എന്നാലും എന്റെ സഹോ... [ Saaho - Review ]
Saaho
2019 ‧ Thriller/Action ‧ 2h 51m
Language :- Tamil
ഹൈപ്പ് എന്നൊക്കെ പറയുമ്പോൾ ബാഹുബലി റെക്കോർഡ് ബ്രേക്ക് ചെയ്യും എന്ന് തോന്നും. അതിനെ ബലപ്പെടുത്തും വിധം ട്രൈലെർ. പ്രതീക്ഷ വാനോളം. 350 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചിലവ്. ആദ്യ ദിന ബുക്കിങ് ഒക്കെ മോശമായിരുന്നു കേരളത്തിൽ. ഫസ്റ്റ് ഷോ റിപ്പോർട്ട് വന്നു വല്യ കുഴപ്പമില്ലാത്ത റിപ്പോർട്ടുകൾ. ഓരോ ഷോ കഴിയും തോറും അഭിപ്രായം മോശമായിക്കൊണ്ടിരുന്നു. എന്തായാലും കണ്ടേക്കാം എന്ന് കരുതി. ആ തീരുമാനത്തിനു ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു.
പോസിറ്റീവ് ആയിട്ട് പറയാൻ അരുൺ വിജയ് ചെയ്ത കഥാപാത്രം. മോശം ഒന്നും പറയാനില്ല. അദ്ദേഹത്തിന്റെ ജോലി ഭംഗിയായി അദ്ദേഹം ചെയ്തു. പിന്നെ ലാൽ ചെയ്ത കഥാപാത്രം. വലിയ സ്പേസ് ഒന്നും ഇല്ലാ. എങ്കിലും ബോറായി ഒന്നും ഇല്ലാ. പ്രഭാസിലേക്ക് വരുമ്പോൾ ആക്ഷൻ രംഗങ്ങളിൽ മാത്രം കുറച്ചു ഇമ്പാക്റ്റ് ഉണ്ടാക്കി അല്ലാതെ ഒന്നും തന്നെ പറയാനില്ല. നായകൻ എന്ന നിലയിൽ മറ്റൊന്നും പുള്ളി ചെയ്തില്ല. ഡയലോഗ് ഡെലിവറി ഇമോഷണൽ സീൻ ഒക്കെ ഒട്ടും ഇമ്പാക്റ്റ് ഉണ്ടാക്കിയില്ല. ശ്രദ്ധ കപൂർ ചെയ്ത റോളും എടുത്തു പറയാൻ പാകത്തിനില്ല. ഒരു വലിയ താരനിര തന്നെയുണ്ട്. പക്ഷെ അതൊക്കെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ആയിപ്പോയി.
ടെക്നിക്കൽ സൈഡ് നോക്കുമ്പോൾ അവിടെയും അടപടലം. ആവശ്യത്തിനും അനാവശ്യത്തിനും VFX ഉപയോഗിച്ചേക്കുന്നത് കാണാം. ക്യാമറ മോശമാക്കിയില്ല. പശ്ചാത്തല സംഗീതം ചിലതൊക്കെ കൊള്ളാം പിന്നെ കുറെ മുൻപ് കേട്ടിട്ടുള്ള പല പശ്ചാത്തല സംഗീതങ്ങളുമായി സാമ്യം തോന്നി. പാട്ടുകളും ഒരു ശരാശരി നിലവാരം.
മോശം സംവിധാനം. ഒരു ത്രെഡ് വെച്ച് എന്തൊക്കെയോ ചെയ്തു വെച്ചിരിക്കുന്നു. ഏറ്റവും മോശമായി തോന്നിയത് സോങ്‌സ് പ്ലെയിസ് ചെയ്തിരുന്നതാണ്. അനാവശ്യ സമയത്ത് ഒരു സോങ് വരും. ആ ഒരു സിറ്റുവേഷനിൽ സോങ്ങിന്റെ പോലും ആവശ്യം ഉണ്ടാവില്ല. സ്ക്രീൻ പ്ലേയും വളരെ മോശം.
ചിത്രത്തിന്റെ ദൈർഖ്യവും ഒരു നെഗറ്റീവ് തന്നെയാണ്. ഏകദേശം 3 മണിക്കൂർ ആണ് ചിത്രത്തിന്റെ റൺ ടൈം. അത്രെയും നേരം മടുപ്പാണ്. പാട്ടുകൾ ഒഴിവാക്കുക. പിന്നെ അനാവശ്യമായ കുറെ സീനുകൾ കട്ട് ചെയ്തു കളയാമായിരുന്നു എന്ന് തോന്നിപ്പോയി. ശ്രദ്ധ പ്രഭാസ് കെമിസ്ട്രി ഒട്ടും വർക്ക് ഔട്ട് ആകുന്നില്ല. അവർ തമ്മിലുള്ള ഡയലോഗുകൾ പോലും എന്തോപോലെ തോന്നി. ആ കഥാപാത്രങ്ങൾ തമ്മിൽ ഒരു രീതിയിലും സിങ്കാവുന്നില്ല.
പ്രതീക്ഷയോടെ പോയി വൻ നിരാശയാണ് ചിത്രം എനിക്ക് സമ്മാനിച്ചത്. അഭിപ്രായം തികച്ചും വ്യക്തിപരം. അൽ ദുരന്തം അനുഭവമാണ് കിട്ടിയത്. ലോജിക് നോക്കുന്നത് തെറ്റാണ് എങ്കിലും ഒരു പരിധിയൊക്കെ ഇല്ലെടെയ്. ഒരു റിസ്ക് എടുക്കാൻ തയ്യാർ ആണെങ്കിൽ നിങ്ങൾക്ക് സാഹോയ്ക്ക് ടിക്കറ്റ് എടുക്കാം.
സിനിമ കഴിഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് ഇതേ മാസത്തിൽ 2017ൽ ഇറങ്ങിയ ഒരു ഹോളിവുഡ് ലെവൽ തമിഴ് പടത്തെയാണ്. പിന്നെ നടന്നത് ചരിത്രം ഇഹ് ഇഹ്... ! Never ever give up
Movie review number :- 75
എന്നാലും എന്റെ സഹോ... [ Saaho - Review ]
Reviewed by Mcorner
on
August 30, 2019
Rating:
Reviewed by Mcorner
on
August 30, 2019
Rating:


No comments