Ads

വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നു [ Barot House - review ]


Barot house

2019 • Mystery / Thriller • 1hr 32m

Language :- Hindi

ട്രൈലെർ ടീസർ ഇതൊന്നും കാണരുത് എന്ന് ഒരാൾ പറഞ്ഞത് കൊണ്ട് ഇതൊന്നും കാണാതെയാണ് ചിത്രം കാണാൻ ഇരുന്നത്. അദ്ദേഹം എന്നോട് തീർച്ചയായിട്ടും കാണണം എന്ന് പറഞ്ഞു. അതുകൊണ്ട് ഡൌൺലോഡ് ചെയ്തു കണ്ടു. ഇജ്ജാതി ത്രില്ലെർ. ഇതുപോലെയുള്ള അനുഭവം ചുരുക്കം ചില സിനിമകൾ കാണുമ്പോൾ മാത്രമാണ് കിട്ടുന്നത്.

ബറോട്ട് കുടുംബത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അമിത്തിനും ഭാര്യ ഭാവനയ്ക്കും 4 കുട്ടികളാണ് ഉള്ളത് മൂന്നു പെൺ കുട്ടികളും ഒരു ആൺ കുട്ടിയും. ശ്രേയ എന്ന കുട്ടിയുടെ മരണത്തോടെയാണ് എല്ലാത്തിന്റെയും തുടക്കം. പോലീസ് അന്വേഷണം ഓരോ ആളുകളിലൂടെയും ആരംഭിക്കുന്നു. ഒട്ടും വൈകാതെ തന്നെ ബറോട്ട് കുടുംബത്തിൽ മറ്റൊരു സംഭവം കൂടെ നടക്കുന്നു. എന്താണെന്നു ചിത്രം കണ്ടു മനസിലാക്കുക.

ഛായാഗ്രഹണം തുടക്കം മുതൽ തരുന്ന ആ ദുരൂഹത അടിപൊളിയാണ്. നല്ല രീതിയിൽ ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. പശ്ചാത്തല സംഗീതം ഉണ്ടാക്കുന്ന മിസ്‌ട്രി ഫീൽ കിടിലൻ. ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും വിഷ്വൽ കൂടുതൽ നന്നാക്കുന്നതിന് വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്. എല്ലാവരും തകർത്ത് അഭിനയിച്ചിട്ടുണ്ട്. ആ കുട്ടിയുടെ പ്രകടനം കിടിലം.

നിങ്ങൾ ത്രില്ലെർ ചിത്രങ്ങളെ സ്നേഹിക്കുന്ന ഒരാൾ ആണെങ്കിൽ തീർച്ചയായും കാണുക. ചിത്രത്തിന്റെ യഥാർത്ഥ പ്രശ്നം ഇത് നിങ്ങളെ നിങ്ങളുടെ മനസിനെ വല്ലാതെ ഡിസ്റ്റർബ് ചെയ്യും. ഇതുപോലെ വളരെ കുറച്ചു ചിത്രങ്ങൾ മാത്രം ഒള്ളു. അതുകൊണ്ട് ഇത് മിസ്സ്‌ ആക്കണ്ട. ത്രില്ലെർ, മിസ്‌ട്രി, ഡിസ്റ്റർബിങ്, ഇങ്ങനെ ഒരു വല്ലാത്ത ചിത്രമാണ് Barot house

Download link ( Telegram ) :- Download now

Movie review number :- 76
വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നു [ Barot House - review ] വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നു [ Barot House - review ] Reviewed by Mcorner on September 02, 2019 Rating: 5

No comments

Related Posts No. (ex: 9)

yes