ ആക്കുന്നു. ചിത്രത്തിന്റെ ഏറ്റവും വലിയ negative marwan Kenzariയുടെ Jafar എന്ന വില്ലൻ ആണ്. Jafar ഒരു ടെറർ വില്ലനാണ്. കാഴ്ച്ചയിൽ തന്നെ ഒരു ഭയം തോന്നും. പക്ഷെ ഇത് ഒരുമാതിരി താടിയും മീശയുമുള്ള അമൂൽ ബേബി.

Visual നല്ല ഭംഗിയുണ്ട്. Agrabah ഒക്കെ നല്ല കിടുവായിട്ടു കാണിക്കുന്നുണ്ട്. അതുപോലെ തന്നെ സോങ്സും കൊള്ളാം. പുതിയ പാട്ടുകൾ ആഡ് ചെയ്തിട്ടുണ്ട്. കാര്യം എന്തൊക്കെ പറഞ്ഞാലും " A whole new world " എന്ന സോങ് ഇപ്പോൾ കേട്ടാലും ഫീൽ ആകും. ഇപ്പൊ പടം കണ്ടുകഴിഞ്ഞതിനു ശേഷം ഞാൻ ഒന്നുകൂടി ആ സോങ് കണ്ടു. അന്നും ഇന്നും ഒരേ ഫീൽ. പശ്ചാത്തല സംഗീതം വലിയ മാറ്റം ഒന്നും ഇല്ല.

ചിത്രം മൊത്തത്തിൽ ഒരു ശരാശരി അനുഭവം മാത്രമാണ് സമ്മാനിക്കുന്നത്. പിന്നെ എന്തുകൊണ്ടാണ് ചിത്രം suggest ചെയ്യുന്നത് എന്ന് ചോദിച്ചാൽ. ആദ്യത്തെ live adaptation ആണ് അതുകൊണ്ട് കണ്ടു നോക്കാം. ചിത്രം ഒരിക്കലും പൂർണ നിരാശ തരില്ല. Will smithന്റെ പ്രകടനം കാണാൻ വേണ്ടി കാണാം.

Movie review number :- 70
ഉപ്പോളം വരില്ല ഉപ്പിലിട്ടത് [ Aladdin - Review ] ഉപ്പോളം വരില്ല ഉപ്പിലിട്ടത് [ Aladdin - Review ] Reviewed by Mcorner on August 07, 2019 Rating: 5

No comments

Related Posts No. (ex: 9)

yes